Showing posts with label RAA. Show all posts
Showing posts with label RAA. Show all posts

Saturday, February 2, 2019

Wednesday, November 21, 2018

ശാസ്ത്രപാര്‍ക്ക് ജില്ലാതല ഉദ്ഘാടനം

 ശാസ്ത്രപാര്‍ക്ക് ജില്ലാതല ഉദ്ഘാടനം


   ശാസ്ത്രപാര്‍ക്ക് ജില്ലാതല ഉദ്ഘാടനം മട്ടന്നൂര്‍ MTSGUPS ല്‍ ജില്ലാ പ്രോജക്ട് ഓഫീസര്‍ കെ ആര്‍ അശോകന്റെ അധ്യക്ഷതയില്‍ മട്ടന്നൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ അനിതാവേണു ഉദ്ഘാടനം ചെയ്തു. എ ഡി പി ഓ കൃഷ്ണദാസ്, എ ഇ ഒ എ പി അംബിക, ബി പി ഒ മാരായ എ വി രതീഷ്,
അജിത്ത്കുമാര്‍ പി പി, ആര്‍ 
പി മാരായ സജിത്ത് കുമാര്‍, ബിജുമോഹന്‍, ഷജില്‍കുമാര്‍, പി ടി എ പ്രസിഡന്റ് ശ്രീധരന്‍ എന്നിവര്‍ സംബന്ധിച്ചു.

Monday, November 19, 2018

സയൻസ് പാർക്ക് മേഖലാതല ഉപകരണ നിർമ്മാണ ശില്‍പശാല

സയൻസ് പാർക്ക് മേഖലാതല ഉപകരണ നിർമ്മാണ ശില്‍പശാല 


   സയൻസ് പാർക്ക് അനുവദിച്ച മട്ടന്നൂർ, കുത്തുപറമ്പ, ഇരിട്ടി ബി ആർ സി കളിലെ വിദ്യാലയങ്ങൾക്കുള്ള ഉപകരണ നിർമ്മാണ ശില്‍പശാല മട്ടന്നൂർ ബി ആർ സി യിൽ ആരംഭിച്ചു. വിദ്യാലയങ്ങളിലെ അധ്യാപകർ രക്ഷിതാക്കൾ തുടങ്ങിയവരാണ് ശില്‍പശാലയിൽ പങ്കെടുക്കുന്നത്. ഇവിടെ നിന്നും നിർമ്മിക്കുന്ന 80 ഓളം ശാസ്ത്ര ഉപകരണങ്ങൾ ഓരോ വിദ്യാലയങ്ങൾക്കും നൽകും.

Saturday, November 3, 2018

സയന്‍സ് പാര്‍ക്ക്

സയന്‍സ് പാര്‍ക്ക് മേഖലാതല പ്ലാനിങ്


   എസ് എസ് എ സയന്‍സ് പാര്‍ക്ക് അനുവദിച്ച മട്ടന്നൂര്‍, കൂത്തുപറമ്പ്, ഇരിട്ടി എന്നീ സബ്ജില്ലകളിലെ സ്കൂളുകളിലെ പ്രഥമാധ്യാപകരുടെ ആസൂത്രണം മട്ടന്നൂര്‍ ബി ആര്‍ സി യില്‍ വെച്ചു നടന്നു. അസിസ്റ്റന്റ് ജില്ലാ പ്രോജക്ട് ഓഫീസര്‍ കെ എം കൃഷണദാസ് നേതൃത്വം നല്‍കി.

Wednesday, September 12, 2018

ശാലാസിദ്ധി ഡൊമെയ്നുകള്‍- Soft copy

ശാലാസിദ്ധി പുസ്തകത്തിലെ മുഖ്യമേഖലകളുടെ സോഫ്റ്റ് കോപ്പി
 പുസ്തകം ന‍ഷ്ടപ്പെട്ടവര്‍ക്ക് ഇവ പ്രയോജനപ്പെടുത്താം.

Wednesday, September 5, 2018

ശാലാസിദ്ധി അപ്ഡേറ്റ് ചെയ്യാനുളള സഹായം

ശാലാസിദ്ധി അപ്ഡേറ്റ് ചെയ്യാനുളള സഹായം
തയ്യാറാക്കിയത്: മട്ടന്നൂർ ബി.ആർ.സി

ശാലാസിദ്ധി സൈറ്റിലെത്തുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
      
      User Name, Password ഇവ കൊടുത്ത് Submit ചെയ്യുക. (യു ഡയസ് കോഡ് ആണ് User Name. Password മറന്നു പോയെങ്കില്‍ Submit ന് താഴെയുളള Forgot Password ല്‍ (അല്ലെങ്കില്‍ ഇവിടെ ) ക്ലിക്ക് ചെയ്യുക. 
ചിത്രത്തില്‍ കാണുന്നതു പോലെ ജാലകം തുറന്നു വരും. 

