എല്ലാ വെള്ളിയാഴ്ചയും രാവിലെ 10 മണി മുതല്‍ സ്പീച്ച് തെറാപ്പിയും ഉച്ചയ്ക്ക് ശേഷം ഫിസിയോതെറാപ്പിയും ഉണ്ടായിരിക്കുന്നതാണ്.

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Our Facebook Page

ബ്ലോഗ് വായനക്കണക്ക് 4,00,000 കടന്നിരിക്കുന്നു. സഹകരിച്ച എല്ലാവര്‍ക്കും നന്ദി...

Wednesday, September 18, 2019

ഉല്ലാസ ഗണിതം അധ്യാപക പരിശീലനം

ഉല്ലാസ ഗണിതം അധ്യാപക പരിശീലനം

ഒന്ന്, രണ്ട് ക്ലാസ്സുകളിലെ മുഴുവന്‍ കുട്ടികളും അടിസ്ഥാന ഗണിത ശേഷികള്‍ ആര്‍ജിച്ചു എന്ന് ഉറപ്പു വരുത്തുക, കുട്ടികള്‍ക്ക് നൂറു ശതമാനം പങ്കാളിത്ത ഗണിത പഠന ക്ലാസ്സുകള്‍ യാഥാര്‍ഥ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തി  സമഗ്രശിക്ഷാ കേരള ആവിഷ്കരിച്ചു നടപ്പിലാക്കുന്ന പഠനപോഷണ പരിപാടിയാണ് ഉല്ലാസ ഗണിതം. മുപ്പതില്‍പ്പരം ഗണിത പഠനോപകരണങ്ങളാണ് ഇതില്‍ പ്രയോജനപ്പെടുത്തുന്നത്. മൂര്‍ത്ത വസ്തുക്കള്‍ ഉപയോഗിച്ചും ചിത്രങ്ങളുടെ സഹായത്തോടെയും ഗണിത പഠനത്തില്‍ സ്വയം ലയിച്ചു ചേരുന്ന കുട്ടികള്‍ ഗണിത പഠനം ആസ്വദിക്കുകയും ഗണിതാശയങ്ങള്‍ അനായാസം സ്വാംശീകരിക്കുകയും ചെയ്യും. ഉപജില്ലയിലെ മുഴുവന്‍ സ്കൂളുകളിലേക്കും ഇത് വ്യാപിപ്പിക്കുന്നതിനു വേണ്ടിയുളള അധ്യാപക പരിശീലനം മട്ടന്നൂര്‍ ബി ആര്‍ സി യുടെ നേതൃത്വത്തില്‍ ആരംഭിച്ചു. മട്ടന്നൂര്‍, മാങ്ങാട്ടിടം, മാലൂര്‍ സി ആര്‍ സി കളിലെ ഒന്നാം ക്ലാസ്സ് അധ്യാപകര്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്. 19,20 തിയ്യതികളില്‍ നടക്കുന്ന രണ്ടാം ഘട്ടത്തില്‍ കൂടാളി, കീഴല്ലൂര്‍, വേങ്ങാട് എന്നീ സി ആര്‍ സി കളിലെ അധ്യാപകര്‍ പങ്കെടുക്കും. എം ടി എസ് ജി യു പി സ്കൂള്‍ മട്ടന്നൂരില്‍ വെച്ചു നടക്കുന്ന പരിപാടി മട്ടന്നൂര്‍ നഗരസഭാ ചെയര്‍ പേഴ്സണ്‍ പി അനിതാവേണു ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എ പി അംബിക അധ്യക്ഷയായിരുന്നു. ബി പി ഒ രതീഷ് എ വി, എം ടി എസ് ജി യു പി സ്കൂള്‍ പ്രഥമാധ്യാപകന്‍ വി പി ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. ശ്രീജിത്ത് കെ കെ, ഉനൈസ് എം, സ്മേര ദേവന്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കുന്നു.

No comments:

Post a Comment