Showing posts with label LEP. Show all posts
Showing posts with label LEP. Show all posts

Monday, December 2, 2019

സുരലീ ഹിന്ദി ഉപജില്ലാതല പരിശീലനം


സുരീലീ ഹിന്ദി ഉപജില്ലാതല   പരിശീലനം
സുരീലീ ഹിന്ദി ഉപജില്ലാതല  പരിശീലനം ബി ആർ  സി ഹാളിൽ   ആരംഭിച്ചു. ബി പി  ഒ രതീഷ് എ വി ഉദ്ഘാടനം ചെയ്‌തു. സി ആർ  സി സി സുരേന്ദ്രൻ  പി, എം സുജാത എന്നിവർ സംസാരിച്ചു. 02/12/2019, 03/12/2019 തിയ്യതികളിൽ നടക്കുന്ന പരിശീലനത്തിൽ ഉപജില്ലയിലെ 25 അധ്യാപകർ    പങ്കെടുക്കുന്നു. പരിശീലനത്തിന് എം സുജാത, രത്തിന കെ പി    എന്നിവർ   നേതൃതം  നൽകുന്നു..


Thursday, November 28, 2019

ഹലോ ഇംഗ്ലീഷ് പരിശീലനം

      ഇംഗ്ലീഷ് വായന മെച്ചപ്പെടുത്താൻ ദ്വിദിന പരിശീലനം
 പൊതു വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് വായന മെച്ചപെടുത്തൽ ലക്ഷ്യമിട്ട് സമഗ്ര ശിക്ഷ നടപ്പാക്കുന്ന ദിദിന അധ്യാപക പരിശീലനത്തിന് മട്ടന്നൂർ ഉപജില്ലയിൽ തുടക്കമായി.. മട്ടന്നൂർ ബി.ആർ.സി യുടെ നേതൃത്വത്തിലാണ് പരിശീലനം. അധ്യാപകരെ ചെറുസംഘങ്ങളായി തിരിച്ച് ട്രൈ ഔട്ട് ക്ലാസ്സുകൾ നൽകുന്നുണ്ട്. ഉപജില്ലയിലെ മുഴുവൻ യു.പി വിഭാഗങ്ങളിൽ നിന്നും ,വേങ്ങാട്, കീഴല്ലൂർ പഞ്ചായത്തുകളെ എൽ.പി വിദ്യാലയങ്ങളിൽ നിന്നും ഓരോ അധ്യാപകർ വീതമാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്.ബി.പി.ഒ ഉദ്ഘാടനം ചെയ്തു. എം. ഉനൈസ്, അബൂട്ടി കെ, എന്നിവർ നേതൃത്വം നൽകി.

Friday, November 22, 2019

ഗണിത വിജയം, അധ്യാപക പരിശീലനം

ഗണിത വിജയം, അധ്യാപക പരിശീലനം

മുഴുവൻ സ്കൂളുകളിലും ഗണിതലാബ് നിർമിക്കാനും വൈവിധ്യമാർന്ന പഠനോപകരണങ്ങൾ ഉപയോഗിച്ച് ഗണിത പഠനം മെച്ചപ്പെടുത്താനും അധ്യാപകരെ പ്രാപ്തരാക്കുന്നതിനുള്ള രണ്ടാം ഘട്ട പരിശീലനം ആരംഭിച്ചു. മട്ടന്നൂർ ഉപജില്ലയിലെ നാലാം ക്ലാസിലെ അധ്യാപകർക്കാണ്  രണ്ടാംഘട്ടത്തിൽ ഗണിത വിജയം പരിശീലനം  നൽകുന്നത്. മട്ടന്നൂർ ബി ആർ സി യുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി ബി.പി.ഒ രതീഷ് എ.വി ഉദ്ഘാടനം ചെയ്തു. ഡയറ്റ് ഫാക്കൽറ്റി ഇ.വി സന്തോഷ് കുമാർ സംസാരിച്ചു.  ശ്രീജിത്ത് കെ.കെ, ഷിഞ്ജിത കെ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകുന്നു.
 


