ഉല്ലാസ ഗണിതം (ക്ലാസ്സ് 1) പ്രവര്‍ത്തനങ്ങള്‍ക്കായുളള
ഗെയിം ബോര്‍ഡുകളും കാര്‍ഡുകളും
മട്ടന്നൂർ: ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികളുടെ ഗണിത പഠനം ഉല്ലാസകരമാക്കുന്നതിനുള്ള ഉല്ലാസ ഗണിതം പരിപാടിയുടെ ബിആർസി തല ഉദ്ഘാടനം കാര എൽ.പി സ്കൂളിൽ വെച്ച് നടന്നു. മുപ്പതിൽപരം പഠനോപകരണങ്ങൾ വെച്ച് കുട്ടികളുടെ ഗണിത നിലവാരം ഉയർത്തുക എന്നതാണ് പരിപാടിയിലൂടെ ലഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ ഒന്നാം ക്ലാസിലെ 23 കുട്ടികളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. ദിവസവും ഓരോ മണിക്കൂർ വീതമാണ് ഉല്ലാസ ഗണിത പ്രവർത്തനങ്ങൾ നടത്തുക. സ്കൂളുകളിലേക്കാവശ്യമായ കിറ്റുകൾ സമഗ്ര ശിക്ഷാ കേരള സൗജന്യമായി നൽകും. പി ടി എ പ്രസിഡന്റ് വി. കെ അശോകന്റെ അധ്യക്ഷതയിൽ വാർഡ് കൗൺസിലർ കെ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബി പി ഒ രതീഷ് എ വി, ട്രെയിനർ ശ്രീജിത്ത് കെ കെ, സ്‌മേര ദേവൻ അനുശ്രീ ടി.എം, പ്രസീത. സി, സുനോജ്. വി എന്നിവർ സംസാരിച്ചു.
ഒന്ന്, രണ്ട് ക്ലാസ്സുകളിലെ മുഴുവന്‍ കുട്ടികളും അടിസ്ഥാന ഗണിത ശേഷികള്‍ ആര്‍ജിച്ചു എന്ന് ഉറപ്പു വരുത്തുക, കുട്ടികള്‍ക്ക് നൂറു ശതമാനം പങ്കാളിത്ത ഗണിത പഠന ക്ലാസ്സുകള്‍ യാഥാര്‍ഥ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തി സമഗ്രശിക്ഷാ കേരള ആവിഷ്കരിച്ചു നടപ്പിലാക്കുന്ന പഠനപോഷണ പരിപാടിയാണ് ഉല്ലാസ ഗണിതം. മുപ്പതില്‍പ്പരം ഗണിത പഠനോപകരണങ്ങളാണ് ഇതില്‍ പ്രയോജനപ്പെടുത്തുന്നത്. മൂര്‍ത്ത വസ്തുക്കള്‍ ഉപയോഗിച്ചും ചിത്രങ്ങളുടെ സഹായത്തോടെയും ഗണിത പഠനത്തില്‍ സ്വയം ലയിച്ചു ചേരുന്ന കുട്ടികള്‍ ഗണിത പഠനം ആസ്വദിക്കുകയും ഗണിതാശയങ്ങള്‍ അനായാസം സ്വാംശീകരിക്കുകയും ചെയ്യും. ഉപജില്ലയിലെ മുഴുവന്‍ സ്കൂളുകളിലേക്കും ഇത് വ്യാപിപ്പിക്കുന്നതിനു വേണ്ടിയുളള അധ്യാപക പരിശീലനം മട്ടന്നൂര്‍ ബി ആര്‍ സി യുടെ നേതൃത്വത്തില്‍ ആരംഭിച്ചു. മട്ടന്നൂര്‍, മാങ്ങാട്ടിടം, മാലൂര്‍ സി ആര്‍ സി കളിലെ ഒന്നാം ക്ലാസ്സ് അധ്യാപകര്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്. 19,20 തിയ്യതികളില്‍ നടക്കുന്ന രണ്ടാം ഘട്ടത്തില്‍ കൂടാളി, കീഴല്ലൂര്‍, വേങ്ങാട് എന്നീ സി ആര്‍ സി കളിലെ അധ്യാപകര്‍ പങ്കെടുക്കും. എം ടി എസ് ജി യു പി സ്കൂള്‍ മട്ടന്നൂരില്‍ വെച്ചു നടക്കുന്ന പരിപാടി മട്ടന്നൂര്‍ നഗരസഭാ ചെയര്‍ പേഴ്സണ്‍ പി അനിതാവേണു ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എ പി അംബിക അധ്യക്ഷയായിരുന്നു. ബി പി ഒ രതീഷ് എ വി, എം ടി എസ് ജി യു പി സ്കൂള്‍ പ്രഥമാധ്യാപകന്‍ വി പി ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. ശ്രീജിത്ത് കെ കെ, ഉനൈസ് എം, സ്മേര ദേവന്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കുന്നു.| ബാച്ച് | പങ്കെടുക്കേണ്ടവർ | തീയ്യതി | സ്ഥലം |
| ബാച്ച് 1 | മട്ടന്നൂർ, മാലൂർ, മാങ്ങാട്ടിടം സി.ആർ.സികളിലെ മുഴുവൻ ഒന്നാം ക്ലാസ് അധ്യാപകരും | 2019 സെപ്റ്റംബർ 17,18 | ബി ആർ സി ഹാൾ, മട്ടന്നൂർ |
| ബാച്ച് 2 | കൂടാളി, കീഴല്ലൂർ, വേങ്ങാട്, സി.ആർ.സികളിലെ മുഴുവൻ ഒന്നാം ക്ലാസ് അധ്യാപകരും | 2019 സെപ്റ്റംബർ 19, 20 | ബി ആർ സി ഹാൾ, മട്ടന്നൂർ |
മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന് ബഹു എംഎൽഎ ശ്രീ...