Showing posts with label ICT TRAINING. Show all posts
Showing posts with label ICT TRAINING. Show all posts

Friday, October 5, 2018

ഇംഗ്ലീഷ് അധ്യാപകര്‍ക്ക് ഐ ടി പരിശീലനം

ഇംഗ്ലീഷ് അധ്യാപകര്‍ക്ക് ഐ ടി പരിശീലനം: റജിസ്ട്രേഷന്‍ ആരംഭിച്ചു
   മട്ടന്നൂര്‍ ഇംഗ്ലീഷ് അധ്യാപക കൂട്ടായ്മയായ 'ഫോഴ്സി'ന്റെ (Friends for Revamping Classroom Experience) ആഭിമുഖ്യത്തില്‍ ഇംഗ്ലീഷ് അധ്യാപകര്‍ക്ക് 13.10.18 ന് പ്രാഥമിക ഐ ടി പരിശീലനം നല്‍കുന്നു. താത്പര്യമുളളവര്‍ 10.10.18 നു മുമ്പായി താഴെ കൊടുത്ത ലിങ്ക് വഴി റജിസ്ട്രേഷന്‍ നടത്തേണ്ടതാണ്. പരിശീലനത്തിന് വരുന്നവര്‍ ലാപ് ടോപ്, നെറ്റ് കണക്ഷന്‍ ഉളള മൊബൈല്‍/നെറ്റ്സെറ്റര്‍/ജിയോഫൈ, യു എസ് ബി കേബിള്‍ എന്നിവ കൊണ്ടുവരണം. പ്രസ്തുത ദിവസം രാവിലെ 10 മണി മുതല്‍ 3 മണി വരെയാണ് പരിശീലനം.

https://docs.google.com/forms/d/e/1FAIpQLScG0XOtwLE-M9hxqwc1uz87UO7mzChWoEo2D9ub6eNhBAHp1w/viewform?c=0&w=1

Saturday, August 18, 2018

ICT പരിശീലനം

ICT പരിശീലനം രണ്ടാം ബാച്ചിനുളള രണ്ടാമത്തെ ക്ലാസ്സ്
 
     
       മട്ടന്നൂര്‍ ബി ആര്‍ സിയുടെ നേതൃത്വത്തില്‍ നടത്തുന്ന ICT പരിശീലനത്തിന്റെ രണ്ടാം ബാച്ചില്‍ റജിസ്റ്റര്‍ ചെയ്ത അധ്യാപകര്‍ക്കുളള രണ്ടാമത്തെ ക്ലാസ്സ് 2018 ആഗസ്ത് 20 ന് രാവിലെ 10 മണിക്ക് MTSGUPS മട്ടന്നൂരില്‍ വെച്ച് നടക്കും. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്ത ലാപ്ടോപ്, ഡാറ്റാ കേബിള്‍ എന്നിവ കൊണ്ടുവരേണ്ടതാണ്. രണ്ടാം ബാച്ചിന്റെ ആദ്യത്തെ ക്ലാസ്സില്‍ പങ്കെടുത്തവര്‍ മാത്രം രണ്ടാമത്തെ ക്ലാസ്സില്‍ പങ്കെടുത്താല്‍ മതി. മറ്റുളളവര്‍ക്ക് മൂന്നാം ബാച്ചില്‍ പങ്കെടുക്കാം.