Wednesday, November 20, 2019

ഗണിത വിജയം: നാലാം ക്ലാസ് അധ്യാപകർക്കുള്ള പരിശീലനം

ഗണിത വിജയം: നാലാം ക്ലാസ് അധ്യാപകർക്കുള്ള പരിശീലനം

പരിശീലന തിയ്യതി: 2019 നവമ്പർ 22, 23

ഉപജില്ലയിലെ മുഴുവൻ സ്കൂളുകളിൽ നിന്നും നാലാം ക്ലാസിലെ ഒരു അധ്യാപകൻ/അധ്യാപിക പരിശീലനത്തിൽ പങ്കെടുക്കേണ്ടതാണ്.
പരിശീലന സ്ഥലം: CRC ഹാൾ, MTSGUPS മട്ടന്നൂർ.
പരിശീലനത്തിൽ പങ്കെടുക്കുന്നവർ ഒന്നാം ദിവസം ഗണിത വിജയം കൈപ്പുസ്തകവും, രണ്ടാം ദിവസം ഗണിത വിജയം കൈപ്പുസ്തകം, TB, TT എന്നിവയും കൊണ്ടുവരേണ്ടതാണ്.

ഗണിത വിജയം, അധ്യാപക പരിശീലനം

ഗണിത വിജയം, അധ്യാപക പരിശീലനം
 മുഴുവൻ സ്കൂളുകളിലും ഗണിത ലാബ് നിർമിക്കാനും വൈവിധ്യമാർന്ന പഠനോപകരണങ്ങൾ ഉപയോഗിച്ച് ഗണിത പഠനം മെച്ചപ്പെടുത്താനും അധ്യാപകരെ പ്രാപ്തരാക്കുന്നതിനുള്ള പരിശീലനം ആരംഭിച്ചു. മട്ടന്നൂർ ഉപജില്ലയിലെ മൂന്നാം ക്ലാസിലെ അധ്യാപകർക്കാണ്  ആദ്യഘട്ടത്തിൽ ഗണിത വിജയം പരിശീലനം  നൽകുന്നത്. മട്ടന്നൂർ ബി ആർ സി യുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി ബി.പി.ഒ രതീഷ് എ.വി ഉദ്ഘാടനം ചെയ്തു.  ശ്രീജിത്ത് കെ.കെ, ഉനൈസ് എം, ഷിഞ്ജിത കെ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകുന്നു.


Friday, November 1, 2019

ഗണിതവിജയം സാമഗ്രികള്‍

ഗണിതലാബ് ഒരുക്കുന്നതിന് ആവശ്യമായ സ്റ്റിക്കര്‍ കാര്‍ഡുകള്‍, കറന്‍സി, ഗെയിം ബോര്‍ഡ്  തുടങ്ങിയവ...
 

    എല്‍ പി, യു പി ക്ലാസ്സുകളിലെ ഗണിത പഠനപിന്നോക്കാവസ്ഥ പരിഹരിക്കാന്‍ എസ് എസ് എ ആവിഷ്കരിച്ച പരിപാടിയാണ് ഗണിത വിജയം. ഗണിതലാബ് ഒരുക്കുന്നതിന് ആവശ്യമായ സ്റ്റിക്കര്‍ കാര്‍ഡുകള്‍, കറന്‍സി, ഗെയിം ബോര്‍ഡ്  തുടങ്ങിയവ താഴെ കൊടുത്ത ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
  (rar ഫയല്‍ ആയാണ് ഇവ കൊടുത്തിരിക്കുന്നത്. ഡൗണ്‍ലോഡ് ആവാന്‍ കുറച്ചു സമയം കാത്തിരിക്കേണ്ടി വരും. ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യുക. ഫയല്‍ നേരിട്ട് ഓപ്പണ്‍ ആവുകയില്ല. ഓപ്പണ്‍ ആക്കുന്നതിനു വേണ്ടി ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Extract Here ക്ലിക്ക് ചെയ്യുക. rar ഫയലിന്റെ അതേ പേരില്‍ വേറൊരു ഫോള്‍ഡര്‍ വരും. ഫോള്‍ഡറിലെ എല്ലാ ഫയലും തുറക്കാനാവും.)

