Showing posts with label REMS. Show all posts
Showing posts with label REMS. Show all posts

Thursday, December 6, 2018

ചോദ്യപേപ്പർവിതരണം

ചോദ്യപേപ്പർ  വിതരണം 
 അർദ്ധവാർഷിക പരീക്ഷയുടെ ചോദ്യപ്പേപ്പർ  വിതരണം ആരംഭിച്ചു. സ്കൂൾ അധികൃതർ എത്രയും പെട്ടെന്ന് ബി ആർ സി യിൽ എത്തി  ചോദ്യപ്പേപ്പർ കൈപ്പറ്റേണ്ടതാണ് .

Monday, September 24, 2018

ചോദ്യപേപ്പർ വിതരണം

ചോദ്യപേപ്പർ വിതരണം 
                         ഒന്നാം പാദവാർഷിക പരീക്ഷയുടെ ചോദ്യപേപ്പർ        ഇന്ന്        മുതൽ   (24/09/2018) ബി.ആർ.സി യിൽ         നിന്നും               വിതരണം ചെയ്യുന്നതാണ്.       പ്രസ്തുത ചോദ്യപേപ്പറുകൾ ഒക്ടോബർ 1         മുതൽ                15 വരെയുള്ള ദിവസങ്ങളിൽ            ക്ലാസ്സുകളിൽ               ചർച്ച ചെയ്യേണ്ടതും            പഠനപ്രവർത്തങ്ങൾക്കായി ഉപയോഗിക്കേണ്ടതുമാണ് .

Wednesday, September 12, 2018

ശാലാസിദ്ധി ഡൊമെയ്നുകള്‍- Soft copy

ശാലാസിദ്ധി പുസ്തകത്തിലെ മുഖ്യമേഖലകളുടെ സോഫ്റ്റ് കോപ്പി
 പുസ്തകം ന‍ഷ്ടപ്പെട്ടവര്‍ക്ക് ഇവ പ്രയോജനപ്പെടുത്താം.

Wednesday, September 5, 2018

ശാലാസിദ്ധി അപ്ഡേറ്റ് ചെയ്യാനുളള സഹായം

ശാലാസിദ്ധി അപ്ഡേറ്റ് ചെയ്യാനുളള സഹായം
തയ്യാറാക്കിയത്: മട്ടന്നൂർ ബി.ആർ.സി

ശാലാസിദ്ധി സൈറ്റിലെത്തുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
      
      User Name, Password ഇവ കൊടുത്ത് Submit ചെയ്യുക. (യു ഡയസ് കോഡ് ആണ് User Name. Password മറന്നു പോയെങ്കില്‍ Submit ന് താഴെയുളള Forgot Password ല്‍ (അല്ലെങ്കില്‍ ഇവിടെ ) ക്ലിക്ക് ചെയ്യുക. 
ചിത്രത്തില്‍ കാണുന്നതു പോലെ ജാലകം തുറന്നു വരും. 

 PIN (OTP) അറിയുമെങ്കില്‍ യു ഡയസ് കോഡും ടൈപ്പ് ചെയ്ത് Submit ചെയ്താല്‍ പുതിയ പാസ്സ് വേര്‍ഡ് ഉണ്ടാക്കാം.  PIN (OTP) അറിയില്ലെങ്കില്‍ അടുത്ത ഓപ്ഷന്‍ Get PIN (OTP) കൊടുക്കുക. ഇതു രണ്ടും ശരിയായില്ലെങ്കില്‍ Forgot PIN കൊടുത്ത് ബി ആര്‍ സി യുമായി ബന്ധപ്പെടുക. പാസ്‌വർഡും യൂസർ നെയിമും കിട്ടിയാൽ Submit ചെയ്ത് തുറക്കുക .
സൈറ്റ് തുറന്നു കഴിഞ്ഞാല്‍ ഈ ഒരു പേജിലെത്താം.

വിവരങ്ങള്‍ ചേര്‍ക്കുന്നതെങ്ങനെ?
ഇവിടെ ഇടതു ഭാഗത്ത്  LEARNERS, TEACHERS തുടങ്ങിയ മെനു കാണാം. ഇവ ഓരോന്നും തുറന്ന് പൂരിപ്പിക്കണം. ഇതില് LEARNERS ല്‍ മൗസ് പോയിന്റ് വെക്കുമ്പോള്‍ 3 ഓപ്ഷന്‍ കാണാം.


ഇതിലെ ഒന്നാമത്തെ ഓപ്ഷന്‍ തുറന്നാല്‍ ഇങ്ങനെ കാണാം

ഇവിടെയുളള മുഴുവന്‍ കോളങ്ങളും പൂരിപ്പിക്കുക. ഒരു കോളവും ഒഴിച്ചിടരുത്. ആവശ്യമെങ്കില്‍ പൂജ്യം ചേര്‍ക്കുക. തുടര്‍ന്ന് Submit ചെയ്യുക. ഇവിടെ നിന്ന് തന്നെ Next ക്ലിക്ക് ചെയ്താല്‍ LEARNERS ലെ അടുത്ത പേജിലേക്ക് പോകാം. ശ്രദ്ധിക്കുക, Submitചെയ്താല്‍ മാത്രമേ അടുത്ത പേജിലേക്ക് പോകാന്‍ പറ്റുകയുളളൂ.
ഇപ്രകാരം 7 ഡൊമെയ്നുകളിലേയും എല്ലാ വിവരങ്ങളും പൂരിപ്പിക്കുക.
 