 PIN (OTP) അറിയുമെങ്കില്‍ യു ഡയസ് കോഡും ടൈപ്പ് ചെയ്ത് Submit ചെയ്താല്‍ പുതിയ പാസ്സ് വേര്‍ഡ് ഉണ്ടാക്കാം.  PIN (OTP) അറിയില്ലെങ്കില്‍ അടുത്ത ഓപ്ഷന്‍ Get PIN (OTP) കൊടുക്കുക. ഇതു രണ്ടും ശരിയായില്ലെങ്കില്‍ Forgot PIN കൊടുത്ത് ബി ആര്‍ സി യുമായി ബന്ധപ്പെടുക. പാസ്‌വർഡും യൂസർ നെയിമും കിട്ടിയാൽ Submit ചെയ്ത് തുറക്കുക .
സൈറ്റ് തുറന്നു കഴിഞ്ഞാല്‍ ഈ ഒരു പേജിലെത്താം.

വിവരങ്ങള്‍ ചേര്‍ക്കുന്നതെങ്ങനെ?
ഇവിടെ ഇടതു ഭാഗത്ത്  LEARNERS, TEACHERS തുടങ്ങിയ മെനു കാണാം. ഇവ ഓരോന്നും തുറന്ന് പൂരിപ്പിക്കണം. ഇതില് LEARNERS ല്‍ മൗസ് പോയിന്റ് വെക്കുമ്പോള്‍ 3 ഓപ്ഷന്‍ കാണാം.


ഇതിലെ ഒന്നാമത്തെ ഓപ്ഷന്‍ തുറന്നാല്‍ ഇങ്ങനെ കാണാം

ഇവിടെയുളള മുഴുവന്‍ കോളങ്ങളും പൂരിപ്പിക്കുക. ഒരു കോളവും ഒഴിച്ചിടരുത്. ആവശ്യമെങ്കില്‍ പൂജ്യം ചേര്‍ക്കുക. തുടര്‍ന്ന് Submit ചെയ്യുക. ഇവിടെ നിന്ന് തന്നെ Next ക്ലിക്ക് ചെയ്താല്‍ LEARNERS ലെ അടുത്ത പേജിലേക്ക് പോകാം. ശ്രദ്ധിക്കുക, Submitചെയ്താല്‍ മാത്രമേ അടുത്ത പേജിലേക്ക് പോകാന്‍ പറ്റുകയുളളൂ.
ഇപ്രകാരം 7 ഡൊമെയ്നുകളിലേയും എല്ലാ വിവരങ്ങളും പൂരിപ്പിക്കുക.
 
Priortize the area of Improvement (Low/Medium/High) ല്‍ ഏതിനാണോ High കൊടുക്കുന്നത് അതാണ്  Action for Continuous School Improvement Plan ല്‍ ഡൊമെയ്ന്‍ 1 ലെ ആദ്യ കോളത്തില്‍ ചേര്‍ക്കേണ്ടത്.


    Action for Continuous School Improvement Plan ലെ 28 കോളങ്ങളും പൂരിപ്പിക്കുക. (ഒരു കോളവും ഒഴിച്ചിടരുത്. ഒഴിച്ചിട്ടാല്‍ സബ്മിറ്റ് ആവുകയില്ല.
Submit ചെയ്യുക. Final Submit കൊടുക്കുക. നിങ്ങള്‍ സബ്മിറ്റ് ചെയ്തതെല്ലാം പച്ച നിറത്തില്‍ ടിക് മാര്‍ക്ക് കാണാം. 
Final Submit ചെയ്താല്‍ നിങ്ങളുടെ ഹോം പേജ് ഇങ്ങനെ ആയിരിക്കും
 റിപ്പോര്‍ട്ട് എങ്ങനെ എടുക്കാം?
മെനുവിലെ Reports ല്‍ പോയി School Evaluation Dashboard Save ചെയ്യാം.