Saturday, October 5, 2019

ഉല്ലാസ ഗണിതം കിറ്റുകളുടെ എണ്ണം സംബന്ധിച്ച അറിയിപ്പ്

ഉല്ലാസ ഗണിതം 
കിറ്റുകളുടെ എണ്ണം സംബന്ധിച്ച അറിയിപ്പ്
  • 30 കുട്ടികൾ വരെ കുട്ടികളുടെ എണ്ണത്തിന്റെ പകുതി എണ്ണം കിറ്റ്, പരമാവധി 15. (ഉദാ. 30 കുട്ടികൾക്ക് 15, 29 കുട്ടികൾക്ക്‌ 15, 17 കുട്ടികൾക്ക് 9, ഇങ്ങനെ...)
  • 31 മുതൽ 90 വരെ എണ്ണം കുട്ടികൾക്കും 15 കിറ്റ് മാത്രം. (ഡിവിഷനുള്ള സ്കൂളുകളിൽ എല്ലാ ഡിവിഷനുകളിലും എല്ലാ ദിവസവും പ്രവർത്തനങ്ങൾ നടത്താവുന്ന രീതിയിൽ സമയം ക്രമീകരിച്ചാൽ മതിയാകും.)
  • 3ഡിവിഷനിൽ കൂടുതലുള്ള സ്കൂളിൽ 30 കിറ്റ് ലഭിക്കും.  
 ഓരോ സ്കൂളിനും നൽകുന്ന കിറ്റിന്റെ എണ്ണം താഴെ കൊടുത്തിരിക്കുന്നത് പരിശോധിക്കുക. ഒരു കിറ്റിൽ ആവശ്യമായവയുടെ ലിസ്റ്റും താഴെ കൊടുക്കുന്നു. ഒരു സ്കൂളിലേക്കുള്ള സാമഗ്രികൾ മുഴുവൻ ഒരു സഞ്ചിയിലാക്കിയാണ് BRC യിൽ നിന്ന് നൽകുക. (ഇപ്പോള്‍ ഗെയിംബോര്‍ഡുകളും കാര്‍ഡുകളും മാത്രമേ കിറ്റിലുളളൂ.) ഗെയിംബോർഡ് ലാമിനേറ്റ് ചെയ്യുന്നത് നന്നാവും.  സ്കൂളിലെത്തിയാൽ ഇവ പ്രത്യേകം കിറ്റുകളിലാക്കണം. കാര്‍ഡുകള്‍ മുറിക്കാനുളള നിര്‍‍ദേശം താഴെ കൊടുത്തിട്ടുണ്ട്. ടോക്കണ്‍, മുത്ത്, ഡൈസ് എന്നിവ ബി ആര്‍ സി യിലെത്തുന്ന മുറക്ക് സ്കൂളുകളെ അറിയിക്കും.
മുറിച്ചെടുക്കേണ്ട കാര്‍ഡുകള്‍
  • പന്തുകള്‍ ഉളള ഷീറ്റ്, പന്തുകളും സംഖ്യകളും ഉള്ള ഷീറ്റ്


  • സ്മൈലികളും ക്രിയകളും ഉളള ഷീറ്റ്


  • സംഖ്യകള്‍ മാത്രമുളള ഷീറ്റ്.

