Showing posts with label COMMUNITY MOBILISATION. Show all posts
Showing posts with label COMMUNITY MOBILISATION. Show all posts

Thursday, February 7, 2019

പഠനോത്സവം

പഠനോത്സവം മാങ്ങാട്ടിടം പഞ്ചായത്തുതല ഉദ്ഘാടനം


   വിദ്യാലയ പ്രവർത്തനങ്ങളും കുട്ടികൾ നേടിയ പഠന നേട്ടങ്ങളും സമൂഹത്തിന് നേരിട്ടറിയുന്നതിനു വേണ്ടിയുള്ള പഠനോത്സവത്തിന്റെ മാങ്ങാട്ടിടം പഞ്ചായത്തുതല ഉദ്ഘാടനം ആയിത്തറ നോർത്ത് എൽ.പി സ്കൂളിൽ നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് കെ. പ്രസീതയുടെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആർ ഷീല ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷാ മട്ടന്നൂർ ബി.പി.ഒ രതീഷ് എ വി പഠനോത്സവ വിശദീകരണം നടത്തി.
വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യാ ലക്ഷ്മി കെ, വാർഡ് മെമ്പർ കെ.ഷിബു ബി.ആർ.സി ട്രെയിനർമാരായ ഉനൈസ് എം, ശ്രീജിത്ത് കെ.കെ,   ഹെഡ്മിസ്ട്രസ് ജസ്സി കെ, പി.ടി.എ പ്രസിഡണ്ട് കെ അരവിന്ദാക്ഷൻ, മാനേജർ ഷുഹൈബ് കൊതേരി, ഷാജിത പി, ആഷ് കിരൺ സുനിൽ, പി റീജ എന്നിവർ സംസാരിച്ചു. പഠന നേട്ടങ്ങളുമായി ബന്ധപ്പെട്ടുള്ള കുട്ടികളുടെ അവതരണങ്ങളും വിദ്യാഭ്യാസ പ്രദർശനവും നടന്നു.

Wednesday, February 6, 2019

പഠനോത്സവം

പഠനോത്സവം കൂടാളി പഞ്ചായത്തുതല ഉദ്ഘാടനം


  വിദ്യാലയ പ്രവർത്തനങ്ങളും കുട്ടികൾ നേടിയ പഠന നേട്ടങ്ങളും സമൂഹത്തിന് നേരിട്ടറിയുന്നതിനു വേണ്ടിയുള്ള പഠനോത്സവത്തിന്റെ കൂടാളി പഞ്ചായത്തുതല ഉദ്ഘാടനം ദുർഗാവിലാസം എൽ.പി സ്കൂളിൽ നടന്നു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സി.പി പ്രേമരാജന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് പി.പി നൗഫൽ ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷാ ജില്ലാ പ്രോജക്ട് ഓഫീസർ കെ.ആർ അശോകൻ പഠനോത്സവ വിശദീകരണം നടത്തി. വാർഡ് മെമ്പർ പി.പി ലക്ഷ്മണൻ, ബി.ആർ.സി ട്രെയിനർമാരായ ശ്രീജിത്ത് കെ.കെ, ഉനൈസ് എം  ഹെഡ്മാസ്റ്റർ കെ.അജയ്യകുമാർ, എം.പി ഷൈല, യുവകവി പ്രസാദ് കൂടാളി, പി.പി ബിന്ദു, ഷിഞ്ജിത കെ എന്നിവർ സംസാരിച്ചു. പഠന നേട്ടങ്ങളുമായി ബന്ധപ്പെട്ടുള്ള കുട്ടികളുടെ അവതരണങ്ങളും വിദ്യാഭ്യാസ പ്രദർശനവും നടന്നു.



