Showing posts with label IEDC. Show all posts
Showing posts with label IEDC. Show all posts

Monday, June 22, 2020

'വൈറ്റ് ബോർഡ് ' ജില്ലാതല ഉദ്ഘാടനം

'വൈറ്റ് ബോർഡ് ' ജില്ലാതല ഉദ്ഘാടനം
  ഓൺ ലൈൻ പഠനത്തിന്റെ ഭാഗമായി കൈറ്റ് വിക്ടേഴ്സ് ചാനൽ സംപ്രേഷണം ചെയ്യുന്ന ക്ലാസുകൾ അതേപടി പിന്തുടരാൻ കഴിയാത്ത ഭിന്നശേഷി വിദ്യാർത്ഥികൾക്ക് വേണ്ടി സമഗ്ര ശിക്ഷ പ്രത്യേക പരിശീലന പരിപാടിക്ക് രൂപം നൽകുന്നു.
  'വൈറ്റ് ബോർഡ് ' എന്ന പേരിലുള്ള ഈ പദ്ധതി വഴി അനുരൂപീകരണം സാധ്യമാവുന്ന വിധത്തിൽ 168 പഠന വീഡിയോകൾ തയ്യാറായി. ഒന്നു മുതൽ ഏഴുവരെ ക്ലാസുകളിലെ എല്ലാ വിഷയങ്ങൾക്കും പ്രത്യേകം പഠനസാമഗ്രികൾ ഉണ്ടാവും. ഓട്ടിസം, സെറിബ്രൽ പാൾസിയുള്ള കുട്ടികൾ, കാഴ്ച, കേൾവി, ബുദ്ധിപരിമിതിയുള്ളവർ പഠന വൈകല്യമുള്ളവർ എന്നിങ്ങനെ ആറ് വിഭാഗങ്ങളിലുള്ള കുട്ടികൾക്ക് വേണ്ടിയാണ് വീഡിയോകൾ തയ്യാറാക്കിയിട്ടുള്ളത്.
  3493 ഭിന്നശേഷി കുട്ടികളെ ഉൾപ്പെടുത്തി 126 റിസോഴ്സ് അധ്യാപകരുടെ നേതൃത്വത്തിൽ രൂപീകരിച്ച വാട്സാപ് ഗ്രൂപ്പുകളിലൂടെ, രക്ഷിതാക്കൾ മുഖേനയാണ് ഈ ക്ലാസുകൾ നൽകുക. തിങ്കളാഴ്ച മുതൽ കുട്ടികൾക്ക് ഈ സൗകര്യം ലഭിക്കും.
  വൈറ്റ് ബോര്‍ഡിന്റെ കണ്ണൂര്‍ ജില്ലാതല ഉദ്ഘാടനം മട്ടന്നൂര്‍ ബി ആര്‍ സിയില്‍ വെച്ച് നഗരസഭാ ചെയര്‍ പേഴ്സണ്‍ പി അനിതാ വേണുവിന്റെ അധ്യക്ഷതയില്‍ ബഹു.കേരള ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.  കണ്ണൂര്‍ ഡി ഡി ഇ മനോജ് മണിയൂര്‍, കണ്ണൂര്‍ ഡയറ്റ് പ്രിന്‍സിപ്പാള്‍, കെ വിനോദ് കുമാര്‍, എസ് എസ് കെ ജില്ലാ പ്രോജക്ട് കോ ഓഡിനേറ്റര്‍ ടി പി വേണുഗോപാലന്‍, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓഡിനേറ്റര്‍ പി വി പ്രദീപന്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എ പി അംബിക, ഡയറ്റ് ലക്ചറര്‍ ഇ വി സന്തോഷ് കുമാര്‍, കൈറ്റ് ജില്ലാ കോ ഓഡിനേറ്റര്‍ കെ ബൈജു എന്നിവര്‍ സംസാരിച്ചു. എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ടി വി വിശ്വനാഥന്‍ സ്വാഗതവും ബി പി സി ശ്രീജിത്ത് കെ കെ നന്ദിയും പറഞ്ഞു. ബി ആര്‍ സി ട്രെയിനര്‍ എം ഉനൈസ് ചടങ്ങ് ഏകോപിപ്പിച്ചു.


