പഠനനേട്ടങ്ങളുടെ നേര്‍സാക്ഷ്യമായി
പഠനോത്സവത്തിന് തുടക്കം
കാനാട് എല്‍ പി സ്കൂളില്‍ നടന്ന മട്ടന്നൂര്‍ ഉപജില്ലാതല പഠനോത്സവം കുട്ടികള്‍ ഈ വര്‍ഷം നേടിയ പഠനനേട്ടങ്ങളുടെ നേര്‍സാക്ഷ്യമായി. സ്കൂളിലെ മുഴുവന്‍ കുട്ടികളും ഉത്സവത്തില്‍ തങ്ങളുടെ കഴിവ് തെളിയിച്ചു. ഭാഷ, ഗണിതം, സയന്‍സ് വിഷയങ്ങളില്‍ കുട്ടികള്‍ നേടിയ പഠനനേട്ടങ്ങളുടെ ഉയര്‍ന്ന നിലവാരമാണ് രക്ഷിതാക്കള്‍ക്കു മുമ്പില്‍ അവര്‍ അവതരിപ്പിച്ചത്. സ്റ്റോറി തിയറ്റര്‍, തത്സമയ മാസിക നിര്‍മാണം, മെമ്മറി പെര്‍ഫോമന്‍സ്, എഴുത്തുകാരേയും സംസ്ഥാനങ്ങളേയും പരിചയപ്പെടുത്തല്‍ .... തുടങ്ങി കുട്ടികള്‍ക്ക് ആത്മവിശ്വാസവും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും അഭിമാനവുമുണ്ടാകുന്ന പ്രവര്‍ത്തനങ്ങള്‍ പരിപാടിയെ യഥാര്‍ഥ ഉത്സവമാക്കി. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ കെ പ്രഭാകരന്റെ അധ്യക്ഷതയില്‍ കീഴല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം രാജന്‍ ഉദ്ഘാടനം ചെയ്തു. എ ഇ ഒ എ പി അംബിക, ബി പി ഒ എ വി രതീഷ്, എച്ച് എം ഫോറം സെക്രട്ടറി എം മനോജൻ, പി എം ശ്രീലീന, വി പ്രഭാകരന്‍ മാസ്റ്റര്‍, ആര്‍ കെ മോഹനന്‍, എം രാഘവന്‍ മാസ്റ്റര്‍, പി വി സന്തോഷ്, എം സി ഗംഗാധരന്‍, എം പി സുധീഷ്, സി ഷൈജ, ആര്‍ കെ രാധ എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment