Showing posts with label SCHOOL PADANOTSAVAM. Show all posts
Showing posts with label SCHOOL PADANOTSAVAM. Show all posts

Wednesday, February 13, 2019

പഠനോത്സവം:വിളംബര ജാഥ

പഠനോത്സവം: വിളംബര ജാഥ

    പഠനോത്സവം വിളംബരം ചെയ്ത് മാലൂർ പനമ്പറ്റ ന്യൂ യു പി സ്കൂൾ ജാഥ നടത്തി. ഫെബ്രുവരി 14നു പഠന മികവുകളുടെ ഉത്സവം നാടിനു സമർപ്പിക്കും. മാലൂർ സിറ്റിയിൽ നിന്നും ആരംഭിച്ച വിളംബര ജാഥയിൽ കുട്ടികൾ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർഥികൾ- അധ്യാപകർ, നാട്ടുകാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. സ്കൂളിലെ നാസിക് ബാന്റ് സംഘത്തിന്റെ അകമ്പടിയോടെ മുത്തുക്കുടയും, വിഭവങ്ങളടങ്ങിയ താലവും, വിവിധ വേഷങ്ങളും രൂപങ്ങളും യാത്രയ്ക്ക് മിഴിവേകി. പൊതു വിദ്യാലയങ്ങൾ നാടിന്റെ നന്മകൾ പൂക്കുന്ന ഇടങ്ങളാണെന്ന് ഈ കൂട്ടായ്മകൾ നമ്മെ ഓമ്മപ്പെടുത്തുന്നു.

Sunday, February 10, 2019

പഠനോത്സവം

പഠനോത്സവ പ്രചരണത്തിന് വ്യത്യസ്ത രീതി, കലവറനിറക്കല്‍ ഘോഷയാത്ര



  കേരളീയ വേഷമണിഞ്ഞ സ്ത്രീകള്‍ ബാനറിനു പിന്നില്‍ രണ്ടുവരികളിലായി അണിനിരന്നു. കൈയ്യിലും തലയിലും കടലാസ് കുട്ടകളില്‍ വിവിധ സാധനങ്ങള്‍.  പല നിറത്തിലുളള മുത്തുക്കുടകളും ബലൂണുകളും പിടിച്ച് നില്‍ക്കുന്ന കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും...  മുഖം മൂടിയണിഞ്ഞ വിവിധ രൂപങ്ങള്‍... വാദ്യമേളത്തിന്റെ അകമ്പടിയോടെ കലവറ നിറക്കല്‍ ഘോഷയാത്ര പുറപ്പെടുകയായി...
  
മട്ടന്നൂര്‍ ഉപജില്ലയിലെ നിടുകുളം കോവൂര്‍ എല്‍ പി സ്കൂളിന്റെ   പഠനോത്സവത്തിന് മുന്നോടിയായാണ് കലവറ നിറക്കല്‍ ഘോഷയാത്ര നടത്തിയത്. പഠനോത്സവത്തിനാവശ്യമായ പേപ്പറുകള്‍, മാര്‍ക്കര്‍ പേനകള്‍, സ്കെച്ച് പേനകള്‍, ചാര്‍ട്ട് പേപ്പറുകള്‍, ക്രയോണ്‍സ്, കത്രിക, പശ, കഥാപുസ്തകങ്ങള്‍, ബലൂണുകള്‍ തുടങ്ങി നിരവധി പഠനസാമഗ്രികളാണ് പഠനോത്സവത്തിന്റെ 'കലവറ'യില്‍ നിറച്ചത്. പ്രഥമാധ്യാപിക എം കെ ആശ, പി ടി എ പ്രസിഡന്റ് സി രാജീവന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഫെബ്രുവരി പതിമൂന്നിന് നടക്കുന്ന പഠനോത്സവം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി മോഹനന്‍ ഉദ്ഘാടനം ചെയ്യും.

Friday, February 8, 2019

പഠനോത്സവം

പഠനോത്സവം, മാലൂര്‍ പഞ്ചായത്തുതല ഉദ്ഘാടനം


  മാലൂര്‍ പഞ്ചായത്തുതല പഠനോത്സവം വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കുറുമാണി മനോജിന്റെ അധ്യക്ഷതയില്‍ പഞ്ചായത്തു പ്രസിഡന്റ് പി അശോകന്‍ ഉദ്ഘാടനം ചെയ്തു. ബി പി ഒ രതീഷ് എവി, കുറുമാണി ഗോവിന്ദന്‍ മാസ്റ്റര്‍, അനൂപ് പി, അജിനി കെ, കെ ടി സന്ധ്യ, കെ പത്മിനി, നിര്‍മലാദേവി എം പി എന്നിവര്‍ സംസാരിച്ചു.

Thursday, February 7, 2019

പഠനോത്സവം

പഠനോത്സവം മാങ്ങാട്ടിടം പഞ്ചായത്തുതല ഉദ്ഘാടനം


   വിദ്യാലയ പ്രവർത്തനങ്ങളും കുട്ടികൾ നേടിയ പഠന നേട്ടങ്ങളും സമൂഹത്തിന് നേരിട്ടറിയുന്നതിനു വേണ്ടിയുള്ള പഠനോത്സവത്തിന്റെ മാങ്ങാട്ടിടം പഞ്ചായത്തുതല ഉദ്ഘാടനം ആയിത്തറ നോർത്ത് എൽ.പി സ്കൂളിൽ നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് കെ. പ്രസീതയുടെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആർ ഷീല ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷാ മട്ടന്നൂർ ബി.പി.ഒ രതീഷ് എ വി പഠനോത്സവ വിശദീകരണം നടത്തി.
വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യാ ലക്ഷ്മി കെ, വാർഡ് മെമ്പർ കെ.ഷിബു ബി.ആർ.സി ട്രെയിനർമാരായ ഉനൈസ് എം, ശ്രീജിത്ത് കെ.കെ,   ഹെഡ്മിസ്ട്രസ് ജസ്സി കെ, പി.ടി.എ പ്രസിഡണ്ട് കെ അരവിന്ദാക്ഷൻ, മാനേജർ ഷുഹൈബ് കൊതേരി, ഷാജിത പി, ആഷ് കിരൺ സുനിൽ, പി റീജ എന്നിവർ സംസാരിച്ചു. പഠന നേട്ടങ്ങളുമായി ബന്ധപ്പെട്ടുള്ള കുട്ടികളുടെ അവതരണങ്ങളും വിദ്യാഭ്യാസ പ്രദർശനവും നടന്നു.

Wednesday, February 6, 2019

പഠനോത്സവം

പഠനോത്സവം കൂടാളി പഞ്ചായത്തുതല ഉദ്ഘാടനം


  വിദ്യാലയ പ്രവർത്തനങ്ങളും കുട്ടികൾ നേടിയ പഠന നേട്ടങ്ങളും സമൂഹത്തിന് നേരിട്ടറിയുന്നതിനു വേണ്ടിയുള്ള പഠനോത്സവത്തിന്റെ കൂടാളി പഞ്ചായത്തുതല ഉദ്ഘാടനം ദുർഗാവിലാസം എൽ.പി സ്കൂളിൽ നടന്നു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സി.പി പ്രേമരാജന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് പി.പി നൗഫൽ ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷാ ജില്ലാ പ്രോജക്ട് ഓഫീസർ കെ.ആർ അശോകൻ പഠനോത്സവ വിശദീകരണം നടത്തി. വാർഡ് മെമ്പർ പി.പി ലക്ഷ്മണൻ, ബി.ആർ.സി ട്രെയിനർമാരായ ശ്രീജിത്ത് കെ.കെ, ഉനൈസ് എം  ഹെഡ്മാസ്റ്റർ കെ.അജയ്യകുമാർ, എം.പി ഷൈല, യുവകവി പ്രസാദ് കൂടാളി, പി.പി ബിന്ദു, ഷിഞ്ജിത കെ എന്നിവർ സംസാരിച്ചു. പഠന നേട്ടങ്ങളുമായി ബന്ധപ്പെട്ടുള്ള കുട്ടികളുടെ അവതരണങ്ങളും വിദ്യാഭ്യാസ പ്രദർശനവും നടന്നു.



Monday, February 4, 2019

സ്‌ക്കൂൾ പഠനോത്സവം

കൂടാളി യു.പി. സ്‌ക്കൂൾ പഠനോത്സവം


   കൂടാളി യു.പി. സ്‌ക്കൂൾ പഠനോത്സവം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ ബൈജു ഉദ്ഘാടനം ചെയ്തു. കൂടാളി പഞ്ചായത്തംഗം എം.ഷൈന അധ്യക്ഷയായി. പി.ടി.എ പ്രസിഡണ്ട് പ്രസാദ് കൂടാളി, ബി.ആർ.സി. ട്രെയിനർ കെ.കെ. ശ്രീജിത്ത് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ഊർജ സംരക്ഷണ പ്രവർത്തനത്തിന് സംസ്ഥാന അവാർഡ് നേടിയ പൂർവ വിദ്യർത്ഥി പി.കെ.ബൈജുവിനെ ഹെഡ്മിസ്ട്രസ്സ് കെ രാജിക  പൊന്നാട അണിയിച്ച് ആദരിച്ചു. പരിപാടിക്ക് കെ.രാജിക സ്വാഗതവും കെ.പവിത്രൻ നന്ദിയും പറഞ്ഞു. തുടർന്ന് വിശിഷ്ടാതിഥികളും രക്ഷിതാക്കളും കുട്ടികൾ ഒരുക്കിയ പ്രദർശന ഹാൾ സന്ദർശിച്ചു. വിവിധ വിഷയങ്ങളിലെ മികവിന്റെ അവതരണങ്ങൾ നടന്നു. നൂറിലധികം രക്ഷിതാക്കൾ പങ്കെടുത്തു.

Saturday, February 2, 2019

പഠനോത്സവങ്ങള്‍ ജനകീയ ഉത്സവങ്ങളാകുന്നു

പഠനോത്സവങ്ങള്‍ ജനകീയ ഉത്സവങ്ങളാകുന്നു
കൂടാളി യു പി സ്കൂളിലെ വിളംബരജാഥ
     ഉപജില്ലയിലെ മുഴുവന്‍ സ്കൂളുകളും പഠനോത്സവത്തെ ജനകീയ ഉത്സവമാക്കുന്നതിന്റെ വിപുലമായ ഒരുക്കം തുടങ്ങിക്കഴിഞ്ഞു. ഭൂരിഭാഗം സ്കൂളുകളിലും സംഘാടക സമിതി വിളിച്ചു ചേര്‍ത്ത് ജനകീയ കമ്മിറ്റികളുണ്ടാക്കി.  സ്ക്വാഡ് പ്രവര്‍ത്തനം, വിളംബര ജാഥ, പോസ്റ്റര്‍ പ്രചരണം, കലവറനിറക്കല്‍
ഘോഷയാത്ര, കുട്ടികളുടെ നേതൃത്വത്തിലുള്ള മൈക്ക് അനൗണ്‍സ്മെന്റ്, ഫ്ലാഷ് മോബ്, വീ‍‍ഡിയോ പ്രചരണങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രചരണത്തിനായി ആസൂത്രണം ചെയ്തിരിക്കുന്നത്. ഫെബ്രുവരി 16 നകം മുഴുവന്‍ സ്കൂളുകളിലേയും പഠനത്തെളിവുകളുടെ ഉത്സവത്തിന്റെ ഉദ്ഘാടനം നടക്കും.


   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...