Wednesday, January 22, 2020

ഗൃഹാധിഷ്ഠിത വിദ്യാഭ്യാസത്തിലുൾപ്പെട്ട കുട്ടികളുടെയും രക്ഷിതാക്കളുടെയും കൂടിച്ചേരൽ

സാഫല്യം 
ഗൃഹാധിഷ്ഠിത  വിദ്യാഭ്യാസത്തിലുൾപ്പെട്ട കുട്ടികളുടെയും രക്ഷിതാക്കളു ടെയും കൂടിച്ചേരൽ സാഫല്യം പരിപാടി  പഴശ്ശി ഉദ്യാനത്തിൽ വെച്ചു നടന്നു.




Saturday, January 18, 2020

മൊഴി - 2019 രക്ഷാകര്‍തൃ ശാക്തീകരണം പരിപാടി 2019-20

മൊഴി  - 2019
രക്ഷാകര്‍തൃ ശാക്തീകരണം പരിപാടി 2019-20

 എല്‍.പി,യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്. വിഭാഗത്തില്‍പ്പെട്ട ഭിന്നശേഷി കുട്ടികളുടെ  രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ്സ് മട്ടന്നൂര്‍ ബി.ആര്‍.സിയില്‍ വെച്ച് 18-01-2020 ന്  നടന്നു.  ബഹുമാനപ്പെട്ട ബി.പി.ഒ രതീഷ് മാഷിന്‍റെ അധ്യക്ഷതയില്‍ മട്ടന്നൂര്‍ മുന്‍സിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സൺ  പി.പ്രസീന ഉദ്‌ഘാടനം  ചെയ്തു. എം.ടി. എസ്.ജി.യു.പി.സ്കൂള്‍ പ്രഥമാധ്യാപകൻ  ശ്രീ.ശശിധരന്‍ മാഷ് ആശംസയര്‍പ്പിച്ച് സംസാരിച്ചു. ട്രെയിനര്‍ ജോസഫ്.പി.വി. സ്വാഗതവും റിസോഴ്സ് ടീച്ചര്‍ ഷാജി മാഷ് നന്ദിയും പറഞ്ഞു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് സുമ, പരിവാര്‍ ജില്ലാപ്രസിഡണ്ട് ശ്രീ.വിനോദ് എന്നിവര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു.

Monday, January 13, 2020

Friday, December 27, 2019

വർണ്ണശലഭങ്ങൾ സഹവാസ ക്യാമ്പ്

"വർണ്ണ ശലഭങ്ങൾ" ക്യാമ്പിന് തുടക്കമായി
 മട്ടന്നൂർ: ഭിന്നശേഷി വിദ്യാർത്ഥികളുടെ സാമൂഹ്യ ഉൾച്ചേർക്കൽ പരിപാടിയുടെ ഭാഗമായി മട്ടന്നൂർ ബി ആർ സി നടത്തുന്ന ദ്വിദിന സഹവാസ ക്യാമ്പിന് മട്ടന്നൂർ ഹൈസ്കൂളിൽ തുടക്കമായി. "വർണ്ണ ശലഭങ്ങൾ"  എന്ന പേരിൽ നടക്കുന്ന സഹവാസ ക്യാമ്പ് ഭിന്നശേഷി പ്രതിഭ ആര്യാ പ്രകാശും മട്ടന്നൂർ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ അനിതാ വേണുവും ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ സത്യേന്ദ്രനാഥ്   ആര്യ പ്രകാശിനെ പൊന്നാടയണിയിച്ച് ആദരിച്ചു. മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജയ,ഹെഡ്മാസ്റ്റർ യതീന്ദ്രദാസ്, ബി.പി.ഒ രതീഷ് എ.വി എന്നിവർ ക്യാമ്പിന്റെ  കൊടിയേറ്റം നടത്തി. താളവാദ്യങ്ങളുടെ അകമ്പടി യോടെയായിരുന്നു ഉദ്ഘാടനം നടത്തിയത്. 
 കരവിരുത്,വർണ്ണപ്പമ്പരം,പാവക്കൂത്ത്,വരയും കുറിയും എന്നീ മൂലകളിൽ ആയാണ് വ്യത്യസ്ത പ്രവർത്തനങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്. ഒന്നാം ദിവസം വൈകുന്നേരത്തോടെ വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ പൂർത്തിയാ ക്കുകയും രാത്രി ക്യാമ്പ് ഫയർ നടത്തുകയും ചെയ്യും.  രണ്ടാം ദിവസം യോഗ പരിശീലനം,സർഗ്ഗാത്മക നാടക ശില്പശാല, നാടൻ കളികൾ, അരങ്ങ്  തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ശേഷം വൈകുന്നേരത്തോടു കൂടി ക്യാമ്പ് സമാപിക്കും.

