Showing posts with label samagra. Show all posts
Showing posts with label samagra. Show all posts

Tuesday, June 11, 2019

സമഗ്രയില്‍ റജിസ്റ്റര്‍ ചെയ്യുന്നതിനും വിഭവങ്ങള്‍ ശേഖരിക്കുന്നതിനുമുളള സഹായം

സമഗ്രയില്‍ റജിസ്റ്റര്‍ ചെയ്യുന്നതിനും വിഭവങ്ങള്‍ 
ശേഖരിക്കുന്നതിനുമുളള സഹായം
 പാഠ്യപദ്ധതിക്കനുസൃതമായി പഠനവിഭവങ്ങളും ചോദ്യശേഖരവും ക്രമീകരിച്ചിരിക്കുന്ന പങ്കാളിത്താടിസ്ഥാനത്തിലുളള വിഭവ പോര്‍ട്ടല്‍, സമഗ്രയില്‍ റജിസ്റ്റര്‍ ചെയ്യുന്നതിനും വിഭവങ്ങള്‍ ശേഖരിക്കുന്നതിനുമുളള സഹായം.

Saturday, June 9, 2018

സമഗ്ര മൊബൈല്‍ ആപ്പ്ലിക്കേഷന്‍

 സമഗ്ര മൊബൈല്‍ ആപ്പ്ലിക്കേഷന്‍
സമഗ്ര മൊബൈല്‍ ആപ്പ്ലിക്കേഷന്‍ ആവശ്യമുളളവര്‍ക്ക് ഇവിടെ നിന്നും ഇന്‍സ്റ്റാള്‍ ചെയ്യാം.

Friday, June 1, 2018

ഇനിയും സമഗ്രയില്‍ റജിസ്റ്റര്‍ ചെയ്തില്ലേ?

 ഇനിയും സമഗ്രയില്‍ റജിസ്റ്റര്‍ ചെയ്തില്ലേ?

   സമഗ്രയില്‍ ഇതുവരെ റജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് താഴെകൊടുത്ത സഹായനിര്‍ദേശങ്ങള്‍ പ്രയോജനപ്പെടുത്താം.

     റജിസ്റ്റര്‍ ചെയ്ത യൂസറെ പ്രഥമാധ്യാപകന്‍ Approve ചെയ്യേണ്ടതാണ്. Approve ചെയ്യാന്‍ സമ്പൂര്‍ണ Username ഉം Password ഉം ഉപയോഗിച്ച് സമഗ്ര ലോഗിന്‍ ചെയ്ത്  Manage മെനുവില്‍ Manage Users തുറക്കുക. താഴെക്കാണുന്ന നിര്‍ദേശങ്ങള്‍ പിന്തുടരുക.



ലോഗിന്‍ ചെയ്തതിനുശേഷം ടീച്ചിങ് മാന്വല്‍ എടുത്ത് എഡിറ്റ് ചെയ്യുന്നതെങ്ങനെയെന്നറിയാന്‍ ഈ ലിങ്ക് ഉപയോഗിക്കുക.

Wednesday, May 30, 2018

സമഗ്ര വിഭവപോര്‍ട്ടലില്‍ നിന്ന് ടീച്ചിങ് മാന്വല്‍ എടുക്കുന്ന വിധം

2018-19 അക്കാദമിക വര്‍ഷാരംഭം മുതല്‍ ഹൈടെക്ക് ക്ലാസ്സ് മുറികള്‍ 'സമഗ്ര' ഫലപ്രദമായി ഉപയോഗിക്കണം 
     പൊതുവിദ്യാലയങ്ങളിലെ ക്ലാസ്സ് മുറികള്‍ ഹൈടെക് ആയി മാറുകയാണല്ലോ. ഹൈടെക് ക്ലാസ്സുകളില്‍ ഫലപ്രദമായ രീതിയില്‍ പഠനപ്രവര്‍ത്തനങ്ങള്‍ വിനിമയം ചെയ്യുന്നതിന് സഹായകമായ വിഭവങ്ങള്‍ സമഗ്രയില്‍ ലഭ്യമാണ്. ഇവ അധ്യാപകര്‍ പ്രയോജനപ്പെടുത്തണമെന്നും വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഇക്കാര്യം മോണിറ്റര്‍ ചെയ്യണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. 
 സ്വന്തം ക്ലാസ്സിലെ കുട്ടികള്‍ക്ക് അനുയോജ്യമായ രീതിയില്‍ എഡിറ്റ് ചെയ്ത് ഉപയോഗിക്കാവുന്ന ടീച്ചിങ് മാന്വല്‍ സമഗ്ര വിഭവപോര്‍ട്ടലില്‍ ‍നിന്ന് (സമഗ്രയില്‍ റജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രം. റജിസ്റ്റര്‍ ചെയ്യുന്നതിനുളള നിര്‍ദേശങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക. ) ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

സമഗ്ര വിഭവപോര്‍ട്ടലില്‍ നിന്ന് ടീച്ചിങ് മാന്വല്‍ എടുക്കുന്ന വിധം
   സമഗ്ര വിഭവപോര്‍ട്ടലിനായി ഇവിടെ ക്ലിക്ക് ചെയ്യുക.



                   സമഗ്ര വിഭവപോര്‍ട്ടല്‍ User name ഉം Password ഉം ഉപയോഗിച്ച് തുറക്കുക.

Monday, August 7, 2017

സമഗ്ര രജിസ്ട്രേഷന്‍, SAMAGRA Registration

PEN നമ്പര്‍ ഇല്ലാത്തവര്‍ക്കും സമഗ്രയില്‍ റജിസ്റ്റര്‍ ചെയ്യാം

   
      നിയമനാംഗീകാരം ലഭിക്കാത്ത ടീച്ചേഴ്സിനും ദിവസവേതനാടിസ്ഥാനത്തിലുളള ടീച്ചേഴ്സിനും സമഗ്രയില്‍  റജിസ്റ്റര്‍ ചെയ്യാം. PEN നമ്പര്‍ ഇല്ലാത്തവര്‍ രജിസ്ട്രേഷനായി തുറന്നു വരുന്ന ജാലകത്തിലെ PEN നമ്പര്‍ ചേര്‍ക്കാനുളള കളളിയില്‍ NIL എന്ന് ടൈപ്പ് ചെയ്ത് സബ്മിറ്റ് ചെയ്താല്‍ മതിയാകും. തുടര്‍ന്ന് വരുന്ന COMPLETE PROFILE  എന്ന ജാലകത്തിലെ കോളങ്ങള്‍ പൂരിപ്പിച്ച് save ചെയ്യുക. ഇത്രയും പൂർത്തീകരിച്ചാൽ സമഗ്ര വിഭവ പോർട്ടലിലേക്ക് പ്രവേശിക്കാം.

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...