Priortize the area of Improvement (Low/Medium/High) ല്‍ ഏതിനാണോ High കൊടുക്കുന്നത് അതാണ്  Action for Continuous School Improvement Plan ല്‍ ഡൊമെയ്ന്‍ 1 ലെ ആദ്യ കോളത്തില്‍ ചേര്‍ക്കേണ്ടത്.


    Action for Continuous School Improvement Plan ലെ 28 കോളങ്ങളും പൂരിപ്പിക്കുക. (ഒരു കോളവും ഒഴിച്ചിടരുത്. ഒഴിച്ചിട്ടാല്‍ സബ്മിറ്റ് ആവുകയില്ല.) 
Submit ചെയ്യുക. Final Submit കൊടുക്കുക. നിങ്ങള്‍ സബ്മിറ്റ് ചെയ്തതെല്ലാം പച്ച നിറത്തില്‍ ടിക് മാര്‍ക്ക് കാണാം. 
Final Submit ചെയ്താല്‍ നിങ്ങളുടെ ഹോം പേജ് ഇങ്ങനെ ആയിരിക്കും
 റിപ്പോര്‍ട്ട് എങ്ങനെ എടുക്കാം?
മെനുവിലെ Reports ല്‍ പോയി School Evaluation Dashboard Save ചെയ്യാം.

Saturday, July 7, 2018

QUESTION PAPER INDENT

ചോദ്യപേപ്പർ ഇൻഡെന്റ് 
     പാദവാർഷിക പരീക്ഷ ചോദ്യപേപ്പറിനുള്ള അപേക്ഷ ഫോർമാറ്റ് പൂരിപ്പിച് 09-07-2018 ന് 5 മണിക്ക് മുൻപ് ബി ആർ സി യിൽ എത്തിക്കേണ്ടതാണ്. ചോദ്യപേപ്പർ ഇൻഡെന്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Wednesday, February 7, 2018

വാര്‍ഷിക മൂല്യനിര്‍ണയ സമയക്രമീകരണം

2017-18 അധ്യയനവര്‍ഷത്തെ വാര്‍ഷിക മൂല്യനിര്‍ണയ സമയക്രമീകരണം പ്രസിദ്ധീകരിച്ചു.  
 സമയക്രമീകരണത്തിനായി താഴെ കൊടുത്ത ലിങ്കുകള്‍ പ്രയോജനപ്പെടുത്തുക.
HS,  
HS Attached LP,UP
LP,UP
Muslim School

Wednesday, August 23, 2017

ചോദ്യപേപ്പർ


ചോദ്യപേപ്പർ വിതരണം പൂർത്തിയായി 

    ഒന്നാം പാദവാർഷിക പരീക്ഷയുടെ ചോദ്യപേപ്പർ വിതരണം പൂർത്തിയായി. രണ്ട് ഘട്ടങ്ങളിലായി ബി ആർ സി പ്രവർത്തകരാണ്  ചോദ്യപേപ്പർ സ്കൂളുകളിൽ എത്തിച്ചത്.

Tuesday, August 22, 2017

ചോദ്യപേപ്പര്‍


ചോദ്യപേപ്പര്‍ വിതരണം - രണ്ടാം ഘട്ടം 
രണ്ടാം ഘട്ടം ചോദ്യപേപ്പര്‍ നാളെ (23.08.17) 
ബി ആര്‍ സി അംഗങ്ങള്‍ സ്കൂളുകളിലെത്തിക്കുന്നതാണ്.

Saturday, August 19, 2017

ചോദ്യപേപ്പർ

പ്രഥമാധ്യാപകർക്ക് ആശ്വാസമായി,
ചോദ്യപേപ്പർ വിതരണം  
എസ് എസ് എ നടത്തി... 

മട്ടന്നൂർ: ഒന്നാം പാദവാർഷിക മൂല്യനിർണയത്തിന്റെ ചോദ്യപേപ്പറുകൾ  ബി ആർ സി പ്രതിനിധികൾ സ്കൂളുകളിൽ നേരിട്ടെത്തിച്ചത് പ്രഥമാധ്യാപകർക്ക്‌ ആശ്വാസമായി. ഉപജില്ലയിലെ മട്ടന്നൂർ മുനിസിപ്പാലിറ്റി, കീഴല്ലൂർ, വേങ്ങാട്, മാങ്ങാട്ടിടം, കൂടാളി, മാലൂർ പഞ്ചായത്തുകളിൽ വ്യത്യസ്ത സംഘങ്ങൾ വിദ്യാലയങ്ങളിൽ ചോദ്യപേപ്പറുകൾ എത്തിച്ചു. ഇതോടെ ഉപജില്ലയിലെ 85 വിദ്യാലയങ്ങളിലും ചോദ്യപേപ്പർ വിതരണം ഒന്നാംഘട്ടം പൂർത്തിയായി. ബി ആർ സി ചോദ്യപേപ്പർ നേരിട്ട് വിതരണം ചെയ്തതോടെ കുട്ടികളുടെ അധ്യയന ദിവസം നഷ്ട്ടപ്പെടുന്നത് ഒഴിവാക്കാൻ സാധിച്ചു .

Friday, August 18, 2017

    
       ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ ബി ആര്‍ സി ഉദ്യോഗസ്ഥര്‍ ശനിയാഴ്ച (19.8.17) സ്കൂളിലെത്തിക്കുന്നതാണ്. ബി ആര്‍ സി യില്‍ നിന്ന് വിതരണം ഉണ്ടായിരിക്കുന്നതല്ല.

Thursday, August 17, 2017

ഒന്നാം പാദവാര്‍ഷിക പരീക്ഷ സമയവിവരപ്പട്ടിക (പുതുക്കിയത്) 2017-18

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...