Thursday, June 1, 2017


മട്ടന്നൂർ  ഉപജില്ലാ  പ്രവേശനോത്സവം 

ഉപജില്ലാ പ്രവേശനോത്സവം  നഗരസഭാ ചെയര്മാന്  ഭാസ്കരൻ മാസ്റ്ററുടെ അധ്യക്ഷതയിൽ  ബഹു മട്ടന്നൂർ മണ്ഡലം എം എൽ എ ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്തു .വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമിറ്റി ചെയർമാൻ വി ദാമോദരൻ യൂണിഫോം വിതരണം ഉദ്‌ഘാടനം ചെയ്തു .പുതുതായി ചേർന്ന കുട്ടികൾക്ക് വാർഡ് കൗൺസിലർ പി വി ധനലക്ഷ്മി കിറ്റ് വിതരണം ചെയ്തു .എ ഇ ഒ എ പി അംബിക ടീച്ചർ വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം വായിച്ചു .ബി പി ഒ എ വി രതീഷ് പരിപാടി വിശദീകരണം നടത്തി .മദർ പി ടി എ പ്രസിഡന്റ് കെ ഷീബ ,ട്രെയിനർ എം പി നിർമലാദേവി ,കെ സുധാകരൻ ,രവീന്ദ്രൻ എന്നിവർ സംസാരിച്ചു. അക്ഷരദീപമേന്തിയാണ് നവാഗതർ പ്രവേശനോത്സവത്തിലേക്കെത്തിയത് .സ്കൂളിൽ ആരംഭിക്കുന്ന ജൈവവൈവിധ്യ  ഉദ്യാനത്തിനായി ഔഷധ ചെടികൾ ഒന്നാം ക്ലാസുകാർ നട്ടു .കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉണ്ണിയപ്പവും വിഭവസമൃദ്ധമായ സദ്യയും നൽകി .ഹെഡ്മാസ്റ്റർ പി എം അംബുജാക്ഷൻ മാസ്റ്റർ സ്വാഗതവും ,ട്രെയ്നർ എം ഉനൈസ് നന്ദിയും പറഞ്ഞു .


No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...