Monday, February 4, 2019

സ്‌ക്കൂൾ പഠനോത്സവം

കൂടാളി യു.പി. സ്‌ക്കൂൾ പഠനോത്സവം


   കൂടാളി യു.പി. സ്‌ക്കൂൾ പഠനോത്സവം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ ബൈജു ഉദ്ഘാടനം ചെയ്തു. കൂടാളി പഞ്ചായത്തംഗം എം.ഷൈന അധ്യക്ഷയായി. പി.ടി.എ പ്രസിഡണ്ട് പ്രസാദ് കൂടാളി, ബി.ആർ.സി. ട്രെയിനർ കെ.കെ. ശ്രീജിത്ത് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ഊർജ സംരക്ഷണ പ്രവർത്തനത്തിന് സംസ്ഥാന അവാർഡ് നേടിയ പൂർവ വിദ്യർത്ഥി പി.കെ.ബൈജുവിനെ ഹെഡ്മിസ്ട്രസ്സ് കെ രാജിക  പൊന്നാട അണിയിച്ച് ആദരിച്ചു. പരിപാടിക്ക് കെ.രാജിക സ്വാഗതവും കെ.പവിത്രൻ നന്ദിയും പറഞ്ഞു. തുടർന്ന് വിശിഷ്ടാതിഥികളും രക്ഷിതാക്കളും കുട്ടികൾ ഒരുക്കിയ പ്രദർശന ഹാൾ സന്ദർശിച്ചു. വിവിധ വിഷയങ്ങളിലെ മികവിന്റെ അവതരണങ്ങൾ നടന്നു. നൂറിലധികം രക്ഷിതാക്കൾ പങ്കെടുത്തു.

Saturday, February 2, 2019

പഠനോത്സവങ്ങള്‍ ജനകീയ ഉത്സവങ്ങളാകുന്നു

പഠനോത്സവങ്ങള്‍ ജനകീയ ഉത്സവങ്ങളാകുന്നു
കൂടാളി യു പി സ്കൂളിലെ വിളംബരജാഥ
     ഉപജില്ലയിലെ മുഴുവന്‍ സ്കൂളുകളും പഠനോത്സവത്തെ ജനകീയ ഉത്സവമാക്കുന്നതിന്റെ വിപുലമായ ഒരുക്കം തുടങ്ങിക്കഴിഞ്ഞു. ഭൂരിഭാഗം സ്കൂളുകളിലും സംഘാടക സമിതി വിളിച്ചു ചേര്‍ത്ത് ജനകീയ കമ്മിറ്റികളുണ്ടാക്കി.  സ്ക്വാഡ് പ്രവര്‍ത്തനം, വിളംബര ജാഥ, പോസ്റ്റര്‍ പ്രചരണം, കലവറനിറക്കല്‍
ഘോഷയാത്ര, കുട്ടികളുടെ നേതൃത്വത്തിലുള്ള മൈക്ക് അനൗണ്‍സ്മെന്റ്, ഫ്ലാഷ് മോബ്, വീ‍‍ഡിയോ പ്രചരണങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രചരണത്തിനായി ആസൂത്രണം ചെയ്തിരിക്കുന്നത്. ഫെബ്രുവരി 16 നകം മുഴുവന്‍ സ്കൂളുകളിലേയും പഠനത്തെളിവുകളുടെ ഉത്സവത്തിന്റെ ഉദ്ഘാടനം നടക്കും.