Saturday, August 4, 2018

ICT പരിശീലനം രണ്ടാം ബാച്ച്

ICT പരിശീലനം രണ്ടാം ബാച്ച് ആരംഭിച്ചു 
 മട്ടന്നൂർ ബി.ആർ.സിയുടെ നേതൃത്വത്തിൽ ഉപജില്ലയിലെ അധ്യാപകർക്കായി നടത്തുന്ന ഐ.സി.ടി പരിശീലനത്തിന്റെ രണ്ടാം ബാച്ച് ആരംഭിച്ചു. ഐ.സി.ടി ഉപയോഗം ഫലപ്രദമാക്കുന്നതിന് അധ്യാപകരെ സജ്ജരാക്കുക എന്നതാണ് പരിശീലനത്തിന്റെ ലക്ഷ്യം. ക്ലാസ് റൂമിൽ ICT ഉപയോഗിക്കുന്നതിനുള്ള ആത്മവിശ്വാസം ഉണ്ടാവുന്നതു വരെ പരിശീലനം തുടരും. എം.ടി.എസ്.ജി.യു.പി. സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ചാണ് പരിശീലനം നടത്തുന്നത്.  ഒന്നാം ബാച്ചിന്റെ വിജയത്തിനു ശേഷം അധ്യാപകരുടെ ആവശ്യപ്രകാരമാണ് രണ്ടാം ബാച്ച് തുടങ്ങിയത്. ബി.പി.ഒ രതീഷ് എവി രണ്ടാം ബാച്ച് ഉദ്ഘാടനം ചെയ്തു.


Thursday, August 2, 2018

ICT പരിശീലനം

ICT പരിശീലനം
 
   
          മട്ടന്നൂര്‍ ബി ആര്‍ സിയുടെ നേതൃത്വത്തില്‍ താത്പര്യമുളള അധ്യാപകര്‍ക്ക് മാത്രമായി നടത്തുന്ന ICT പരിശീലനത്തിന്റെ രണ്ടാം ബാച്ചില്‍ റജിസ്റ്റര്‍ ചെയ്ത അധ്യാപകര്‍ക്കുളള ആദ്യത്തെ ക്ലാസ്സ് 2018 ആഗസ്ത് 4 ന് 10 മണിക്ക് MTSGUPS മട്ടന്നൂരില്‍ വെച്ച് ആരംഭിക്കും. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്ത ലാപ്ടോപ്, ഡാറ്റാ കേബിള്‍ എന്നിവ കൊണ്ടുവരേണ്ടതാണ്. റജിസ്റ്റര്‍ ചെയ്തവരുടെ പേര് താഴെ കൊടുക്കുന്നു. പങ്കെടുക്കാന്‍ പറ്റാത്തവരുണ്ടെങ്കില്‍ വിവരം ബി ആര്‍ സി യെ അറിയിക്കാന്‍ താത്പര്യപ്പെടുന്നു.

Tuesday, July 31, 2018

ICT പരിശീലനം

ICT പരിശീലനത്തിന്റെ രണ്ടാം ബാച്ചിലേക്കുളള റജിസ്ട്രേഷന്‍ (റീപോസ്റ്റ്)

     രണ്ടാം ബാച്ചിന്റെ റജിസ്ട്രേഷന്‍ അവസാനിച്ചതിനു ശേഷം നിരവധി അധ്യാപകര്‍ ഐ സി ടി പരിശീലനത്തില്‍ പങ്കെടുക്കാന്‍ താത്പര്യപ്പെട്ടുകൊണ്ട് ബി ആര്‍ സി യെ സമീപിച്ചിരുന്നു. അവര്‍ക്കു വേണ്ടി റജിസ്ട്രേഷന്‍ ലിങ്ക് ഒന്നു കൂടി തുറക്കുന്നു. റജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക്  ആഗസ്ത് 1 മുതല്‍ ആഗസ്ത് 2 വരെ താഴെ കൊടുത്ത ലിങ്ക് വഴി റജിസ്റ്റര്‍ ചെയ്യാം. മുന്‍പ് റജിസ്റ്റര്‍ ചെയ്തവര്‍ വീണ്ടും റജിസ്റ്റര്‍ ചെയ്യേണ്ടതില്ല. പരിശീലനം കാര്യക്ഷമമാക്കുന്നതിന് റജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്.
       പരിശീലനത്തിന് വരുന്നവര്‍ ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്ത ലാപ് ടോപ് കൊണ്ടു വരണം. രണ്ടാം ബാച്ച് ആരംഭിക്കുന്ന തിയ്യതി ആഗസ്ത് 4.  (തീരെ കമ്പ്യൂട്ടര്‍ പരിചയം ഇല്ലാത്തവര്‍ക്കും എന്നാല്‍ ICT പരിശീലനം ആഗ്രഹിക്കുന്നവര്‍ക്കും മുന്‍ഗണന) റജിസ്റ്റര്‍ ചെയ്ത വിവരം പ്രഥമാധ്യാപകരെ അറിയിക്കേണ്ടതാണ്.
http://www.123formbuilder.com/form-3922308/IT-Batch-2

