Wednesday, February 6, 2019

പഠനോത്സവം

പഠനോത്സവം കൂടാളി പഞ്ചായത്തുതല ഉദ്ഘാടനം


  വിദ്യാലയ പ്രവർത്തനങ്ങളും കുട്ടികൾ നേടിയ പഠന നേട്ടങ്ങളും സമൂഹത്തിന് നേരിട്ടറിയുന്നതിനു വേണ്ടിയുള്ള പഠനോത്സവത്തിന്റെ കൂടാളി പഞ്ചായത്തുതല ഉദ്ഘാടനം ദുർഗാവിലാസം എൽ.പി സ്കൂളിൽ നടന്നു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സി.പി പ്രേമരാജന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് പി.പി നൗഫൽ ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷാ ജില്ലാ പ്രോജക്ട് ഓഫീസർ കെ.ആർ അശോകൻ പഠനോത്സവ വിശദീകരണം നടത്തി. വാർഡ് മെമ്പർ പി.പി ലക്ഷ്മണൻ, ബി.ആർ.സി ട്രെയിനർമാരായ ശ്രീജിത്ത് കെ.കെ, ഉനൈസ് എം  ഹെഡ്മാസ്റ്റർ കെ.അജയ്യകുമാർ, എം.പി ഷൈല, യുവകവി പ്രസാദ് കൂടാളി, പി.പി ബിന്ദു, ഷിഞ്ജിത കെ എന്നിവർ സംസാരിച്ചു. പഠന നേട്ടങ്ങളുമായി ബന്ധപ്പെട്ടുള്ള കുട്ടികളുടെ അവതരണങ്ങളും വിദ്യാഭ്യാസ പ്രദർശനവും നടന്നു.



No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...