Saturday, January 26, 2019

പഠനോത്സവത്തിന് തുടക്കം

പഠനനേട്ടങ്ങളുടെ നേര്‍സാക്ഷ്യമായി 
പഠനോത്സവത്തിന് തുടക്കം

    കാനാട് എല്‍ പി സ്കൂളില്‍ നടന്ന മട്ടന്നൂര്‍ ഉപജില്ലാതല പഠനോത്സവം കുട്ടികള്‍ ഈ വര്‍ഷം നേടിയ പഠനനേട്ടങ്ങളുടെ നേര്‍സാക്ഷ്യമായി. സ്കൂളിലെ മുഴുവന്‍ കുട്ടികളും ഉത്സവത്തില്‍ തങ്ങളുടെ കഴിവ് തെളിയിച്ചു. ഭാഷ, ഗണിതം, സയന്‍സ് വിഷയങ്ങളില്‍ കുട്ടികള്‍ നേടിയ പഠനനേട്ടങ്ങളുടെ ഉയര്‍ന്ന നിലവാരമാണ് രക്ഷിതാക്കള്‍ക്കു മുമ്പില്‍ അവര്‍ അവതരിപ്പിച്ചത്. സ്റ്റോറി തിയറ്റര്‍, തത്സമയ മാസിക നിര്‍മാണം, മെമ്മറി പെര്‍ഫോമന്‍സ്, എഴുത്തുകാരേയും സംസ്ഥാനങ്ങളേയും പരിചയപ്പെടുത്തല്‍ .... തുടങ്ങി കുട്ടികള്‍ക്ക് ആത്മവിശ്വാസവും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും അഭിമാനവുമുണ്ടാകുന്ന പ്രവര്‍ത്തനങ്ങള്‍ പരിപാടിയെ യഥാര്‍ഥ ഉത്സവമാക്കി. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ കെ പ്രഭാകരന്റെ അധ്യക്ഷതയില്‍ കീഴല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം രാജന്‍ ഉദ്ഘാടനം ചെയ്തു. എ ഇ ഒ എ പി അംബിക, ബി പി ഒ എ വി രതീഷ്, എച്ച് എം ഫോറം സെക്രട്ടറി എം മനോജൻ, പി എം ശ്രീലീന, വി പ്രഭാകരന്‍ മാസ്റ്റര്‍, ആര്‍ കെ മോഹനന്‍, എം രാഘവന്‍ മാസ്റ്റര്‍, പി വി സന്തോഷ്, ​എം സി ഗംഗാധരന്‍, എം പി സുധീഷ്, സി ഷൈജ, ആര്‍ കെ രാധ എന്നിവര്‍ സംസാരിച്ചു.

Saturday, June 16, 2018

അറിയിപ്പ്

പ്രഥമാധ്യാപകരുടെ ശ്രദ്ധയ്ക്ക്
   പ്രവേശനോത്സവ ഇനത്തില്‍ വിദ്യാലയത്തിലേക്കയച്ച ആയിരം രൂപയില്‍ നിന്ന് ബാനര്‍ തുകയായ 300 രൂപ (മുന്നൂറ് രൂപ) ജൂണ്‍ 18 നകം ബി ആര്‍ സി യില്‍ അടച്ച് രശീതി വാങ്ങേണ്ടതാണ്.

Saturday, May 26, 2018

ഹരിതോത്സവം, നന്മപൂക്കുന്ന നാളേയ്ക്ക് എന്നിവയുടെ കൈപ്പുസ്തകം, പ്രവേശനോത്സവം പോസ്റ്റര്‍

                  




അറിയിപ്പ്
ഹരിതോത്സവം, നന്മപൂക്കുന്ന നാളേയ്ക്ക് എന്നിവയുടെ കൈപ്പുസ്തകം, പ്രവേശനോത്സവം പോസ്റ്റര്‍ എന്നിവ ബി ആര്‍ സി യില്‍ നിന്നും വിതരണം ചെയ്യുന്നു. സ്കൂളധികൃതര്‍ എത്രയും പെട്ടെന്ന് കൈപ്പറ്റേണ്ടതാണ്.

Saturday, January 27, 2018

SMC പരിശീലനം

കൂടാളി പഞ്ചായത്തിലെ SMC അംഗങ്ങള്‍ക്കുളള പരിശീലനം 23.01.18 ന് പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്നു. ബി ആര്‍ സി ട്രെയിനര്‍ എം ഉനൈസിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് സെക്രട്ടറി യു ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. രാജിത്ത് കുളവയല്‍, സുധ സി എന്നിവര്‍ സംസാരിച്ചു. ബി ആര്‍ സി ട്രെയിനര്‍ എം ഉനൈസ്, രാജിത്ത് കുളവയല്‍ എന്നിവര്‍ ക്ലാസ്സ് കൈകാര്യം ചെയ്തു.




