Thursday, November 1, 2018

മലയാളത്തിളക്കം

മലയാളത്തിളക്കം ഏറ്റെടുത്ത് KPCHSS പട്ടാന്നൂരിലെ രക്ഷിതാക്കള്‍

   'നമ്മുടെ സ്കൂളിലെ ഹൈസ്കൂള്‍ വിഭാഗം മലയാളത്തിളക്കം ഇനി ഞങ്ങള്‍ ചെയ്തോളും.' KPCHSS പട്ടാന്നൂരില്‍ മലയാളത്തിളക്കത്തിന് സഹായിക്കാന്‍ വന്ന രക്ഷിതാക്കളുടെ ഉറച്ച വാക്കുകളാണിത്. എട്ടു ദിവസവും ക്ലാസ്സില്‍ കൂടെ നിന്ന് പാഠങ്ങള്‍ മനസ്സിലാക്കുകയും ക്ലാസ്സുകള്‍ എടുത്ത് പരിശീലിക്കുകയും ചെയ്താണ് ഇനിയുളള ബാച്ചുകള്‍ കൈകാര്യം ചെയ്യാനുളള ആത്മവിശ്വാസം അവര്‍ നേടിയത്. നവംബര്‍ ഒന്നു മുതല്‍ രണ്ടാം ബാച്ചിന്റെ പരിശീലനം ആരംഭിക്കുകയും ചെയ്തു. മലയാളം അധ്യാപകരുടെ നേതൃത്വത്തില്‍ മദര്‍ പി ടി എ അംഗങ്ങളായ രജനി, ചന്ദ്രമതി, ബിന്ദു എന്നിവരാണ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്നത്.

No comments:

Post a Comment

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...