Showing posts with label ഭിന്നശേഷി ദിനാചരണം. Show all posts
Showing posts with label ഭിന്നശേഷി ദിനാചരണം. Show all posts

Tuesday, December 3, 2019

ലോക ഭിന്നശേഷി ദിനാഘോഷം

ലോക ഭിന്നശേഷി ദിനാഘോഷം


പൊതുവിദ്യാഭ്യാസ വകുപ്പിന്റേയും മട്ടന്നൂർ ബി ആർ സി യുടേയും  നേതൃത്വത്തിൽ ലോകഭിന്നശേഷിദിനം ആഘോഷിച്ചു. വിവിധ വിദ്യാലയങ്ങളിലെ കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു. മട്ടന്നൂർ മഹാദേവ ഹാളിൽ നടന്ന പരിപാടി നഗരസഭാ ചെയർപേഴ്സൺ അനിതാ വേണു ഉദ്ഘാടനം ചെയ്തു. ബി.പി.ഒ രതീഷ് എ.വി അധ്യക്ഷത വഹിച്ചു. മട്ടന്നൂർ ഹയർ സെക്കണ്ടറി സ്കൂൾ പ്രഥമാധ്യാപകൻ യതീന്ദ്രദാസ്, ജോസഫ് പി.വി, ഉനൈസ് എം, ശ്രീജിത്ത്.കെ.കെ എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ പ്രവർത്തനങ്ങൾക്ക് രമിത എം.വി, ഷാജികുമാർ, ഷെരീഫ കെ, പ്രശാന്തൻ.കെ എന്നിവർ നേതൃത്വം നൽകി. വൈകുന്നേരം നടന്ന സമാപന സമ്മേളനം നഗരസഭാ വൈസ് ചെയർമാൻ പി.പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പി.പ്രസീന അധ്യക്ഷത വഹിച്ചു. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ.പി അംബിക സമ്മാനവിതരണം നടത്തി.  പ്രഥമാധ്യാപക സമിതി സെക്രട്ടറി എം മനോജൻ, ധന്യ.പി, എന്നിവർ സംസാരിച്ചു.


Friday, November 29, 2019

ലോക ഭിന്നശേഷി വാരാചരണം-വിളംബര ജാഥ

ലോക ഭിന്നശേഷി വാരാചരണം-വിളംബര ജാഥ നടത്തി 


ലോക ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി മട്ടന്നൂർ ബിആർസി യുടെ നേതൃത്വത്തിൽ വിളംബരജാഥ നടത്തി.  'ഭാവി ഞങ്ങൾക്കും പ്രാപ്യമാണ് ' എന്നതാണ് നവംബർ 27 മുതൽ ഡിസംബർ 3 വരെ 'ഒന്നാകാം ഉയരാം' എന്ന പേരിലുള്ള പരിപാടിയുടെ ഇപ്രാവശ്യത്തെ മുദ്രാവാക്യം. രചനാമത്സരങ്ങൾ,  സ്കൂളുകളിൽ പ്രത്യേക അസംബ്ലി, കുട്ടികളുടെ വിവിധ കലാപരിപാടികൾ, രക്ഷിതാക്കൾക്ക് ബോധവത്ക്കരണം, ദീപശിഖാ പ്രയാണം എന്നിവ വാരാചരണത്തിന്റെ  ഭാഗമായി ഒരുക്കിയിട്ടുണ്ട്. മട്ടന്നൂർ എം ടി എസ് ജി യുപി സ്കൂൾ  ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച വിളംബരജാഥ മട്ടന്നൂർ നഗരസഭ അധ്യക്ഷ അനിത വേണു ഫ്ലാഗ് ഓഫ് ചെയ്തു. മട്ടന്നൂർ മുനിസിപ്പൽ വൈസ് ചെയർമാൻ പി പുരുഷോത്തമൻ,  മട്ടന്നൂർ എ. ഇ. ഒ.  എ പി  അംബിക,  മട്ടന്നൂർ ബി പി ഒ  രതീഷ് എ വി, ബി ആർ സി അംഗങ്ങൾ, എൻ സി സി,  ജെ ആർ സി, മറ്റു കുട്ടികൾ എന്നിവർ പങ്കെടുത്തു. ബാൻഡ് മേളത്തിന്റെയും  മുത്തുക്കുടകളുടെയും അകമ്പടിയോടെ നടന്ന വിളംബര ജാഥ മട്ടന്നൂർ ബസ് സ്റ്റാൻഡിൽ സമാപിച്ചു.

