Showing posts with label PRAVESANOLSAVAM. Show all posts
Showing posts with label PRAVESANOLSAVAM. Show all posts

Tuesday, June 1, 2021

ഉപജില്ലാതല സ്കൂൾ പ്രവേശനോത്സവം

 ഉപജില്ലാതല സ്കൂൾ പ്രവേശനോത്സവം

മട്ടന്നൂർ: മട്ടന്നൂർ ഉപജില്ലാതല സ്കൂൾ പ്രവേശനോത്സവം കെ.കെ ശൈലജ ടീച്ചർ എം എൽ എ ഉദ്ഘാടനം ചെയ്തു. (ഉദ്ഘാടന പ്രസംഗം മുഴുവനായി കേള്‍ക്കാം) മട്ടന്നൂർ എം.ടി.എസ്. ഗവ.യു.പി സ്കൂളിൽ ഓൺലൈനായി (ഗൂഗ്ള്‍ മീറ്റ്) നടന്ന ചടങ്ങിൽ നഗരസഭാ അധ്യക്ഷ പി. അനിതാ വേണു അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ പി.വി ധനലക്ഷ്മി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.വി ബാബു, ഡയറ്റ് അധ്യാപകൻ ഇ.വി സന്തോഷ്കുമാർ, ബി.പി.സി ശ്രീജിത്ത് കെ കെ, പ്രഥമാധ്യാപക സമിതി സെക്രട്ടറി എം മനോജൻ, പ്രമാധ്യാപകൻ എം.പി ശശിധരൻ, ട്രെയിനർ ഉനൈസ് എം, പി.ടി.എ പ്രസിഡണ്ട് എ.കെ ശ്രീധരൻ, മദർ പി.ടി.എ പ്രസിഡണ്ട് കെ.കെ ലിനി, സ്റ്റാഫ് പ്രതിനിധികളായ ബേബി മനോജ,  ശ്രീജിത്ത് കുമാർ എം എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

Sunday, May 30, 2021

പ്രവേശനോത്സവ ഗാനം 2021-22

 പ്രവേശനോത്സവ ഗാനം 2021-22 

LINK 1

LINK 2

പ്രവേശനോത്സവ ഗാനം ട്രാക്ക്

LINK 1

LINK 2 

Thursday, May 27, 2021

Thursday, June 6, 2019

ജില്ലാതല പ്രവേശനോത്സവം ഉദ്ഘാടനം

ജില്ലാതല പ്രവേശനോത്സവം ഉദ്ഘാടനം
 പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം മമ്പറം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷിന്റെ അധ്യക്ഷതയില്‍ പുരാവസ്തു തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. പ്രവേശനോത്സവ ഗാനത്തിന് ദൃശ്യാവിഷ്കാരമൊരുക്കി വര്‍ണാഭമായ നൃത്തവിരുന്നോടു കൂടിയാണ് ചടങ്ങ് ആരംഭിച്ചത്. കുട്ടികളും വിശിഷ്ടാതിഥികളും ചേര്‍ന്ന് നടത്തിയ അക്ഷരവിത്ത് നടല്‍ പരിപാടിക്ക് വ്യത്യസ്തത പകര്‍ന്നു. കുട്ടികള്‍ക്കുളള പാഠപുസ്തകം, പഠനോപകരണം, യൂനിഫോം എന്നിവ വിതരണം ചെയ്തു.
ജില്ലാതല മികവ് ഉള്‍പ്പെടുത്തിയ ജില്ലാതല പവലിയന്‍, സ്കൂള്‍ തല മികവുകളുടെ പ്രദര്‍ശനം എന്നിവ ഒരുക്കി.  എഴുത്തുകാരന്‍ വിനോയ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അശോകന്‍, മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡന്റ് കെ പ്രസീത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ ഷീല, വാര്‍ഡ് മെമ്പര്‍ തലക്കാടന്‍ ഭാസ്കരന്‍, ദേശീയ ഫുട്ബോള്‍ താരം സി കെ വിനീത്, ആർ ഡി ഡി ജി എസ് ശിവന്‍, ഡയറ്റ് പ്രിന്‍സിപ്പാള്‍ പി യു രമേശന്‍, എസ് എസ് കെ ജില്ലാ പ്രോജക്ട് ഓഫീസര്‍ കെ ആര്‍ അശോകന്‍, തലശ്ശേരി ഡി ഇ ഒ വി എ ശശീന്ദ്രവ്യാസ്, ഡയറ്റ് ഫാക്കൽറ്റി ഇ വി സന്തോഷ് കുമാർ, മട്ടന്നൂർ എ ഇ ഓ എ പി അംബിക, പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ദിലീപന്‍ കെ ഇ, ബി പി ഓ രതീഷ് എ വി, കുന്നുമ്പ്രോന്‍ വാസു, കെ കെ മുകുന്ദന്‍ മാസ്റ്റര്‍, പ്രജില്‍ കെ വി, പി ടി എ പ്രസിഡന്റ് പി ബാബു, പി അബ്ദുള്‍ റഷീദ്, എന്‍ കനകമണി, പി വി ശ്രീജിത്ത്, ഹെഡ്മാസ്റ്റര്‍ കെ എം സുനില്‍ കുമാര്‍ എന്നിവര്‍ സംബന്ധിച്ചു. 

