Wednesday, August 14, 2024

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM

    പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്കൂളുകളിൽ ഒരുക്കുന്നു. സ്ട്രീം എക്കോ സിസ്റ്റം എന്ന പദ്ധതി കുട്ടികളിൽ ശാസ്ത്രബോധം സൃഷ്ടിക്കുകയും വിജ്ഞാനത്തിന്റെ വിവിധ ധാരകളെ സമന്വയിപ്പിച്ചു കൊണ്ടുള്ള പഠന രീതിക്കാണ്  പ്രാമുഖ്യം കൊടുക്കുന്നത്. ശാസ്ത്രം, സാങ്കേതികവിദ്യ, ഗവേഷണം, എഞ്ചിനിയറിംഗ്, കലകൾ ഉൾപ്പെടുന്ന മാനവിക വിഷയങ്ങൾ, ഗണിതം എന്നിവയെല്ലാം സമന്വയിക്കുന്നു. അന്തർ വൈജ്ഞാനിക പഠനത്തിന്റെ സാധ്യതകൾ ഇന്ന് ലോകത്താകമാനം ഉപയോഗിക്കുന്നു.

    ഇതിന്‍റെ ഭാഗമായി മട്ടന്നൂര്‍ ബി.ആര്‍.സി പരിധിയിലുള്ള 8 ഹൈസ്കൂളിലെ പ്രഥമാധ്യാപകരെയും , സയന്‍സ് ക്ലബ് കണ്‍വീനര്‍മാരെയും,തെരഞ്ഞെടുത്ത യു.പി സ്കൂളിലെ സയന്‍സ് ക്ലബ് കണ്‍വീനര്‍മാരെയും പങ്കെടുപ്പിച്ചുകൊണ്ട് 
13-08-2024 ന് എം.ടി.എസ്.ജി.യു.പി.സ്കൂളില്‍ വെച്ച് സ്ട്രീം ഹബ് പ്രോജക്ട് ബി.ആര്‍.സി. തല ഉദ്ഘാടനവും പ്രോജക്ടിനെകുറിച്ചുള്ള വിശദീകരണവും നടത്തി. പരിപാടി ഇരിട്ടി ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍. ശ്രീ.എം.രതീഷ് ഉദ്ഘാടനം ചെയ്തു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ.കെ.കെ.രവീന്ദ്രന്‍, സമഗ്രശിക്ഷാ കേരളം കണ്ണൂര്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ.സബിത്ത്. പി.കെ. ബി.പി.സി ശ്രീ.ബിപിന്‍.വി, ട്രെയിനര്‍ ശ്രീ.പ്രീജിത്ത്.സി.എന്‍, സി.ആര്‍.സി.സി. ശ്രീ.സാരംഗ്.കെ.കെ.എന്നിവര്‍ സംസാരിച്ചു.

Wednesday, April 17, 2024

പഠനോത്സവം

   പഠനോത്സവം

   പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിലൂടെ  വിദ്യാലയങ്ങളിലുണ്ടായ അക്കാദമികമായ മികവിനെ സമൂഹത്തിന് മുമ്പാകെ അവതരിപ്പിക്കുന്ന ജനകീയമായ പരിപാടിയാണ് പഠനോത്സവം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി,ഗണിതം, ശാസ്ത്രം, ഐ.ടി തുടങ്ങി വിവിധ വിഷയങ്ങളില്‍ കുട്ടികള്‍ നേടിയ ആഴത്തിലുള്ള അറിവിനെ സ്വതന്ത്രമായ ഭാഷയിലും രീതിയിലും പൊതുസമൂഹത്തിന് മുമ്പാകെ അവതരിപ്പിക്കുന്നു. സമഗ്ര ശിക്ഷ കേരള മട്ടന്നൂര്‍ ബിആര്‍സിയുടെ നേതൃത്വത്തില്‍ മട്ടന്നൂര്‍ ഉപജില്ലയിലെ 83 വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്ക് പഠനോത്സവം അധ്യാപക ശില്പശാല സംഘടിപ്പിച്ചു.