Tuesday, November 26, 2019

ഡിസംബർ 3 ലോകഭിന്നശേഷി ദിനം

ഡിസംബർ 3 ലോകഭിന്നശേഷി   ദിനം 




ഭിന്നശേഷി വാരാചരണം


ഭിന്നശേഷി വാരാചരണം
 ഈ വർഷത്തെ ഭിന്നശേഷി വാരാചരണം നവംബർ 27 മുതൽ ഡിസംബർ 3 വരെ നടക്കുകയാണ്. "ഒന്നാകാം ഉയരാം" എന്നതാണ് വാരാചരണത്തിൻെറ  മുദ്രാവാക്യം.  ഇതിന്റ പ്രചാരണത്തിൻെറ  ഭാഗമായി  എല്ലാ കുട്ടികൾക്കുമായി   സ്കൂൾതല ചിത്ര - പോസ്റ്റർ രചനാ മത്സരങ്ങൾ സംഘടിപ്പക്കേണ്ടതാണ്.  
LP, UP - പോസ്റ്റർ രചന 
വിഷയം - 'ഭിന്ന ശേഷി സൗഹൃദ സമൂഹം'
HS, HSS - ചിത്ര രചന. 
വിഷയം - 'കൈത്താങ്ങ്'. 

മത്സരങ്ങൾ നടത്തി നവംബർ 28 ന് വൈകീട്ട് 5 മണിക്ക് മുൻപായി ആദ്യ മൂന്ന് സ്ഥാനക്കാരുടെ സൃഷ്ടികളും പേരും BRC യിൽ  എത്തിക്കേണ്ടതാണ്.  ബ്ലോക്ക്‌ തലത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന മികച്ച സൃഷ്ടികൾക്കു ഡിസംബർ 3 ന് നടക്കുന്ന ലോകഭിന്നശേഷി ദിനാചരണ പരിപാടിയിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്യുന്നതായിരിക്കും... 


ഭിന്നശേഷി വാരാചരണം-സ്കൂള്‍തല പരിപാടികള്‍- ഡിസംബര്‍-2(തിങ്കള്‍)          
  • സ്കൂളില്‍ പ്രവേശനം നേടിയ എന്നാല്‍ വിദ്യാലയത്തില്‍ എത്തിച്ചേരാന്‍ കഴിയാത്ത കുട്ടികളെ സ്കൂളില്‍ എത്തിക്കുകയും മററ് കുട്ടികള്‍ സമ്മാനങ്ങള്‍ (പൂവ്, പുസ്തകം, മററുളളവ...) നല്‍കി സ്വീകരിക്കുകയും ചെയ്യുക.                               
  • ഭിന്നശേഷി കുട്ടികള്‍ നേതൃത്വം നല്‍കുന്ന ഭിന്നശേഷി സൗഹൃദ അസംബ്ലി നടത്തുക.          
  • ലോകഭിന്നശേഷി ദിനാചരണ സന്ദേശം വായിക്കുക.                      ഭിന്നശേഷി കുട്ടികളുടെ മികച്ച പ്രകടനങ്ങളുടെ അവതരണം/ ഭിന്നശേഷിദിനാചരണത്തിന്‍റെ പ്രാധാന്യം ഉള്‍ക്കൊളളുന്ന തരത്തിലുളള പ്രകടനങ്ങള്‍, കുട്ടികളുടെ  പരിപാടികള്‍.    

  • പ്രവര്‍ത്തനങ്ങളില്‍ സ്കൂളുമായി ബന്ധപ്പെടുന്ന ജനപ്രതിനിധികള്‍, പി.ടി.എ.അംഗങ്ങള്‍, രക്ഷാകര്‍ത്താക്കള്‍, മുഴുവന്‍ അധ്യാപകര്‍ എന്നിവരുടെ സാന്നിധ്യം  ഉറപ്പുവരുത്തുക.