  • മീനിന്റെ ചിത്രങ്ങളുളള ഷീറ്റ്

Wednesday, September 25, 2019

ഉല്ലാസ ഗണിതം അധ്യാപക പരിശീലനം

ഉല്ലാസ ഗണിതം അധ്യാപക പരിശീലനം: രണ്ടാം ബാച്ച് ആരംഭിച്ചു.
 ഒന്ന്, രണ്ട് ക്ലാസ്സുകളിലെ മുഴുവന്‍ കുട്ടികളും അടിസ്ഥാന ഗണിത ശേഷികള്‍ ആര്‍ജിച്ചു എന്ന് ഉറപ്പു വരുത്തുക, കുട്ടികള്‍ക്ക് നൂറു ശതമാനം പങ്കാളിത്ത ഗണിത പഠന ക്ലാസ്സുകള്‍ യാഥാര്‍ഥ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തി  സമഗ്രശിക്ഷാ കേരള ആവിഷ്കരിച്ചു നടപ്പിലാക്കുന്ന പഠനപോഷണ പരിപാടിയായ ഉല്ലാസ ഗണിതം അധ്യാപക പരിശീലനത്തിന്റെ രണ്ടാം ബാച്ചിന് തുടക്കമായി. കൂടാളി, കീഴല്ലൂർ, വേങ്ങാട് പഞ്ചായത്തുകളിലെ ഒന്നാം ക്ലാസ് അധ്യാപകരാണ് രണ്ടാം ബാച്ചിൽ  പങ്കെടുക്കുന്നത്. മുപ്പതില്‍പ്പരം ഗണിത പഠനോപകരണങ്ങളാണ് ഉല്ലാസ ഗണിതത്തിൽ പ്രയോജനപ്പെടുത്തുന്നത്. മൂര്‍ത്ത വസ്തുക്കള്‍ ഉപയോഗിച്ചും ചിത്രങ്ങളുടെ സഹായത്തോടെയും ഗണിത പഠനത്തില്‍ സ്വയം ലയിച്ചു ചേരുന്ന കുട്ടികള്‍ക്ക് ഗണിത പഠനം ആസ്വദിക്കുന്നതിനും ഗണിതാശയങ്ങള്‍ അനായാസം സ്വാംശീകരിക്കുന്നതിനും സാധിക്കും. ശ്രീജിത്ത് കെ കെ, ഉനൈസ് എം, സ്മേര ദേവന്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കുന്നു.

ഉല്ലാസ ഗണിതം, മാധ്യമങ്ങളിലൂടെ

ഉല്ലാസ ഗണിതം, മാധ്യമങ്ങളിലൂടെ





Wednesday, September 18, 2019

ഉല്ലാസ ഗണിതം അധ്യാപക പരിശീലനം

ഉല്ലാസ ഗണിതം അധ്യാപക പരിശീലനം

ഒന്ന്, രണ്ട് ക്ലാസ്സുകളിലെ മുഴുവന്‍ കുട്ടികളും അടിസ്ഥാന ഗണിത ശേഷികള്‍ ആര്‍ജിച്ചു എന്ന് ഉറപ്പു വരുത്തുക, കുട്ടികള്‍ക്ക് നൂറു ശതമാനം പങ്കാളിത്ത ഗണിത പഠന ക്ലാസ്സുകള്‍ യാഥാര്‍ഥ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തി  സമഗ്രശിക്ഷാ കേരള ആവിഷ്കരിച്ചു നടപ്പിലാക്കുന്ന പഠനപോഷണ പരിപാടിയാണ് ഉല്ലാസ ഗണിതം. മുപ്പതില്‍പ്പരം ഗണിത പഠനോപകരണങ്ങളാണ് ഇതില്‍ പ്രയോജനപ്പെടുത്തുന്നത്. മൂര്‍ത്ത വസ്തുക്കള്‍ ഉപയോഗിച്ചും ചിത്രങ്ങളുടെ സഹായത്തോടെയും ഗണിത പഠനത്തില്‍ സ്വയം ലയിച്ചു ചേരുന്ന കുട്ടികള്‍ ഗണിത പഠനം ആസ്വദിക്കുകയും ഗണിതാശയങ്ങള്‍ അനായാസം സ്വാംശീകരിക്കുകയും ചെയ്യും. ഉപജില്ലയിലെ മുഴുവന്‍ സ്കൂളുകളിലേക്കും ഇത് വ്യാപിപ്പിക്കുന്നതിനു വേണ്ടിയുളള അധ്യാപക പരിശീലനം മട്ടന്നൂര്‍ ബി ആര്‍ സി യുടെ നേതൃത്വത്തില്‍ ആരംഭിച്ചു. മട്ടന്നൂര്‍, മാങ്ങാട്ടിടം, മാലൂര്‍ സി ആര്‍ സി കളിലെ ഒന്നാം ക്ലാസ്സ് അധ്യാപകര്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്. 19,20 തിയ്യതികളില്‍ നടക്കുന്ന രണ്ടാം ഘട്ടത്തില്‍ കൂടാളി, കീഴല്ലൂര്‍, വേങ്ങാട് എന്നീ സി ആര്‍ സി കളിലെ അധ്യാപകര്‍ പങ്കെടുക്കും. എം ടി എസ് ജി യു പി സ്കൂള്‍ മട്ടന്നൂരില്‍ വെച്ചു നടക്കുന്ന പരിപാടി മട്ടന്നൂര്‍ നഗരസഭാ ചെയര്‍ പേഴ്സണ്‍ പി അനിതാവേണു ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എ പി അംബിക അധ്യക്ഷയായിരുന്നു. ബി പി ഒ രതീഷ് എ വി, എം ടി എസ് ജി യു പി സ്കൂള്‍ പ്രഥമാധ്യാപകന്‍ വി പി ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. ശ്രീജിത്ത് കെ കെ, ഉനൈസ് എം, സ്മേര ദേവന്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കുന്നു.