  മട്ടന്നൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജിത്ത് മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി വി ബാബു അധ്യക്ഷത വഹിച്ചു. ബി.പി.സി  ബിപിന്‍ വി,  ബീന എ കെ എന്നിവര്‍ സംസാരിച്ചു. സുഭാഷ്. പി, ശ്രീജിത വി, ഷിന്‍ജിത. കെ എന്നിവര്‍ പരിശീലനത്തിനു നേതൃത്വം നല്‍കി.




IEDC

    CWSN Exposure Visit

        സമഗ്രശിക്ഷാ കേരള മട്ടന്നൂര്‍ ബി ആര്‍ സി യുടെ നേതൃത്വത്തില്‍ ഭിന്നശേഷി കുട്ടികളുടെ എക്സ്പോഷര്‍ വിസിറ്റ് സംഘടിപ്പിച്ചു. ഇതിന്‍റെ ഭാഗമായി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കണ്ണൂര്‍, മട്ടന്നൂര്‍ ഫയര്‍ സ്റ്റേഷന്‍, റീജിയണല്‍ ട്രാന്‍സ്പോര്‍ട് ഓഫീസ് എന്‍ഫോസ്മെന്‍റ് കൂടാതെ മാട്ടൂല്‍ പെറ്റ് സ്റ്റേഷന്‍ എന്നിവ സന്ദര്‍ശിച്ചു.32കുട്ടികളും, രക്ഷിതാക്കളും, ബി ആര്‍ സി പ്രവര്‍ത്തകരും ഉള്‍പ്പെടെ 68  പേര്‍ പങ്കെടുത്തു. രാവിലെ 8.30ന് ബി ആര്‍ സി യില്‍ നിന്ന് പുറപ്പെട്ട ബസ് യാത്ര കുട്ടികള്‍ ആഘോഷകരമാക്കി. കുട്ടികള്‍ക്ക് വ്യത്യസ്ത അനുഭവം പകര്‍ന്നുനല്‍കുവാന്‍ ഈ പ്രാദേശിക പഠനയാത്രയിലൂടെ സാധിച്ചു.






മേന്മ

 മേന്മ - ഗണിതം

                                      രാഷ്ട്രീയ ആവിഷ്ക്കാര്‍ അബിയാന്‍റെ ഭാഗമായി സമഗ്ര ശിക്ഷാ കേരളം നടപ്പാക്കിയ പദ്ധതിയാണ് മേന്മ. (Mathematics Empowerment Program for Mathematical) Capacities Through Academic Master Plan) 5,6,7 ക്ലാസുകളിലെ ഗണിതം കൈകാര്യം ചെയ്യുന്ന അധ്യാപകരെ ഉള്‍പ്പെടുത്തി കൊണ്ട് 11/1/2024 ന്  മട്ടന്നൂര്‍ ബിആര്‍സിയില്‍ വച്ച് നടത്തുകയുണ്ടായി. പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം മട്ടന്നൂര്‍ ബി ആര്‍ സിയുടെ നേതൃത്വത്തില്‍ യുപി അധ്യാപകര്‍ക്കുള്ള മേന്മ അധ്യാപക ശില്പശാല മട്ടന്നൂര്‍ മുന്‍സിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി കെ സുഗതന്‍ ഉദ്ഘാടനം ചെയ്തു. ഇരിട്ടി ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി  ചെയര്‍മാന്‍  എം രതീഷ് അധ്യക്ഷത വഹിച്ചു. മട്ടന്നൂര്‍ ബിആര്‍സി ബി.പി.സി  ബിപിന്‍ മാസ്റ്റർ സ്വാഗതം പറഞ്ഞു. കൃത്യം 10 മണിക്ക് തന്നെ ക്ലാസ് ആരംഭിച്ചു.  3 ആർപി മാര്‍ ഉള്‍പ്പെടെ ഏകദേശം 43 അധ്യാപകര്‍ ഈ ശില്പശാലയില്‍ പങ്കെടുത്തു. ഗണിതത്തില്‍ ഓരോ കുട്ടിയുടെയും നില മെച്ചപ്പെടുത്തുന്നതിന്‍റെ അനിവാര്യത ഓരോ അധ്യാപകരെയും ബോധ്യപ്പെടുത്താന്‍ ഈ ശില്പശാലയിലൂടെ കഴിഞ്ഞു.  