Tuesday, December 4, 2018

ഭിന്നശേഷി ദിനാചരണം

ഭിന്നശേഷി ദിനാചരണം

  
   മട്ടന്നൂര്‍ ബി ആര്‍ സിയുടെ നേതൃത്വത്തില്‍ ലോകഭിന്നശേഷി ദിനം സമുചിതമായി ആചരിച്ചു. മഹാദേവ ഹാളില്‍ നടന്ന പരിപാടി വാര്‍ഡ് കൗണ്‍സിലര്‍ പി വി ധനലക്ഷ്മിയുടെ അധ്യക്ഷതയില്‍ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി പ്രസീന ഉദ്ഘാടനം ചെയ്തു. ബി പി ഒ എവി രതീഷ്, MTSGUPS പ്രഥമാധ്യാപകന്‍ പി എം അംബുജാക്ഷന്‍, ട്രെയിനര്‍ ശ്രീജിത്ത് കെ കെ, പി ടി എ പ്രസിഡന്റ് ശ്രീധരന്‍ എന്നിവര്‍ സംബന്ധിച്ചു. 

   
ചിത്രകാരന്‍ ദേവന്‍മാസ്റ്ററുടെ കൂടെ കുട്ടികള്‍ ക്യാന്‍വാസില്‍ ചിത്രം വരച്ചു. ജി വി എച്ച് എസ് എസ് എടയന്നൂരിലെ റാഷിദ് മാസ്റ്റര്‍ തളരാത്ത മനസ്സ് എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. തുടര്‍ന്ന് റിസോഴ്സ് അധ്യാപകരുടെ നേതൃത്വത്തില്‍  വൈവിധ്യമാര്‍ന്ന കളികളും ഉനൈസ് മാസ്റ്ററുടെ നേതൃത്വത്തില്‍ കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. രക്ഷിതാക്കള്‍ക്ക് ഭിന്നശേഷി കുട്ടികളുടെ പരിചരണത്തെക്കുറിച്ചു ബോധവത്ക്കരണ ക്ലാസ്സ് നടത്തി. വൈകുന്നേരം നടന്ന സമാപന സമ്മേളനം നഗരസഭാ ആരോഗ്യ സ്ററാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റോജയുടെ അധ്യക്ഷതയില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ പി അനിതാവേണു ഉദ്ഘാടനം ചെയ്തു. പങ്കെടുത്ത കുട്ടികള്‍ക്കുളള സമ്മാനങ്ങള്‍ എ ഇ ഒ എ പി അംബിക വിതരണം ചെയ്തു. റിസോഴ്സ് ടീച്ചര്‍ ഷാജികുമാര്‍, ഐ ഇ ഡി സി കണ്‍വീനര്‍ പി വി ജോസഫ്, മട്ടന്നൂര്‍ ഹൈസ്കൂള്‍ അധ്യാപക പ്രതിനിധി സി വി ഷീല എന്നിവര്‍ സംസാരിച്ചു.

കൂടുതല്‍ ഫോട്ടോസ് ഗാലറിയില്‍

Saturday, November 24, 2018

ഭിന്നശേഷി ദിനാചരണം സ്കൂൾതല മത്സരങ്ങൾ

ഭിന്നശേഷി ദിനാചരണം സ്കൂൾതല മത്സരങ്ങൾ 

 

 ലോകഭിന്നശേഷി ദിനാഘോഷത്തിന്റെ ഭാഗമായി നവംബർ 27 മുതൽ ഡിസംബർ 3 വരെ വിവിധ പരിപാടികൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനോടനുബന്ധിച്ച് സ്കൂൾതലത്തിൽ മത്സരങ്ങൾ നടത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. എൽ.പി/യു.പി/ ഹൈസ്കൂൾ തലത്തിൽ ചിത്രരചന(വാട്ടർ കളർ), പോസ്റ്റർ രചന(ക്രയോൺ) എന്നിവയാണ് മത്സരങ്ങൾ. 
വിഷയം :ഭിന്നശേഷി സൗഹൃദ വിദ്യാലയം 

ഹയർസെക്കണ്ടറി തലത്തിൽ ഉപന്യാസ മത്സരം .
വിഷയം:ഉൾച്ചേരൽ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയും സാമൂഹ്യപങ്കാളിത്തവും.

സ്കൂൾതല മത്സരത്തിനു ശേഷം ഓരോ വിഭാഗത്തിലെയും ഒന്നു വീതം സൃഷ്ടികൾ നവംബർ 28 ന് മുൻപ് മട്ടന്നൂർ ബി ആർ സി യിൽ എത്തിക്കണം .

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...