Thursday, November 1, 2018

മലയാളത്തിളക്കം

മലയാളത്തിളക്കം ഏറ്റെടുത്ത് KPCHSS പട്ടാന്നൂരിലെ രക്ഷിതാക്കള്‍

   'നമ്മുടെ സ്കൂളിലെ ഹൈസ്കൂള്‍ വിഭാഗം മലയാളത്തിളക്കം ഇനി ഞങ്ങള്‍ ചെയ്തോളും.' KPCHSS പട്ടാന്നൂരില്‍ മലയാളത്തിളക്കത്തിന് സഹായിക്കാന്‍ വന്ന രക്ഷിതാക്കളുടെ ഉറച്ച വാക്കുകളാണിത്. എട്ടു ദിവസവും ക്ലാസ്സില്‍ കൂടെ നിന്ന് പാഠങ്ങള്‍ മനസ്സിലാക്കുകയും ക്ലാസ്സുകള്‍ എടുത്ത് പരിശീലിക്കുകയും ചെയ്താണ് ഇനിയുളള ബാച്ചുകള്‍ കൈകാര്യം ചെയ്യാനുളള ആത്മവിശ്വാസം അവര്‍ നേടിയത്. നവംബര്‍ ഒന്നു മുതല്‍ രണ്ടാം ബാച്ചിന്റെ പരിശീലനം ആരംഭിക്കുകയും ചെയ്തു. മലയാളം അധ്യാപകരുടെ നേതൃത്വത്തില്‍ മദര്‍ പി ടി എ അംഗങ്ങളായ രജനി, ചന്ദ്രമതി, ബിന്ദു എന്നിവരാണ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്നത്.

Wednesday, October 24, 2018

മലയാളത്തിളക്കം

മലയാളത്തിളക്കം ഹൈസ്കൂളുകളിലേക്ക്...
 
   
    ഹൈസ്കൂള്‍ വിഭാഗം കുട്ടികളുടെ മലയാളഭാഷാ പഠനനിലവാരം മെച്ചപ്പെടുത്തുന്നിനുളള പരിപാടിയായ മലയാളത്തിളക്കം പരിപാടി ഹൈസ്കൂളുകളിലേക്കും വ്യാപിപ്പിക്കുന്നു. മട്ടന്നൂര്‍ ബി ആര്‍ സിയുടെ കീഴിലുളള കൂടാളി എച്ച് എസ് എസ്, ഗവ എച്ച് എസ് എസ് മാലൂര്‍, കെ പി സി എച്ച് എസ് എസ് പട്ടാന്നൂര്‍ എന്നീ സ്കൂളുകളിലാണ് ആദ്യഘട്ട പരിശീലനം.