Sunday, July 29, 2018

ഐ സി ടി പരിശീലനം

"ഓരോരുത്തരെയും പ്രത്യേകം പരിഗണിക്കുന്നു എന്നതാണ് ഈ പരിശീലനത്തിന്റെ സവിശേഷത"
     'ഓരോരുത്തരെയും പ്രത്യേകം പരിഗണിക്കുന്നു, സംശയങ്ങള്‍ വളരെ ക്ഷമയോടെ തീര്‍ത്തു തരുന്നു, ഓരോ കാര്യവും പഠിച്ചു തീരുന്നതു വരെ ഓരോരുത്തര്‍ക്കും സമയം നല്‍കുന്നു, പഠിച്ചവ പ്രാക്ടിക്കലായി ചെയ്തു നോക്കാന്‍ കഴിയുന്നു... വളരെ നല്ല പരിശീലനമാണ്. ഇനിയും ഇത് തുടരണം...'
ശ്രീലേഖ ടീച്ചര്‍
 
മട്ടന്നൂര്‍ ബി ആര്‍ സി യുടെ നേതൃത്വത്തിലുളള ഐ സി ടി പരിശീലനത്തില്‍ പങ്കെടുത്ത ജി വി എച്ച് എസ് എസ് എടയന്നൂരിലെ ശ്രീലേഖ ടീച്ചറുടെ അഭിപ്രായമാണ് ഇത്. പരിശീലനം വളരെ ഫലപ്രദമാണെന്നാണ് പങ്കെടുത്ത മുഴുവന്‍ പേരുടെയും അഭിപ്രായം. റീഡിങ് കാര്‍ഡ് നിര്‍മാണം (മലയാളം, ഇംഗ്ലീഷ്), മലയാളം ടൈപ്പിങ്, വീ‍ഡിയോ, ചിത്രങ്ങള്‍ തുടങ്ങിയവയുടെ ഡൗണ്‍ലോ‍ഡിങ്, ഇന്റര്‍നെറ്റില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്ന വിധം, പ്രെസന്റേഷന്‍ നിര്‍മാണം, സ്ക്രീന്‍ കാസ്റ്റ് ആപ്പിന്റെ ഉപയോഗം, കീ ബോര്‍ഡ് ഷോര്‍ട്ട് കട്സ്, സമഗ്ര വിഭവ പോര്‍ട്ടലില്‍ നിന്ന് ടീച്ചിങ് മാന്വല്‍ എടുത്ത് എ‍ഡിറ്റ് ചെയ്യുന്ന വിധം, വീഡിയോ എഡിറ്റിങ്  തുടങ്ങിയവയാണ് പരിശീലനത്തില്‍ പ്രധാനമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ പങ്കെടുക്കുന്നവരുടെ ആവശ്യത്തിനനുസരിച്ചും പരിശീലനം നല്‍കുന്നുണ്ട്. ഓണ്‍ലൈന്‍ വഴി റജിസ്റ്റര്‍ ചെയ്ത സ്വയം സന്നദ്ധരായ അധ്യാപകര്‍ക്ക് ക്ലാസ്സറൂമില്‍ ഐ സി ടി ഉപയോഗിക്കാനുളള ആത്മവിശ്വാസം ഉണ്ടാവുന്നതു വരെ പരിശീലനം തുടരും. ഒന്നാമത്തെ ബാച്ചിന്റെ മൂന്ന് ക്ലാസ്സുകള്‍ കഴിഞ്ഞു. രണ്ടാമത്തെ ബാച്ചിന്റെ ഉദ്ഘാടനം ആഗസ്ത് 4 ന് നടക്കും.