Friday, January 19, 2018

SMC പരിശീലനം

SMC പരിശീലനം
 
   മാങ്ങാട്ടിടം പഞ്ചായത്തുതല SMC പരിശീലനം കുറുമ്പുക്കല്‍ മാപ്പിള എല്‍ പി സ്കൂളില്‍ വാര്‍ഡ് മെമ്പര്‍ എം കെ ബഷീര്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്സ് ഷിര്‍ലാ വി ആര്‍, സി എം  അബ്ദുള്‍ ജലീല്‍, സി ആര്‍ സി കോ ഓ‍‍ഡിനേറ്റര്‍ റീജ പി എന്നിവര്‍ സംസാരിച്ചു. കൂത്തുപറമ്പ് ബി ആര്‍ സി ട്രെയിനര്‍ ശ്രീനാഥ് കെ എം, മട്ടന്നൂര്‍ ബി ആര്‍ സി ട്രെയിനര്‍മാരായ ഉനൈസ് എം, ശ്രീജിത്ത് കെ കെ എന്നിവര്‍ പരിശീലനത്തിന് നേത‍ൃത്വം നല്‍കി. പരിശീലനം മികച്ച അനുഭവമായെന്നും ഇത്തരം പരിശീലനം എല്ലാ രക്ഷിതാക്കള്‍ക്കും ലഭ്യമാക്കണമെന്നും  പങ്കാളികള്‍ അഭിപ്രായപ്പെട്ടു.

Wednesday, January 17, 2018

രക്ഷാകര്‍തൃസംഗമം

രക്ഷാകര്‍തൃസംഗമം
പൊതുവിദ്യാലയങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകമായ സാമൂഹ്യ പങ്കാളിത്തം ഉറപ്പാക്കുക, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെക്കുറിച്ചുളള ധാരണ വികസിപ്പിക്കുക, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ വിജയത്തില്‍ ഓരോരുത്തരുടെയും പങ്കാളിത്തം എങ്ങിനെയാകണമെന്നതില്‍ വ്യക്തത വരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കി മട്ടന്നൂര്‍ ബി ആര്‍ സി യിലെ ആറ് സി ആര്‍ സി കളിലെയും രക്ഷാകര്‍തൃസംഗമങ്ങള്‍ക്ക് തുടക്കമായി. സ്കൂളുകളിലെ പ്രഥമാധ്യാപകരും, എസ് ആര്‍ ജി കണ്‍വീനര്‍മാരും രക്ഷിതാക്കളും പങ്കെടുത്തു. 
മട്ടന്നൂര്‍: മട്ടന്നൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ചെയര്‍പേഴ്സണ്‍ അനിതാവേണു, കൂടാളി: കൂടാളി ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ബി പി ഒ രതീഷ് എവി, മാലൂര്‍: ശിവപുരം ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കുറുമാണി മനോജ്, മാങ്ങാട്ടിടം: ആയിത്തറ മമ്പറം ഗവ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസീത, കീഴല്ലൂര്‍: തെരൂര്‍ യു പി സ്കൂളില്‍ എം രാജന്‍, വേങ്ങാട്: EKNSG ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പ്രിന്‍സിപ്പാള്‍ ഉത്തമന്‍ നെയ്യന്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു.