Wednesday, June 5, 2019

ജില്ലാതല പ്രവേശനോത്സവം

ജില്ലാതല പ്രവേശനോത്സവം
ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍, ആയിത്തറ മമ്പറം

Thursday, May 30, 2019

ആയിത്തറ മമ്പറം പ്രവേശനോത്സവത്തിന്റെ ഒരുക്കത്തിലേക്ക്...

ആയിത്തറ മമ്പറം പ്രവേശനോത്സവത്തിന്റെ ഒരുക്കത്തിലേക്ക്...


  ആയിത്തറ മമ്പറം എന്ന ഗ്രാമം ഒരു ഉത്സവാഘോഷത്തിന് ഒരുങ്ങുകയാണ്. ഒരു ജില്ലയുടെ മുഴുവൻ ശ്രദ്ധയാകർഷിക്കുന്ന "ജില്ലാതല പ്രവേശനോത്സവത്തിന് " ഈ വിദ്യാലയം വേദിയാവുന്ന പ്രഖ്യാപനം കഴിഞ്ഞ ദിവസമാണുണ്ടായത്. പ്രീ - പ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെയുള്ള വിദ്യാർഥികൾ പഠിക്കുന്ന, കഴിഞ്ഞ 13 വർഷമായി SSLC പരീക്ഷയിൽ 100 % വിജയം നേടുന്ന ഈ വിദ്യാലയം പ്രവേശനോത്സവത്തിന് തിരഞ്ഞെടുക്കപ്പെട്ടത് തന്നെ ഒരു സാമൂഹിക അംഗീകാരമായാണ് നാട്ടുകാർ കാണുന്നത്. 6 ന് കാലത്ത് ബഹു: പുരാവസ്തു - തുറമുഖ വകുപ്പ് മന്ത്രി ശ്രീ.രാമചന്ദ്രൻ കടന്നപ്പള്ളിയാണ് ഉദ്ഘാടനം നിർവ്വഹിക്കുന്നത്. ജനപ്രതിനിധികൾ -വിദ്യാഭ്യാസ-സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. വിദ്യാർഥികളുടെ വിവിധ സംസ്കാരിക പരിപാടികൾ - ഘോഷയാത്ര - മികവ് പ്രദർശനങ്ങൾ - ഘോഷയാത്ര എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. 5 ന് വൈകീട്ട് വാദ്യ ഘോഷാദികളുടെ അകമ്പടിയോടെയുള്ള വിളംബര ജാഥ നടത്തും. ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, SPC, JRC, ഗൈഡ്സ് ഉൾപ്പെടെയുള്ള വിദ്യാർഥികൾ വിളംബര ജാഥയിൽ അണിനിരക്കും. പരിമിതികളിൽ നിന്ന് ഒരു ഗ്രാമം മനസ്സ് തുറക്കുകയാണ്, അറിവിന്റെ സൂര്യവെളിച്ചത്തിലേക്ക്, സങ്കല്പങ്ങളുടെ നിറ നിലാവിലേക്ക് ആഹ്ലാദത്തോടെ കടന്നു വരുന്ന വിദ്യാർഥികളെ കണ്ണൂരിനു വേണ്ടി സ്വീകരിക്കാൻ, പൊതു വിദ്യാഭ്യാസത്തിന്റെ നന്മ കൂട്ടായ്മയുടെ വിജയമാണ്... ഉത്സവമാണ് എന്ന മഹത്തായ സന്ദേശം പകരാൻ...നിങ്ങളുണ്ടാവണം മനസ്സുുകൊണ്ടും സാന്നിധ്യം കൊണ്ടും ഈ അറിവിന്റെ ഉത്സവത്തിന് സാക്ഷിയാവാൻ....