Thursday, August 23, 2018

ശാലാസിദ്ധി അപ്ഡേഷന്‍

ശാലാസിദ്ധി അപ്ഡേഷന്‍
      കേരളത്തിലെ സ്കൂളിലെ ശാലാസിദ്ധി(സ്വയം വിലയിരുത്തല്‍) പ്രോഗ്രാം സമയബന്ധിമായി പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട് 2017-18 ല്‍ ശാലാസിദ്ധി പോര്‍ട്ടലില്‍  School Evaluation Report അപ്ഡേറ്റ് ചെയ്തിരുന്നു.  2018-19 ലെ "School Evaluation Report" അപ്ഡേറ്റ് ചെയ്യുന്നതിനുള്ള സൗകര്യം ഇപ്പോള്‍ ലഭ്യമാണ്. അപ്ഡേഷന്‍  31/08/2018  മുന്‍പായി  പൂര്‍ത്തിയാക്കേണ്ടതാണ്. ശാലാസിദ്ധി ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Tuesday, July 17, 2018

ശലഭോദ്യാനത്തില്‍ ആവശ്യമായ ചെടികള്‍, Butterfly Garden

ജൈവവൈവിധ്യ ഉദ്യാനത്തിലെ ശലഭോദ്യാനത്തില്‍ ആവശ്യമായ ചെടികളും അവയെത്തേടി വരുന്ന പൂമ്പാറ്റകളും.
 
ചെടികളുടെ ലിസ്റ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക. 
 Prepared by :VC Balakrishnan,Secretary,SEEK,Edat P.O.-Kannur-670331 
PH: 9446035149
   മുഴുവന്‍ സ്കൂളിലും ശലഭോദ്യാനം ഉണ്ടാക്കുന്നത് നല്ലതാണ്.  കൂടുതല്‍ സ്ഥലമുളളവര്‍ക്ക് ഏതെങ്കിലും ഒരു പ്രത്യേക സ്ഥലത്ത് എല്ലാ ചെടികളും നട്ടുവളര്‍ത്തി ശലഭോദ്യാനം ഉണ്ടാക്കാം.  സ്ഥലസൗകര്യം കുറഞ്ഞവര്‍ക്ക് സ്കൂളിന്റെ പല ഭാഗത്തായി ലിസ്റ്റിലുളള ചെടികള്‍ വെച്ചുപിടിപ്പിച്ചും  ശലഭോദ്യാനം ഉണ്ടാക്കാം.

Thursday, March 8, 2018

സ്കൂൾ ട്വിന്നിങ്

ഉത്സവമായി സ്കൂൾ ട്വിന്നിങ് 
  കാനാട് എൽ പി സ്കൂളിലെ കുട്ടികൾക്കും അധ്യാപകർക്കും പി ടി എ പ്രതിനിധികൾക്കും മറക്കാനാവാത്ത അനുഭവങ്ങൾ നൽകി കോവൂർ എൽ പി സ്കൂൾ. എസ് എസ് എ  യുടെ സ്കൂൾ ട്വിന്നിങ് പ്രോഗ്രാമിന്റെ ഭാഗമായാണ് കാനാട് എൽ പി സ്കൂളിൽ നിന്നും 30 കുട്ടികൾ കോവൂരിലെത്തിയത്. ഘോഷയാത്രയോടെയാണ് കാനാട് എൽ പി യെ കോവൂർ സ്വീകരിച്ചത്. ഇംഗ്ലീഷിൽ മുഴുവൻ കുട്ടികളും ചേർന്നവതരിപ്പിച്ച സ്വാഗതഗാനവും ഇംഗ്ലീഷിലുള്ള അസംബ്ലിയും മികവുറ്റതായി ഏവർക്കും അനുഭവപ്പെട്ടു. ഇരു സ്കൂളിലെയും കുട്ടികളെ ആറു ഗ്രൂപ്പുകളാക്കി തിരിച്ച്, സ്കൂൾ അസംബ്ലി, ശുചിത്വം, ഉച്ചഭക്ഷണം, വായന, ഒന്നിൽ 100 ൽ 100, പോർട്ട് ഫോളിയോ എന്നിവ നിരീക്ഷിച്ച് കുറിപ്പ് തയ്യാറാക്കി അവതരിപ്പിച്ചു. എഴുതാനായി വിത്തു പേനയും പേഡും നല്‍കി.
     ഒന്നാം ക്ലാസ്സിലെ മുഴുവൻ കുട്ടികളെയും ഇംഗ്ലീഷിലും മലയാളത്തിലും എഴുതാനും വായിക്കാനും ഗണിത ക്രിയകൾ ചെയ്യാനും പഠിപ്പിച്ചു രണ്ടിലേക്കു വിടുക എന്നതാണ് ഒന്നാം ക്ലാസ്സിൽ 100 ൽ 100 എന്ന പരിപാടി.
വിത്തുപേനയും പേഡും
എല്ലാ സ്കൂളുകൾക്കും മാതൃകയാക്കാവുന്ന പരിപാടിയാണിത് .