ശാസ്ത്രോത്സവം - സയൻസ് ക്വിസ്

ശാസ്ത്രോത്സവം - സയൻസ് ക്വിസ്

        പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം മട്ടന്നൂര്‍ ബി.ആര്‍സിയുടെ  നേതൃത്വത്തില്‍ സ്കൂള്‍ കുട്ടികള്‍ക്കുള്ള ശാസ്ത്രോത്സവവും സയന്‍സ് ക്വിസും സംഘടിപ്പിച്ചു. മട്ടന്നൂര്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.വി കെ സുഗതന്‍ ഉദ്ഘാടനം ചെയ്തു. മട്ടന്നൂര്‍ ബിപിസി ശ്രീ ബിപിന്‍.വി അധ്യക്ഷത വഹിച്ചു മട്ടന്നൂര്‍ ജിയുപിഎസ് എച്ച് എം മുരളീധരന്‍, ട്രെയിനര്‍ പ്രീജിത്ത്  സിഎന്‍, സജിത് കുമാര്‍ വി.കെ എന്നിവര്‍ സംസാരിച്ചു. 


ബഡ്ഡിംഗ് റൈറ്റേഴ്സ്

 ബഡ്ഡിംഗ് റൈറ്റേഴ്സ്

            സമഗ്ര ശിക്ഷാ കേരളം 2023-24 'സ്റ്റാര്‍സ് 'ല്‍ ഉള്‍പ്പെടുന്ന ബഡ്ഡിങ് റൈറ്റേഴ്സ് വിദ്യാലയങ്ങളില്‍ അനുവദിക്കപ്പെട്ട ഗുണമേന്മ പദ്ധതിയാണ്. ഇതിന്‍റെ ഭാഗമാ യി മട്ടന്നൂര്‍ ബി ആര്‍ സി പരിധിയിലെ എട്ട് ഹൈസ്കൂളിലും 23 യൂ പി സ്കൂളുകളി ലും വായനാക്കൂട്ടം എഴുത്തു കൂട്ടം പരിപാടി നടത്തിയിരുന്നു. പ്രസ്തുത പരിപാ ടിയില്‍ മികച്ച നിലവാരം പുലര്‍ത്തിയ യുപി വിഭാഗത്തില്‍ നിന്നും ഒരു കുട്ടി വീതവും എച്ച് എസ് വിഭാഗത്തില്‍നിന്ന് മൂന്നു കുട്ടികള്‍ വീതവും ബി ആര്‍ സി തല ദ്വിദിന ശില്പശാലയിലേക്ക് വേണ്ടി തെരഞ്ഞെടുത്തു.

        26/02/2024 തിങ്കളാഴ്ച മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സബര്‍മതി ഹാളില്‍ വച്ച് ബഡ്ഡിങ് റൈറ്റേഴ്സ് ഇരട്ടി ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ രതീഷിന്‍റെ അധ്യക്ഷതയില്‍ പ്രശസ്ത എഴുത്തുകാരിയും അധ്യാപികയും ആയിരുന്ന ശ്രീമതി അംബുജം കടമ്പൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സ്കൂള്‍ പ്രധാന അധ്യാപിക ശ്രീമതി സുജാത, എ ഇ ഒ ശ്രീ ബാബു വി വി ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. മട്ടന്നൂര്‍ ബിപിസി ശ്രീ ബിപിന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.



Saturday, March 2, 2024

 ബഡ്ഡിംഗ് റൈറ്റേഴ്സ്


STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...