Monday, December 16, 2019

ഒപ്പരം സർഗാത്മക ശിൽപശാല

 അമ്മമാർ 'ഒപ്പരം'കൂടി, ഒറ്റയ്ക്കല്ല എന്ന് ഉറപ്പിക്കാൻ


                 ആടിയും പാടിയും അനുഭവങ്ങൾ പങ്കുവെച്ചും കളിയും ചിരിയു മായി അമ്മമാർ ഒത്തുകൂടി. ആത്മ സംഘർഷങ്ങളും സങ്കടങ്ങളും മാത്രം കൂട്ടായ ജീവിത വഴിയിൽ നിന്നൊരല്പം  മാറി ഒരു ദിനം. 
         മട്ടന്നൂർ ബിആർസി ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാർക്ക് വേണ്ടി നടത്തിയ സർഗാത്മക ശില്പശാലയായ "ഒപ്പരം" പരിപാടിയാണ് വേറിട്ട  അനുഭവം അമ്മമാർക്ക് പകർന്നു നൽകിയത്. നിത്യ ജീവിതത്തിൻെറ  വലിയ ഭാഗം മക്കൾക്ക് വേണ്ടി നീക്കിവയ്ക്കുന്ന അമ്മമാർക്ക് തുടർ പരിചരണ വഴിയിൽ ഉന്മേഷവും പുത്തൻ ഊർജ്ജവും നൽകുന്ന അനുഭവങ്ങളാണ് ശിൽപ്പശാലയിൽ നിന്നും പകർന്നു നൽകിയത്. ബി.പി.ഒ  രതീഷ് എ.വിയുടെ അധ്യക്ഷതയിൽ സമഗ്രശിക്ഷാ കണ്ണൂർ ജില്ലാപ്രോജക്ട് കോ-ഓർഡിനേറ്റർ ടി.പി വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. മട്ടന്നൂർ ഹൈസ്കൂൾ പ്രഥമാധ്യാപകൻ കെ.കെ യതീന്ദ്രദാസ് ,സുരേന്ദ്രൻ, ഷാജികുമാർ, കെ.കെ ശ്രീജിത്ത്‌,ജോസഫ് പി.വി എന്നിവർ സംസാരിച്ചു. കെ.വി.ധന്യ, എം.വി.രമിത, ശരീഫ.കെ, ഷിഞ്ജിത.കെ, പ്രശാന്തൻ.കെ, ഉനൈസ്.എം  എന്നിവർ  പരിശീലനത്തിന് നേതൃത്വം നൽകി.



