Showing posts with label hello English creative camps. Show all posts
Showing posts with label hello English creative camps. Show all posts

Friday, January 18, 2019

ഹലോ ഇംഗ്ലീഷ് ക്രിയേറ്റീവ് ക്യാമ്പ്

ഹലോ ഇംഗ്ലീഷ് കീഴല്ലൂർ പഞ്ചായത്ത്തല  ക്യാമ്പിന് തുടക്കം.

ഇംഗ്ലീഷ് ഭാഷാനൈപുണി വർധിപ്പിക്കുന്നതിനും, കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വേണ്ടി നടത്തപ്പെടുന്ന ഹലോ ഇംഗ്ലീഷ് കീഴല്ലൂർ പഞ്ചായത്ത്തല  ക്യാമ്പിന് തുടക്കം.എടയന്നൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പരിപാടി  പി ടി എ വൈസ് പ്രസിഡന്റ് പി പി ഹാഷിം ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ഉഷ കരിയിൽ അധ്യക്ഷത വഹിച്ചു.എം ഉനൈസ് മാസ്റ്റർ, പി സി സതീശൻ മാസ്റ്റർ ക്ലാസിന് നേതൃത്വം നൽകി. എം പി വിനോദ്,  ഹരീന്ദ്രൻ പി പ്രേമരാജൻ, സംസാരിച്ചു.



ഹലോ ഇംഗ്ലീഷ് ക്രിയേറ്റീവ് ക്യാമ്പ്

കൂടാളി പഞ്ചായത്തുതല ഹലോ ഇംഗ്ലീഷ് ക്രിയേറ്റീവ് ക്യാമ്പ് ആരംഭിച്ചു. 

ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്തുന്നതിനും ഭാഷ കൈകാര്യം ചെയ്യുന്നതിൽ കുട്ടികൾക്കുള്ള ആത്മവിശ്വാസം വർധിപ്പിക്കുന്നതിനുമുള്ള കൂടാളി പഞ്ചായത്തുതല ഹലോ ഇംഗ്ലീഷ് ക്രിയേറ്റീവ് ക്യാമ്പ് ആരംഭിച്ചു. ഇന്നും നാളെയുമായി പട്ടാന്നൂർ UP സ്കൂളിൽ വെച്ച് നടക്കുന്ന പരിപാടി വാർഡ് മെമ്പർ കെ.വി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് രാജീവൻ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഒ വി ഉഷ, ബി.ആർ.സി ട്രെയിനർ ശ്രീജിത്ത്, അയൂബ്മാസ്റ്റർ, എം.കെ ആശ, പ്രജിഷ, ഷിഞ്ജിത കെ എന്നിവർ സംസാരിച്ചു.




സ്കൂള്‍തല ക്രിയേറ്റീവ് ക്യാമ്പുകള്‍

ഹലോ ഇംഗ്ലീഷ്, സ്കൂള്‍തല ക്രിയേറ്റീവ് ക്യാമ്പുകള്‍ക്ക് തുടക്കമായി
  കോവൂര്‍ എല്‍ പി സ്കൂള്‍, മട്ടന്നൂര്‍ എച്ച് എസ് എസ് എന്നിവിടങ്ങളില്‍ ഹലോ ഇംഗ്ലീഷ്, സ്കൂള്‍തല ക്രിയേറ്റീവ് ക്യാമ്പുകള്‍ പൂര്‍ത്തിയായി. കോവൂർ എൽ.പി സ്കൂളിൽ എം.കെ ആശ, മട്ടന്നൂർ ഹൈസ്കൂളിൽ ധന്യാ പ്രവീൺ എന്നിവർ നേതൃത്വം കൊടുത്തു.

Thursday, January 17, 2019

ഹലോ ഇംഗ്ലീഷ് ക്യാമ്പ്

ഹലോ ഇംഗ്ലീഷ്  സി. ആർ. സി തല ക്യാമ്പുകൾ 



    മട്ടന്നൂർ, വേങ്ങാട്, മാങ്ങാട്ടിടം  സി. ആർ. സി തല ക്രിയേറ്റീവ് ക്യാമ്പുകൾ യഥാക്രമം MTSGUPS മട്ടന്നൂർ, NILSLPS വെണ്മണൽ, മെരുവമ്പായി MUPS എന്നിവിടങ്ങളിൽ   പൂർത്തിയായി. ബി ആർ സി പ്രവർത്തകരായ ഉനൈസ് എം, ജോസഫ് പി. വി, വിജയൻ കെ, റീജ പി എന്നിവർ നേതൃത്വം നൽകി.



ക്രിയേറ്റീവ് ക്യാമ്പിനുളള മൊഡ്യൂളുകള്‍

ഹലോ ഇംഗ്ലീഷ് ക്രിയേറ്റീവ് ക്യാമ്പിനുളള മൊഡ്യൂളുകള്‍

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...