 

Wednesday, July 25, 2018

ICT പരിശീലനം

ICT പരിശീലനം: ഒന്നാം ബാച്ചിനുളള മൂന്നാമത്തെ ക്ലാസ്സ്
     മട്ടന്നൂര്‍ ബി ആര്‍ സി യുടെ ആഭിമുഖ്യത്തിലുളള ഐ സി ടി പരിശീലനത്തിന്റെ ഒന്നാം ബാച്ചിനുളള മൂന്നാമത്തെ ക്ലാസ്സ് ജൂലൈ 28 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ എം ടി എസ് ജി യു പി സ്കൂള്‍ മട്ടന്നൂരില്‍ വെച്ചു നടക്കും. ഓണ്‍ലൈനായി പേര് റജിസ്റ്റര്‍ ചെയ്തവര്‍ക്ക്, പങ്കെടുക്കാനുളള നിര്‍ദേശം പ്രഥമാധ്യാപകര്‍ നല്‍കേണ്ടതാണ്. 

പരിശീലനത്തിന് വരുമ്പോള്‍ കൊണ്ടുവരേണ്ടവ:
1. UBUNTU ഇന്‍സ്റ്റാള്‍ ചെയ്ത ലാപ് ടോപ്പ്
2. ഡാറ്റാ കേബിള്‍
3. സ്വന്തമായി തയ്യാറാക്കിയ റീഡിങ് കാര്‍ഡ് (soft copy)

Saturday, July 7, 2018

ICT പരിശീലനം

ICT പരിശീലനത്തിന്റെ രണ്ടാം ബാച്ചിലേക്കുളള റജിസ്ട്രേഷന്‍ (റീപോസ്റ്റ്)

     രണ്ടാം ബാച്ചിന്റെ റജിസ്ട്രേഷന്‍ അവസാനിച്ചതിനു ശേഷം നിരവധി അധ്യാപകര്‍ ഐ സി ടി പരിശീലനത്തില്‍ പങ്കെടുക്കാന്‍ താത്പര്യപ്പെട്ടുകൊണ്ട് ബി ആര്‍ സി യെ സമീപിച്ചിരുന്നു. അവര്‍ക്കു വേണ്ടി റജിസ്ട്രേഷന്‍ ലിങ്ക് ഒന്നു കൂടി തുറക്കുന്നു. റജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക്  ആഗസ്ത് 1 മുതല്‍ ആഗസ്ത് 2 വരെ താഴെ കൊടുത്ത ലിങ്ക് വഴി റജിസ്റ്റര്‍ ചെയ്യാം. മുന്‍പ് റജിസ്റ്റര്‍ ചെയ്തവര്‍ വീണ്ടും റജിസ്റ്റര്‍ ചെയ്യേണ്ടതില്ല. പരിശീലനം കാര്യക്ഷമമാക്കുന്നതിന് റജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്.
       പരിശീലനത്തിന് വരുന്നവര്‍ ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്ത ലാപ് ടോപ് കൊണ്ടു വരണം. രണ്ടാം ബാച്ച് ആരംഭിക്കുന്ന തിയ്യതി ആഗസ്ത് 4.  (തീരെ കമ്പ്യൂട്ടര്‍ പരിചയം ഇല്ലാത്തവര്‍ക്കും എന്നാല്‍ ICT പരിശീലനം ആഗ്രഹിക്കുന്നവര്‍ക്കും മുന്‍ഗണന) റജിസ്റ്റര്‍ ചെയ്ത വിവരം പ്രഥമാധ്യാപകരെ അറിയിക്കേണ്ടതാണ്.
http://www.123formbuilder.com/form-3922186/My-Form-3

ICT പരിശീലനം

ICT പരിശീലനം
       മട്ടന്നൂര്‍  ബി ആര്‍ സി യുടെ നേതൃത്വത്തിലുളള ICT പരിശീലനപരമ്പരയിലെ രണ്ടാമത്തെ ക്ലാസ്സ് MTSGUPS മട്ടന്നൂരില്‍ വെച്ചു നടന്നു. രാവിലെ പത്തു മണിക്ക് ആരംഭിച്ച ക്ലാസ്സില്‍ ഒമ്പത് അധ്യാപകര്‍ പങ്കെടുത്തു. ക്ലാസ്സ് രണ്ടു മണിക്ക് അവസാനിച്ചു.



