Showing posts with label TALENT LAB. Show all posts
Showing posts with label TALENT LAB. Show all posts

Wednesday, October 21, 2020

ടാലന്റ് ലാബ് ഉദ്ഘാടനം

 ടാലന്റ് ലാബ് ഉദ്ഘാടനം


  വേങ്ങാട് പഞ്ചായത്തിലെ മുണ്ടമെട്ട അങ്കണവാടിയില്‍ ടാലന്റ് ലാബ് പ്രവര്‍ത്തനം ആരംഭിച്ചു. ബി പി സി ശ്രീജിത്ത് കെ കെ യുടെ അധ്യക്ഷതയില്‍ വേങ്ങാട് ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ അജിത കെ ഉദ്ഘാടനം ചെയ്തു. ട്രെയിനര്‍ ഉനൈസ് എം, സ്പെഷ്യലിസ്റ്റ് ടീച്ചര്‍ സജന്‍ പി, അങ്കണവാടി ടീച്ചര്‍ സവിത എം, പരിശീലക സോനു, സി ആര്‍ സി കോ ഓഡിനേറ്റര്‍ ഗീഷ്മ കെ പി എന്നിവര്‍ സംസാരിച്ചു. സംഗീതത്തിലാണ് പരിശീലനം നല്‍കുന്നത്. 9 കുട്ടികളാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്.

Tuesday, October 20, 2020

 ടാലന്റ് ലാബ് ഉദ്ഘാടനം

  വിദ്യാര്‍ഥികള്‍ക്ക് കലാപരിശീലനം നല്‍കുന്നതിന് വേണ്ടി സമഗ്രശിക്ഷാ കേരളം മട്ടന്നൂര്‍ ബി ആര്‍ സിയുടെ നേതൃത്വത്തില്‍ ടാലന്റ് ലാബ് പ്രവര്‍ത്തനം ആരംഭിച്ചു. കൈതേരിയിലെ മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയത്തിലാണ് ആദ്യ ടാലന്റ് ലാബ് പ്രവര്‍ത്തിച്ച് തുടങ്ങിയത്. ചിത്രകലയിലുളള പരിശീലനമാണ് ഇവിടെ നല്‍കുന്നത്. പത്ത് കുട്ടികളാണ് പങ്കെടുക്കുന്നത്. മട്ടന്നൂര്‍ ബി ആര്‍ സിയുടെ കീഴില്‍ അഞ്ച് ടാലന്റ് ലാബുകളാണ് വിവിധ പഞ്ചായത്തുകളിലെ കേന്ദ്രങ്ങളില്‍ ആരംഭിക്കുക. കൈതേരിയിലെ ടാലന്റ് ലാബ് വാര്‍ഡ് മെമ്പര്‍ കെ ബാലന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം കെ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി പി സി ശ്രീജിത്ത് കെ കെ പദ്ധതി വിശദീകരണം നടത്തി. ഉനൈസ് എം, സജന്‍ പി, രതി ടി, ആതിര കെ എന്നിവര്‍ സംസാരിച്ചു. 
 

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...