Friday, December 13, 2019

ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള സർഗ്ഗാത്മക ശിൽപശാല

ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള    സർഗ്ഗാത്മക  ശിൽപശാല  

Friday, November 29, 2019

ലോക ഭിന്നശേഷി വാരാചരണം-വിളംബര ജാഥ

ലോക ഭിന്നശേഷി വാരാചരണം-വിളംബര ജാഥ നടത്തി 


ലോക ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി മട്ടന്നൂർ ബിആർസി യുടെ നേതൃത്വത്തിൽ വിളംബരജാഥ നടത്തി.  'ഭാവി ഞങ്ങൾക്കും പ്രാപ്യമാണ് ' എന്നതാണ് നവംബർ 27 മുതൽ ഡിസംബർ 3 വരെ 'ഒന്നാകാം ഉയരാം' എന്ന പേരിലുള്ള പരിപാടിയുടെ ഇപ്രാവശ്യത്തെ മുദ്രാവാക്യം. രചനാമത്സരങ്ങൾ,  സ്കൂളുകളിൽ പ്രത്യേക അസംബ്ലി, കുട്ടികളുടെ വിവിധ കലാപരിപാടികൾ, രക്ഷിതാക്കൾക്ക് ബോധവത്ക്കരണം, ദീപശിഖാ പ്രയാണം എന്നിവ വാരാചരണത്തിന്റെ  ഭാഗമായി ഒരുക്കിയിട്ടുണ്ട്. മട്ടന്നൂർ എം ടി എസ് ജി യുപി സ്കൂൾ  ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച വിളംബരജാഥ മട്ടന്നൂർ നഗരസഭ അധ്യക്ഷ അനിത വേണു ഫ്ലാഗ് ഓഫ് ചെയ്തു. മട്ടന്നൂർ മുനിസിപ്പൽ വൈസ് ചെയർമാൻ പി പുരുഷോത്തമൻ,  മട്ടന്നൂർ എ. ഇ. ഒ.  എ പി  അംബിക,  മട്ടന്നൂർ ബി പി ഒ  രതീഷ് എ വി, ബി ആർ സി അംഗങ്ങൾ, എൻ സി സി,  ജെ ആർ സി, മറ്റു കുട്ടികൾ എന്നിവർ പങ്കെടുത്തു. ബാൻഡ് മേളത്തിന്റെയും  മുത്തുക്കുടകളുടെയും അകമ്പടിയോടെ നടന്ന വിളംബര ജാഥ മട്ടന്നൂർ ബസ് സ്റ്റാൻഡിൽ സമാപിച്ചു.

Friday, March 29, 2019

ചങ്ങാതിക്കൂട്ടം

ചങ്ങാതിക്കൂട്ടം 

          മട്ടന്നൂർ ബി ആർ സി തല ചങ്ങാതിക്കൂട്ടം പരിപാടി നടന്നു. ഐഇഡിസി കൺവീനർ  ജോസഫ് പി വി യുടെ നേതൃത്വത്തിൽ ചങ്ങാതിക്കൂട്ടം പരിപാടി   ജി വി എച്ച് എസ് എസ് എടയന്നൂർ സ്കൂളിലെ സിദ്രയുടെ  വീട്ടിൽ വെച്ച് നടന്നു. ശ്രീജിത്ത്, ഉനൈസ്, സുരേന്ദ്രൻ, വിജയൻ, ഷിഞ്ജിത, ഷാജി, ധന്യ, രമിത, അഞ്ചു, മനീത എന്നിവർ പങ്കെടുത്തു. 

Monday, March 18, 2019

നിരാമയ ഇൻഷുറൻസ് അപേക്ഷ

ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള നിരാമയ ഇൻഷുറൻസ് അപേക്ഷ
       ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള 'നിരാമയ' ഇൻഷുറൻസ് പുതിയ അപേക്ഷ സ്വീകരിക്കാനും നിലവിലുള്ളവ പുതുക്കാനുമുള്ള ക്യാമ്പ് 22-03-2019  ന് തളിപ്പറമ്പ നോർത്ത്, ഇരിട്ടി, കണ്ണൂർ നോർത്ത്, തലശ്ശേരി സൗത്ത്, പയ്യന്നൂർ എന്നീ അഞ്ചു ബി.ആർ.സികളിലായി നടക്കും. 
                   ഓട്ടിസം ,സെറിബ്രൽ പാൾസി, മെന്റൽ റിട്ടാഡേഷൻ,മൾട്ടിപ്പിൾ ഡിസബിലിറ്റി   എന്നീ വിഭാഗത്തിനാണ് നിരാമയ സേവനം ലഭിക്കുക. കുട്ടികളെ ക്യാമ്പിൽ കൊണ്ടുവരരുത്. ആവശ്യമായ രേഖകൾ സഹിതം രക്ഷിതാക്കൾ ഹാജരായാൽ മതി.

നിരാമയ രജിസ്ട്രേഷനു  
കൊണ്ടുവരേണ്ട രേഖകൾ
  • കളർ ഫോട്ടോ      -      1 
  • ഡിസബിലിറ്റി സർട്ടിഫിക്കറ്റ് കോപ്പി   -     1  
  • ആധാർ കാർഡ് കോപ്പി      -       1 
  • ജനനസർട്ടിഫിക്കറ്റ്/  വയസ്സ് തെളിയിക്കുന്ന രേഖയുടെ കോപ്പി   -    1 
  • റേഷൻ കാർഡ് കോപ്പി       -     1 
  • ബാങ്ക്-ജോയിൻറ് അക്കൗണ്ട് പാസ്ബുക്ക് കോപ്പി     -       1 

സ്പര്‍ശം, പഠനവിനോദയാത്ര

സ്പര്‍ശം

  കിടപ്പിലായ കുട്ടികള്‍ക്കുളള പഠനവിനോദയാത്ര "സ്പര്‍ശം" നടത്തി. മമ്പറം പാര്‍ക്കിലേക്കാണ് യാത്ര പോയത്.

