ഉല്ലാസ ഗണിതം അധ്യാപക പരിശീലനം: രണ്ടാം ബാച്ച് ആരംഭിച്ചു.
ഒന്ന്, രണ്ട് ക്ലാസ്സുകളിലെ മുഴുവന്‍ കുട്ടികളും അടിസ്ഥാന ഗണിത ശേഷികള്‍ ആര്‍ജിച്ചു എന്ന് ഉറപ്പു വരുത്തുക, കുട്ടികള്‍ക്ക് നൂറു ശതമാനം പങ്കാളിത്ത ഗണിത പഠന ക്ലാസ്സുകള്‍ യാഥാര്‍ഥ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തി സമഗ്രശിക്ഷാ കേരള ആവിഷ്കരിച്ചു നടപ്പിലാക്കുന്ന പഠനപോഷണ പരിപാടിയായ ഉല്ലാസ ഗണിതം അധ്യാപക പരിശീലനത്തിന്റെ രണ്ടാം ബാച്ചിന് തുടക്കമായി. കൂടാളി, കീഴല്ലൂർ, വേങ്ങാട് പഞ്ചായത്തുകളിലെ ഒന്നാം ക്ലാസ് അധ്യാപകരാണ് രണ്ടാം ബാച്ചിൽ പങ്കെടുക്കുന്നത്. മുപ്പതില്‍പ്പരം ഗണിത പഠനോപകരണങ്ങളാണ് ഉല്ലാസ ഗണിതത്തിൽ പ്രയോജനപ്പെടുത്തുന്നത്. മൂര്‍ത്ത വസ്തുക്കള്‍ ഉപയോഗിച്ചും ചിത്രങ്ങളുടെ സഹായത്തോടെയും ഗണിത പഠനത്തില്‍ സ്വയം ലയിച്ചു ചേരുന്ന കുട്ടികള്‍ക്ക് ഗണിത പഠനം ആസ്വദിക്കുന്നതിനും ഗണിതാശയങ്ങള്‍ അനായാസം സ്വാംശീകരിക്കുന്നതിനും സാധിക്കും. ശ്രീജിത്ത് കെ കെ, ഉനൈസ് എം, സ്മേര ദേവന്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കുന്നു.
No comments:
Post a Comment