Monday, January 15, 2018

രക്ഷാകർതൃ സംഗമം

രക്ഷാകർതൃ സംഗമം 
സമയക്രമം 

Panchayath
Venue
Date
Time
Koodali
Koodali HSS
16-01-2018
1.45 pm
Keezhallur
Therur UPS
16-01-2018
2 pm
Malur
Sivapuram HSS
16-01-2018
2.30 pm
Mangattidam
GHSS Mambram
16-01-2018
2.30 pm
Mattannur
Mattannur HSS
16-01-2018
2 pm
Vengad
EKNS GHSS Vengad
16-01-2018
2 pm

Tuesday, December 12, 2017

PEC

പി ഇ സി യോഗങ്ങൾ 
 PANCHAYATH
VENUE
DATE
TIME
KOODALI
PANCHAYATH HALL
14-12-2017
2 pm
MATTANNUR
MTS GUPS  MATTANNUR
14-12-2017
3 pm
MANGATTIDAM
PANCHAYATH  HALL
14-12-2017
2 pm
KEEZHALLUR
PANCHAYATH  HALL
14-12-2017
11 am
MALUR
PANCHAYATH  HALL
14-12-2017
2 pm
VENGAD
PANCHAYATH  HALL
14-12-2017
2 pm


Thursday, December 7, 2017

മാലൂര്‍  പഞ്ചായത്ത് വിദ്യാഭ്യാസ സമിതി
മാലൂര്‍ പഞ്ചായത്ത് വിദ്യാഭ്യാസ സമിതി പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ മുഴവന്‍ വാര്‍ഡ് മെമ്പര്‍മാര്‍, മുഴുവന്‍ സ്കൂള്‍ പ്രതിനിധികള്‍, വിദ്യാഭ്യാസ വിദഗ്ധര്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, SSA ക്ക് വേണ്ടി ബി പി ഒ രതീഷ് എ വി, ശ്രീജിത്ത് കെ കെ, കെ ടി സന്ധ്യ , ഗീതമ്മ ജോസഫ് എന്നിവര്‍ പങ്കെടുത്തു.  കൃത്യമായ അജണ്ട വെച്ച് അവലോകനം ആസൂത്രണം എന്നിവ നടത്തി. അവലോകനത്തില്‍ മുഴുവന്‍ വിദ്യാലയ പ്രതിനിധികളും വാര്‍ഡ് മെമ്പര്‍മാരും SSA പ്രതിനിധികളും റിപ്പോര്‍ട്ടിങ് നടത്തി. അധ്യാപക സംഗമം നടത്താനും അര്‍ധവാര്‍ഷിക പരീക്ഷയുടെ അനാലിസിസ് കൃത്യതയോടെ നടത്താനും AWP സൂക്ഷ്മതയോടെ ചെയ്യാനും ഹോം ലൈബ്രറി ഉദ്ഘാടനം നടത്തുവാനും തീരുമാനമായി. വൈസ് പ്രസിഡന്റ് മൈഥിലി അധ്യക്ഷത വഹിച്ച യോഗത്തിന് കണ്‍വീനര്‍ പ്രേമന്‍ മാസ്റ്റര്‍ സ്വാഗതവും കെ ടി സന്ധ്യ നന്ദിയും പറഞ്ഞു. 
പങ്കാളിത്തം 33.

Saturday, September 23, 2017

PEC

പഞ്ചായത്ത് വിദ്യാഭ്യാസ സമിതി പരിശീലനവും പഞ്ചായത്ത് പ്രസിഡന്റിനുളള ആദരവും
തെരുർ: മട്ടന്നൂർ ബി ആർ സി യുടെ ആഭിമുഖ്യത്തില്‍ കീഴല്ലൂർ പഞ്ചായത്ത് വിദ്യാഭ്യാസ സമിതി പരിശീലനം  തെരുർ യു പി സ്കൂളിൽ വെച്ചു നടന്നു .