Friday, March 15, 2019

കണ്ണാടി

കണ്ണാടി 
 ബി ആർ സിയുടെ കീഴിലെ സി.ഡബ്ല്യൂ.എസ്.എൻ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കുമുള്ള തൊഴിൽ പരിശീലനവും ബോധവൽക്കരണ ക്ലാസും "കണ്ണാടി" ബി ആർ സി ഹാളിൽ വെച്ചു നടന്നു. പരിവാർ സ്റ്റേറ്റ് സെക്രട്ടറി എംപി കരുണാകരൻ, കീഴല്ലൂർ നോർത്ത് എൽ പി സ്കൂളിലെ ഷിജു മാസ്റ്റർ, സ്പെഷ്യലിസ്ററ്  ടീച്ചർമാരായ  പി രാഗിണി, ഗീത പികെ എന്നിവർ ക്ലാസ് എടുത്തു.    
  

Thursday, January 31, 2019

രക്ഷാകർതൃ ബോധവൽക്കരണം

ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള ഏകദിന പരിശീലനം, 'നിറവ് '
 
      മട്ടന്നൂർ ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി വിദ്യാർത്ഥികളുടെ രക്ഷിതാക്കള്‍ക്കുള്ള ബോധവൽക്കരണ പരിപാടി, 'നിറവ്', മട്ടന്നൂർ എച്ച്.എസ്സ്.എസ്സിലെ സബര്‍മതി ഹാളില്‍ വെച്ച് നടന്നു. 
    കുട്ടികളുടെ സമഗ്ര വിദ്യഭ്യാസം സാധ്യമാക്കുന്നതിൽ പ്രധാന പങ്കാളികളായ രക്ഷിതാക്കൾക്കുള്ള പരിശിലനപരിപാടി മട്ടന്നൂർ മുനിസിപ്പാലിറ്റി വാർഡ് കൗൺസിലർ വി.എൻ സത്യേന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ പി പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. മട്ടന്നൂർ ബി.പി.ഒ, എ.വി രതീഷ്,  എ.ഇ.ഒ എ.പി അംബിക, മട്ടന്നൂർ എച്ച് എസ്.എസ് പ്രധാനാധ്യാപകൻ  യഥീന്ദ്രദാസ്, റിസോഴ്സ് അധ്യാപിക ധന്യ കെ.വി എന്നിവര്‍ സംസാരിച്ചു.

Friday, January 4, 2019

CWSN കുട്ടികളുടെ വിവരങ്ങള്‍

CWSN കുട്ടികളുടെ വിവരങ്ങള്‍ പോര്‍ട്ടലില്‍ ചേര്‍ക്കുന്നതിനുള്ള സഹായം
  സംസ്ഥാനത്തെ ഗവണ്‍മെന്റ്, എയിഡഡ് സ്കൂളുകളിലെ എല്ലാ CWSN കുട്ടികളുടെയും(Disability Percentage Above 40%) വിശദവിവരങ്ങള്‍ MHRD Plan monitoring portal ആയ samagrasiksha.in എന്ന പോര്‍ട്ടലില്‍ എന്റര്‍ ചെയ്യേണ്ടതുണ്ട്. CWSN കുട്ടികള്‍ക്കുളള മുഴുവന്‍ ആനുകൂല്യങ്ങളും 2018-19 ലെ പ്ലാനും ഈ ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയാണ് MHRD തീരുമാനിക്കുക. അതിനാല്‍ ഈ പ്രവര്‍ത്തനം വളരെ കൃത്യതയോടും സൂക്ഷ്മതയോടെയും പൂര്‍ത്തിയാക്കേണ്ടതാണ്.