   വായന മരം ഈ സ്കൂളിന്റെ മറ്റൊരു പ്രത്യേകതയാണ്. ചുമരിൽ എഴുതിയാൽ വൃത്തികേടാണ് എന്ന് കരുതുന്ന നമ്മുടെ സമൂഹത്തോട് ചുമരിൽ എഴുതിയാൽ കുട്ടികളുടെ മനസ്സും ഭാവനയും വികസിക്കുകയാണെന്നു കാട്ടിത്തരുന്നു ഈ കൊച്ചു സ്കൂൾ. "ചുമരിൽ എഴുതുക എന്നത് കുട്ടികൾക്ക് ഏറ്റവും ഇഷ്ടമുളള കാര്യമാണ്. അതുകൊണ്ടാണ് വായിച്ച പുസ്തകത്തിന്റെ പേര് അവരോട് തന്നെ ചുമരിൽ വരച്ച മരത്തിൻറെ ഇലയിൽ എഴുതാൻ പറഞ്ഞത്." ഹെഡ്മിസ്ട്രസ് ആശ ടീച്ചർ പറഞ്ഞു. 'മരം കഴിഞ്ഞിട്ടും' പുതിയ പുതിയ മരങ്ങൾ വരച്ച് കുട്ടികൾ ഇപ്പോഴും വായിച്ചുകൊണ്ടിരിക്കുകയാണ്. 
         മികവുകളും നൂതനമായ പരിപാടികളും കണ്ട് സ്കൂൾ ലീഡറുടെ കൈയ്യിൽ നിന്നും സ്നേഹോപഹാരവും വാങ്ങി മനസ്സ് നിറഞ്ഞാണ് കാനാട് എൽ പി സ്കൂൾ മടങ്ങിയത്. അടുത്ത ആഴ്ച 30 കുട്ടികൾ കാനാടിലേക്കു പോകും. നേരത്തെ നടന്ന ചടങ്ങിൽ കൂടാളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു കെ എൻ പരിപാടി ഉദ്‌ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി വി പ്രേമരാജൻ, ബി പി ഒ എ വി രതീഷ് , എ ഇ ഒ എ പി അംബിക, പി ടി എ പ്രസിഡണ്ട് വി ലതീഷ്, മദർ പി ടി എ പ്രസിഡണ്ട് ലെനിമ എൻ സി , ഹെഡ്മിസ്ട്രസ് ആശ, കാനാട് എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീലീന, ജിനി കെ പി, സി ആര്‍ സി കോഡിനേറ്റര്‍ രാജിത്ത് കുളവയല്‍ എന്നിവർ സംസാരിച്ചു.
  

Friday, November 10, 2017

RAA

ഉത്സവങ്ങളായി പഞ്ചായത്തുതല  ശാസ്ത്രോത്സവങ്ങള്‍... 
ഗവ ഹയര്‍ സെക്കണ്ടറി സ്കൂള്‍, മമ്പറം

മാങ്ങാട്ടിടം പഞ്ചായത്തുതല ശാസ്ത്രോത്സവം പി ടി എ പ്രസിഡന്റ് പി ബിജുവിന്റെ അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ തലക്കാടന്‍ ഭാസ്കരന്‍ ഉദ്ഘാടനം ചെയ്തു. ബി ആര്‍ സി ട്രെയിനര്‍ എം ഉനൈസ്, ശ്രീജിത്ത് മാസ്റ്റർ, സുലൈഖ ടീച്ചർ, ഹെഡ്മാസ്റ്റര്‍ കെ എം സുനില്‍കുമാര്‍ എന്നിവർ സംസാരിച്ചു. അധ്യാപകരായ മുനീർ, മൃണാളിനി ഭായ് എന്നിവർ ശാസ്ത്രോത്സവത്തിന് നേതൃത്വം നൽകി.

 

ആയിപ്പുഴ ഗവ യു.പി സ്കൂള്‍




GVHSS ​​എടയന്നൂര്‍



Friday, October 27, 2017

RAA

ശാസ്ത്രോത്സവം ബി ആര്‍ സി തല പരിശീലനം

  ശാസ്ത്രോത്സവം പഞ്ചായത്തുതലത്തില്‍ നടത്തുന്നതിനായി തെരഞ്ഞെടുത്ത സ്കൂളുകളിലെ ആർ പി  മാര്‍ക്കുളള പരിശീലനം ബി ആര്‍ സി ഹാളില്‍ വെച്ചു നടന്നു.  GVHSS എടയന്നൂരിലെ അധ്യാപകന്‍ സതീഷ് മാസ്റ്റര്‍, ട്രെയിനര്‍ ശ്രീജിത്ത് വെളളുവയല്‍ എന്നിവര്‍ പരിശീലനം നല്‍കി. ബി പി ഒ രതീഷ് എ വി, ഉനൈസ് എം, രാജിത്ത് കുളവയല്‍ , കെ ടി സന്ധ്യ, സുനില, മനീത ആര്‍ എന്നിവര്‍ നേതൃത്വം നല്‍കി.


   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...