പഞ്ചായത്ത് മെമ്പർ ഭാനുമതിയുടെ അധ്യക്ഷതയിൽ പ്രസി‍ഡന്റ് എം രാജൻ ഉദ്‌ഘാടനം ചെയ്തു. ബി പി ഒ രതീഷ് എ വി പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡന്റ് അനില പി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ കെ പ്രഭാകരൻ , ഹെഡ്മിസ്ട്രസ്സ് വാസന്തി കെ കെ, ട്രെയിനർ ശ്രീജിത്ത് കെ കെ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിന് പഞ്ചായത്ത് ചുമതലയുള്ള ട്രെയിനർ എം ഉനൈസ് സ്വാഗതവും സി ആർ സി കോർഡിനേറ്റർ എം പി വിനോദ് നന്ദിയും പറഞ്ഞു. മുഴുവൻ പ്രതിനിധികളും സജീവമായി ചർച്ചയിൽ പങ്കെടുത്തു. ട്രെനർമാരായ എം ഉനൈസ്, ശ്രീജിത്ത് കെ കെ എന്നിവർ പരിശീലനത്തിന് നേതൃത്വം നല്‍കി .

പ്രസി‍ഡന്റിനെ ആദരിച്ചു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുളള പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച നേതൃത്വം നല്‍കി കീഴല്ലൂര്‍ പഞ്ചായത്തിനെ മട്ടന്നൂര്‍ ഉപജില്ലയിലെ ഏറ്റവും കൂടുതല്‍ കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്ക് എത്തിച്ച പഞ്ചായത്ത് എന്ന പദവിക്ക് അര്‍ഹമാക്കിയ പ്രസിഡന്റ് എം രാജനെ ആദരിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ പി അംബിക ടീച്ചർ പൊന്നാട അണിയിച്ചാണ് ആദരിച്ചത്. 'തിരികെ തിരുമുററത്തേക്ക്' എന്ന പ്രചരണ പരിപാടി പഞ്ചായത്തില്‍ നല്ല രീതിയില്‍ നടപ്പാക്കിയതാണ് ഈ മുന്നേറ്റത്തിന് കാരണം.


കൂടുതല്‍ ചിത്രങ്ങള്‍ ഗാലറിയില്‍

Thursday, June 1, 2017


മട്ടന്നൂർ  ഉപജില്ലാ  പ്രവേശനോത്സവം 

ഉപജില്ലാ പ്രവേശനോത്സവം  നഗരസഭാ ചെയര്മാന്  ഭാസ്കരൻ മാസ്റ്ററുടെ അധ്യക്ഷതയിൽ  ബഹു മട്ടന്നൂർ മണ്ഡലം എം എൽ എ ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്തു .വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമിറ്റി ചെയർമാൻ വി ദാമോദരൻ യൂണിഫോം വിതരണം ഉദ്‌ഘാടനം ചെയ്തു .പുതുതായി ചേർന്ന കുട്ടികൾക്ക് വാർഡ് കൗൺസിലർ പി വി ധനലക്ഷ്മി കിറ്റ് വിതരണം ചെയ്തു .എ ഇ ഒ എ പി അംബിക ടീച്ചർ വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം വായിച്ചു .ബി പി ഒ എ വി രതീഷ് പരിപാടി വിശദീകരണം നടത്തി .മദർ പി ടി എ പ്രസിഡന്റ് കെ ഷീബ ,ട്രെയിനർ എം പി നിർമലാദേവി ,കെ സുധാകരൻ ,രവീന്ദ്രൻ എന്നിവർ സംസാരിച്ചു. അക്ഷരദീപമേന്തിയാണ് നവാഗതർ പ്രവേശനോത്സവത്തിലേക്കെത്തിയത് .സ്കൂളിൽ ആരംഭിക്കുന്ന ജൈവവൈവിധ്യ  ഉദ്യാനത്തിനായി ഔഷധ ചെടികൾ ഒന്നാം ക്ലാസുകാർ നട്ടു .കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉണ്ണിയപ്പവും വിഭവസമൃദ്ധമായ സദ്യയും നൽകി .ഹെഡ്മാസ്റ്റർ പി എം അംബുജാക്ഷൻ മാസ്റ്റർ സ്വാഗതവും ,ട്രെയ്നർ എം ഉനൈസ് നന്ദിയും പറഞ്ഞു .


   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...