എന്റര്‍ ചെയ്യുന്നതിനായി താഴെ കൊടുത്ത വിവരങ്ങള്‍ ശേഖരിച്ചു വെക്കണം
  • കുട്ടിയുടെ പേര്
  • അച്ഛന്റെ പേര്
  • അമ്മയുടെ പേര്
  • മൊബൈല്‍ നമ്പര്‍
  • വിലാസം
  • പിന്‍ കോഡ്
  • ജനനത്തിയ്യതി
  • ക്ലാസ്സ്
  • ഡിസബിലിറ്റിയുടെ തരം
  • അക്കൗണ്ട് നമ്പര്‍
  • IFSC
  • ബാങ്കിന്റെ പേര്


പോര്‍ട്ടലിലേക്ക് എത്തുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

സ്കൂളിന്റെ റെജിസ്ട്രേഷൻ  എങ്ങനെ ?


 user name, password എന്നീ കോളങ്ങളില്‍ സ്കൂളുകള്‍ അവരുടെ യു ഡയസ് കോഡ് ചേര്‍ക്കുക. നിര്‍ദേശിക്കപ്പെട്ട captcha കൂടി ചേര്‍ത്ത് ലോഗിന്‍ ചെയ്യുക.
അപ്പോള്‍ താഴെ കാണും വിധമുള്ള പേജ് വരും. 

അതിലെ എല്ലാ ഫീല്‍ഡുകളും പൂരിപ്പിച്ചതിനു ശേഷം Final submission ചെയ്യുക. (ആവശ്യമെങ്കില്‍ മാത്രം user name ഉം password ഉം മാറ്റിയാല്‍ മതി.)
ഇപ്പോള്‍ നിങ്ങളുടെ സ്കൂളിന്റെ റജിസ്ട്രേഷന്‍ പൂര്‍ത്തിയായി.
തുടര്‍ന്നു വരുന്ന പേജില്‍ user name, password, captcha ഇവ ചേര്‍ത്ത് Login ചെയ്ത് കുട്ടികളുടെ വിവരം ചേര്‍ക്കാവുന്നതാണ്.



കുട്ടികളുടെ വിശദാംശങ്ങള്‍ ചേര്‍ക്കുന്നതെങ്ങനെ?


Login ചെയ്ത പേജില്‍ Progress ല്‍ മൗസ് പോയിന്റ് വെക്കുക. 

CWSN -  BOY / GIRL  -  STUDENT ENTRY ഈ ക്രമത്തില്‍ ക്ലിക്ക് ചെയ്യുക. 


Financial Year 2018-19 ആയി സെറ്റു ചെയ്യുക.

 കുട്ടികളുടെ വിശദാംശങ്ങള്‍ ചേര്‍ക്കുക.

ഒരു കുട്ടിക്ക് 15 ഫീല്‍ഡുകള്‍ പൂരിപ്പിക്കാനുണ്ട്.
(Mode of fund transfer എന്ന ഫീല്‍ഡില്‍ Electronic fund transfer, directly through bank എന്ന ഓപ്ഷന്‍ നല്‍കുന്നതാവും നല്ലത്.) അടുത്ത കുട്ടിയെ ചേര്‍ക്കുവാന്‍ Add New Row ല്‍ ക്ലിക്ക് ചെയ്യുക. 
മുഴുവന്‍ കുട്ടികളുടേയും വിവരങ്ങള്‍ ചേര്‍ത്തതിനു ശേഷം Submit ചെയ്യുക.


OK ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് അടുത്ത വിഭാഗം (ആൺ / പെൺ) കുട്ടികളുടെ വിവരം ചേര്‍ക്കുക.

NB: ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും വിവരങ്ങള്‍ പ്രത്യേകം ചേര്‍ക്കേണ്ടതാണ്.