Friday, July 6, 2018

ഐ സി ടി, തുടര്‍ പരിശീലനം

ഐ.സി.ടി. പരിശീലനം 
    മട്ടന്നൂര്‍ ബി ആര്‍ സി യുടെ ആഭിമുഖ്യത്തിലുളള ഐ സി ടി പരിശീലനത്തിന്റെ  ഈയാഴ്ചത്തെ ക്ലാസ്സ് ജൂലൈ 7 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ എം ടി എസ് ജി യു പി സ്കൂള്‍ മട്ടന്നൂരില്‍ വെച്ചു നടക്കും. ഓണ്‍ലൈനായി പേര് റജിസ്റ്റര്‍ ചെയ്തവര്‍ക്ക്, പങ്കെടുക്കാനുളള നിര്‍ദേശം പ്രഥമാധ്യാപകര്‍ നല്‍കേണ്ടതാണ്. 

പരിശീലനത്തിന് വരുമ്പോള്‍ കൊണ്ടുവരേണ്ടവ:
1. UBUNTU ഇന്‍സ്റ്റാള്‍ ചെയ്ത ലാപ് ടോപ്പ്
2. ഡാറ്റാ കേബിള്‍

Tuesday, July 3, 2018

ICT

ഐ സി ടി പരിശീലനം: പത്രവാര്‍ത്ത
3.7.2018, മാതൃഭൂമി

Monday, July 2, 2018

ഐ സി ടി, തുടര്‍ പരിശീലനം

ഐ.സി.ടി. പരിശീലനം 
    മട്ടന്നൂര്‍ ബി ആര്‍ സി ആഭിമുഖ്യത്തിലുളള ഐ സി ടി പരിശീലനത്തിന്റെ  ഈയാഴ്ചത്തെ ക്ലാസ്സ് ജൂലൈ 7 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ എം ടി എസ് ജി യു പി സ്കൂള്‍ മട്ടന്നൂരില്‍ വെച്ചു നടക്കും. ഓണ്‍ലൈനായി പേര് റജിസ്റ്റര്‍ ചെയ്തവര്‍ക്ക്, പങ്കെടുക്കാനുളള നിര്‍ദേശം പ്രഥമാധ്യാപകര്‍ നല്‍കേണ്ടതാണ്. 

പരിശീലനത്തിന് വരുമ്പോള്‍ കൊണ്ടുവരേണ്ടവ:
1. UBUNTU ഇന്‍സ്റ്റാള്‍ ചെയ്ത ലാപ് ടോപ്പ്
2. ഡാറ്റാ കേബിള്‍

Saturday, June 30, 2018

ഐ സി ടി പരിശീലനം

ഐ സി ടി പരിശീലനം
    പൊതുവിദ്യാഭ്യാസ മേഖലയിലെ പുത്തൻ ഉണർവിന്റെ ഈ അവസരത്തിൽ ക്ലാസ്സ്റൂം പ്രവര്‍ത്തനങ്ങള്‍ നവീകരിക്കുന്നതിന് ഉപജില്ലയിലെ അധ്യാപകർക്ക് ഐ.സി.ടി സാധ്യതകൾ തുറന്നു നല്‍കി സമഗ്ര ശിക്ഷാ അഭിയാൻ മട്ടന്നൂർ ബി ആർ സി യുടെ തനത് പരിപാടിയായ ഐ.സി.ടി പരിശീലന പരമ്പര  ആരംഭിച്ചു. 

