Friday, November 22, 2019

ഗണിത വിജയം, അധ്യാപക പരിശീലനം

ഗണിത വിജയം, അധ്യാപക പരിശീലനം

മുഴുവൻ സ്കൂളുകളിലും ഗണിതലാബ് നിർമിക്കാനും വൈവിധ്യമാർന്ന പഠനോപകരണങ്ങൾ ഉപയോഗിച്ച് ഗണിത പഠനം മെച്ചപ്പെടുത്താനും അധ്യാപകരെ പ്രാപ്തരാക്കുന്നതിനുള്ള രണ്ടാം ഘട്ട പരിശീലനം ആരംഭിച്ചു. മട്ടന്നൂർ ഉപജില്ലയിലെ നാലാം ക്ലാസിലെ അധ്യാപകർക്കാണ്  രണ്ടാംഘട്ടത്തിൽ ഗണിത വിജയം പരിശീലനം  നൽകുന്നത്. മട്ടന്നൂർ ബി ആർ സി യുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി ബി.പി.ഒ രതീഷ് എ.വി ഉദ്ഘാടനം ചെയ്തു. ഡയറ്റ് ഫാക്കൽറ്റി ഇ.വി സന്തോഷ് കുമാർ സംസാരിച്ചു.  ശ്രീജിത്ത് കെ.കെ, ഷിഞ്ജിത കെ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകുന്നു.
 


No comments:

Post a Comment

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...