Friday, December 28, 2018

സഹവാസ ക്യാമ്പ്

തണല്‍ക്കൂട്ടം സഹവാസ ക്യാമ്പ്
  മട്ടന്നൂർ ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്കായുള്ള സഹവാസ ക്യാമ്പ് 'തണല്‍ക്കൂട്ടം' ആരംഭിച്ചു. വാർഡ് കൗൺസിലർ പി.വി ധനലക്ഷ്മിയുടെ അധ്യക്ഷതയിൽ സിനിമാ താരം അഞ്ജു അരവിന്ദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എ.വി രതീഷ്, പി.എം അംബുജാക്ഷൻ, ജോസഫ് പി.വി, വിനോദ് എം.പി, ഷാജികുമാർ എന്നിവർ സംസാരിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ സിനിമാസ്വാദനം, സർഗാത്മക നാടകം, രുചിമേളം,  ക്യാമ്പ് ഫയർ , കളിമുറ്റം, കൊട്ടും പാട്ടും തുടങ്ങിയ സെഷനുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നാളെ വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പി.പ്രസീന ഉദ്ഘാടനം ചെയ്യും. സാഹിത്യകാരൻ ബാബുരാജ് അയ്യല്ലൂർ സമ്മാനവിതരണം നടത്തും.
കണ്ണൂര്‍ വിഷനില്‍ വന്ന വാര്‍ത്ത കാണാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക.

Saturday, November 24, 2018

ഭിന്നശേഷി ദിനാചരണം സ്കൂൾതല മത്സരങ്ങൾ

ഭിന്നശേഷി ദിനാചരണം സ്കൂൾതല മത്സരങ്ങൾ 

 

 ലോകഭിന്നശേഷി ദിനാഘോഷത്തിന്റെ ഭാഗമായി നവംബർ 27 മുതൽ ഡിസംബർ 3 വരെ വിവിധ പരിപാടികൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനോടനുബന്ധിച്ച് സ്കൂൾതലത്തിൽ മത്സരങ്ങൾ നടത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. എൽ.പി/യു.പി/ ഹൈസ്കൂൾ തലത്തിൽ ചിത്രരചന(വാട്ടർ കളർ), പോസ്റ്റർ രചന(ക്രയോൺ) എന്നിവയാണ് മത്സരങ്ങൾ. 
വിഷയം :ഭിന്നശേഷി സൗഹൃദ വിദ്യാലയം 

ഹയർസെക്കണ്ടറി തലത്തിൽ ഉപന്യാസ മത്സരം .
വിഷയം:ഉൾച്ചേരൽ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയും സാമൂഹ്യപങ്കാളിത്തവും.

സ്കൂൾതല മത്സരത്തിനു ശേഷം ഓരോ വിഭാഗത്തിലെയും ഒന്നു വീതം സൃഷ്ടികൾ നവംബർ 28 ന് മുൻപ് മട്ടന്നൂർ ബി ആർ സി യിൽ എത്തിക്കണം .

Friday, November 2, 2018

ഹിയറിംഗ് എയ്ഡ് വിതരണം

ഹിയറിംഗ് എയ്ഡ് വിതരണം
   ഭിന്നശേഷി വിദ്യാർഥികൾക്കുള്ള 2018-19 വർഷത്തെ ഹിയറിങ് എയ്ഡ് വിതരണം നാളെ 03-11-2018 (ശനിയാഴ്ച) 12 മണി മുതൽ ബി.ആർ.സി യിൽ വെച്ച് നടക്കുന്നു. 

Thursday, August 23, 2018

ഫിസിയോ തെറാപ്പി ആരംഭിച്ചു

ഫിസിയോ തെറാപ്പി ആരംഭിച്ചു

         
         മട്ടന്നൂര്‍ ബി ആര്‍ സിക്കു കീഴില്‍ ഫിസിയോ തെറാപ്പി ആരംഭിച്ചു. ഇരിട്ടി കാരുണ്യ ഹോസ്പിറ്റലിലെ ഫിസിയോ തെറാപിസ്റ്റ് അമൃത കെ പി യാണ് തെറാപ്പി ചെയ്യുന്നത്.

Saturday, July 28, 2018

MEDICAL CAMP

മെഡിക്കൽ ക്യാമ്പ് 
    03-08-2018 ന് കുത്തുപറമ്പ് ദാമോദരൻ കണ്ണാശുപത്രിയിൽ നടക്കുന്ന കാഴ്ചവൈകല്യം ക്യാമ്പിൽ കുട്ടികളെ പങ്കെടുപ്പിക്കേണ്ടുന്ന സ്കൂളുകൾ.
  • KOODALI HSS
  • SIVAPURAM HSS
  • LP, UP സ്കൂളുകൾ മുഴുവനും 

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...