Saturday, September 22, 2018

ഇംഗ്ലീഷ് ടീച്ചേഴ്സ് ഫോറം

ഇംഗ്ലീഷ് ടീച്ചേഴ്സ് ഫോറം രൂപീകരിച്ചു
  ഉപജില്ലയിലെ ഇംഗ്ലീഷ് അധ്യാപകരെ ഉള്‍പ്പെടുത്തി മട്ടന്നൂര്‍ ബി ആര്‍ സി യുടെ നേതൃത്വത്തില്‍ ഇംഗ്ലീഷ് ടീച്ചേഴ്സ് ഫോറം രൂപീകരിച്ചു. ട്രെയിനര്‍ ശ്രീജിത്തിന്റെ അധ്യക്ഷതയില്‍ ബി പി ഒ രതീഷ് ഉദ്ഘാടനം ചെയ്തു. MTSGUP സ്കൂള്‍ ഹെഡ്മാസ്റ്റര്‍ പി എം അംബുജാക്ഷന്‍, ജോസഫ് പിവി, കെ വിജയന്‍, എം ഉനൈസ് എന്നിവര്‍ സസാരിച്ചു.



ഫോറം ഭാരവാഹികൾ
രക്ഷാധികാരി     :ശ്രീമതി. എ.പി അംബിക (AEO)
ചെയർമാൻ         : ശ്രീ രതീഷ് എവി (BPO)
കോർഡിനേറ്റർ.  : ശ്രീ.ഉനൈസ്  എം
കൺവീനർ          : ശ്രീ.രവീന്ദ്രൻ പി
ജോ.കൺവീനർ : ശ്രീമതി. രമ്യാസന്തോഷ്
                                : ശ്രീ.സതീശൻ പി സി
                                : ശ്രീമതി. നജ്മ എം.കെ.

Monday, September 17, 2018

ഹലോ ഇംഗ്ലീഷ്: രണ്ടാം യൂനിറ്റിനുളള ടീച്ചേഴ്സ് ജേര്‍ണല്‍

ഹലോ ഇംഗ്ലീഷ്: രണ്ടാം യൂനിറ്റിനുളള ടീച്ചേഴ്സ് ജേര്‍ണല്‍


ജേര്‍ണല്‍ ലഭിക്കുവാന്‍ -‍‍ഡൗണ്‍ലോഡ് ചെയ്യുവാന്‍- താഴെ കൊടുത്ത ക്ലാസ്സുകളില്‍ ക്ലിക്ക് ചെയ്യുക.
 STD 1, STD 2, STD 3,  
STD 4, STD 5, STD 6, STD 7

പ്രഥമാധ്യാപകരുടെ ശ്രദ്ധയ്ക്ക്
  • മൊഡ്യൂളുകളുടെ ഫോട്ടോകോപ്പി ബി ആര്‍ സി യില്‍ നിന്ന് നല്‍കുന്നതല്ല.   ബ്ലോഗിൽ നിന്നും ഡിജിറ്റല്‍ കോപ്പി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കേണ്ടതാണ്. സോഫ്റ്റ് കോപ്പി സ്കൂളിലേക്ക് മെയില്‍ ചെയ്തിട്ടുമുണ്ട്.
  • ജേര്‍ണലുകള്‍ പിന്നാലെ പ്രിന്റ് ചെയ്ത് എത്തിക്കുന്നാണ്. 
  • ഹലോ ഇംഗ്ലീഷുമായി ബന്ധപ്പെട്ട രണ്ടാമത് ക്ലാസ്സ് പി ടി എ യോഗവും പഠനോത്സവവും (Hello English Fest) 2018 സെപ്തംബറില്‍ തന്നെ വിദ്യാലയങ്ങളില്‍ നടത്തണം. CPTA MODULE

ഹലോ ഇംഗ്ലീഷ് CPTA മൊഡ്യൂള്‍

ഹലോ ഇംഗ്ലീഷ് CPTA മൊഡ്യൂള്‍

       ഹലോ ഇംഗ്ലീഷുമായി ബന്ധപ്പെട്ട രണ്ടാമത് ക്ലാസ്സ് പി ടി എ യോഗവും പഠനോത്സവവും (Hello English Fest) എത്രയും പെട്ടെന്ന് വിദ്യാലയങ്ങളില്‍ നടത്തണം. അതിനുളള വിശദമായ നിര്‍ദേശങ്ങളും മൊഡ്യൂളും താഴെ കൊടുത്ത ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യാം.
https://drive.google.com/file/d/0B4REhMe-VZmXNllDanFxcW9CVmRaeUlzRnFvTHE0SzlJdWxN/view?usp=sharing

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...