Tuesday, May 28, 2019

പ്രവേശനോത്സവഗാനം 2019 -20

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം- പ്രവേശനോത്സവഗാനം
  
  മുരുകൻ കാട്ടാക്കടയുടെ വരികൾക്ക് വിജയ് കരുൺ ഈണം പകർന്ന് പ്രശസ്ത പിന്നണി ഗായകൻ അഫ്സലിനൊപ്പം പൊതു വിദ്യാലയങ്ങളിലെ കുട്ടികളായ അശ്വതി പി എസ്, നന്ദന എസ് ആര്‍, നിള കെ ദിനേശ്, ആരഭിനായർ എന്നിവരും ചേർന്ന് ആലപിച്ച പ്രവേശനോത്സവഗാനം 4 ലിങ്കുകളിലായി താഴെ കൊടുക്കുന്നു. ഏതെങ്കിലും ഒരു ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
പ്രവേശനോത്സവഗാനം 2019 -20 LINK 1
പ്രവേശനോത്സവഗാനം 2019 -20 LINK 2
പ്രവേശനോത്സവഗാനം 2019 -20 LINK 3
പ്രവേശനോത്സവഗാനം 2019 -20 LINK 4

ജില്ലാതല പ്രവേശനോത്സവം

ജില്ലാതല പ്രവേശനോത്സവം 
മമ്പറം ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്കൂളില്‍
 2019-20 വര്‍ഷത്തെ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം  മമ്പറം ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ വെച്ചു നടക്കും. ഉദ്ഘാടന പരിപാടി വിജയിപ്പിക്കുന്നതിനു വേണ്ടി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.ടി. റംല ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പ്രസീത അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ  തലക്കാടൻ ഭാസ്കരൻ, കെ.ഷിബു, എം. ഷീന, വിദ്യാഭ്യാസ ഉപഡയറക്ടര്‍ നിർമ്മലാദേവി, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശശീന്ദ്ര വ്യാസ്, ഡയറ്റ് പ്രിന്‍സിപ്പാള്‍ പി യു രമേശന്‍, സമഗ്ര ശിക്ഷാ കേരള ജില്ലാ പ്രോജക്ട് ഓഫീസര്‍ കെ ആര്‍ അശോകന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ കെ രവി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എ പി അംബിക, ബി പി ഓ രതീഷ് എ വി തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പാൾ ഇൻചാർജ് ദിലീപൻ മാസ്റ്റര്‍ സ്വാഗതവും പ്രധാന അധ്യാപകൻ കെ.എം.സുനിൽകുമാർ നന്ദിയും പറഞ്ഞു.

പ്രവേശനോത്സവം നിര്‍ദേശങ്ങള്‍

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...