      ജൂൺ 30 ന് ശനിയാഴ്ച എം ടി എസ് ജി യു പി സ്കൂളിൽ വെച്ചു നടന്ന  പരിശീലനത്തിന്റെ ഉദ്ഘാടനം ബഹു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി എ പി അംബികയുടെ അധ്യക്ഷതയിൽ മട്ടന്നൂർ നഗരസഭ വിദ്യാഭ്യാസ  സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ  ശ്രീമതി പി പ്രസീന നിര്‍വഹിച്ചു.. 

ബി പി ഒ ശ്രീ എ വി രതീഷ് ആമുഖഭാഷണം നടത്തി. മട്ടന്നൂർ സി ആർ സി കൺവീനർ ശ്രീ അംബുജാക്ഷൻ, ബി.ആർ.സി ട്രെയിനർമാരായ ശ്രീ എം ഉനൈസ്, ശ്രീ കെ കെ ശ്രീജിത്ത് എന്നിവർ സംസാരിച്ചു. മട്ടന്നൂർ സി.ആർ.സി കോർഡിനേറ്റർ ശ്രീ രാജിത്ത് കുളവയൽ നന്ദി അർപ്പിച്ചു. വിവിധ സ്കൂളുകളില്‍ നിന്നായി സ്വയം സന്നദ്ധരായി എത്തിയ അധ്യാപകര്‍ പൊതുവിദ്യാഭ്യാസം തങ്ങളുടെ കൈയ്യില്‍ സുരക്ഷിതമാണെന്ന് തെളിയിച്ചു.
 
 പരിശീലനത്തില്‍ പങ്കെടുത്തവര്‍ തയ്യാറാക്കിയ റീഡിങ് കാര്‍ഡ്

Wednesday, June 27, 2018

ICT പരിശീലനം നോട്ടീസ്

ICT പരിശീലനം നോട്ടീസ്
 കടപ്പാട് :ഷിജിന്‍ മാസ്റ്റര്‍, കയനി യു പി സ്കൂള്‍

Tuesday, June 26, 2018

ICT പരിശീലനം

ബി ആര്‍ സിയുടെ നേതൃത്വത്തിലുളള ICT പരിശീലനം
     ബി ആര്‍ സിയുടെ നേതൃത്വത്തിലുളള ICT പരിശീലനം ജൂണ്‍ 30ന് രാവിലെ പത്തുമണിക്ക് MTSGUPS മട്ടന്നൂരില്‍ വെച്ച് നടക്കുന്നതാണ്. പേര് റജിസ്റ്റര്‍ ചെയ്ത അധ്യാപകര്‍ കൃത്യസമയത്തു തന്നെ എത്തിച്ചേരാന്‍ പ്രഥമാധ്യാപകര്‍ നിര്‍ദേശം നല്‍കേണ്ടതാണ്. 

പരിശീലനത്തിന് വരുമ്പോള്‍ കൊണ്ടുവരേണ്ടവ
  • UBUNTU ഇന്‍സ്ററാള്‍ ചെയ്ത ലാപ് ടോപ്
  • ഡാറ്റാകേബിള്‍

Thursday, June 7, 2018

ICT ട്രെയിനിങ്

 ICT ട്രെയിനിങ്

      മട്ടന്നൂര്‍ ബി ആര്‍ സി യുടെ നേതൃത്വത്തില്‍ ICT ഉപയോഗവുമായി ബന്ധപ്പെട്ട് ഒരു ബേസിക് ട്രെയിനിങ് (മലയാളം ടൈപ്പിങ്, പി പി ടി നിര്‍മാണം, സമഗ്ര എഡിറ്റിങ് തുടങ്ങിയവ) സ്വയം സന്നദ്ധരായ പ്രൈമറി അധ്യാപകര്‍ക്കായി നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. അവധി ദിവസങ്ങളിലായിരിക്കും പരിശീലനം. തിയ്യതി പിന്നീട് അറിയിക്കും. ആവശ്യക്കാര്‍ മാത്രം താഴെ കൊടുത്ത റജിസ്ട്രേഷന്‍ ക്ലിക്ക് ചെയ്ത് പേര് റജിസ്റ്റര്‍ ചെയ്യുക. 

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...