Wednesday, January 17, 2018

രക്ഷാകര്‍തൃസംഗമം

രക്ഷാകര്‍തൃസംഗമം
പൊതുവിദ്യാലയങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകമായ സാമൂഹ്യ പങ്കാളിത്തം ഉറപ്പാക്കുക, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെക്കുറിച്ചുളള ധാരണ വികസിപ്പിക്കുക, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ വിജയത്തില്‍ ഓരോരുത്തരുടെയും പങ്കാളിത്തം എങ്ങിനെയാകണമെന്നതില്‍ വ്യക്തത വരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കി മട്ടന്നൂര്‍ ബി ആര്‍ സി യിലെ ആറ് സി ആര്‍ സി കളിലെയും രക്ഷാകര്‍തൃസംഗമങ്ങള്‍ക്ക് തുടക്കമായി. സ്കൂളുകളിലെ പ്രഥമാധ്യാപകരും, എസ് ആര്‍ ജി കണ്‍വീനര്‍മാരും രക്ഷിതാക്കളും പങ്കെടുത്തു. 
മട്ടന്നൂര്‍: മട്ടന്നൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ചെയര്‍പേഴ്സണ്‍ അനിതാവേണു, കൂടാളി: കൂടാളി ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ബി പി ഒ രതീഷ് എവി, മാലൂര്‍: ശിവപുരം ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കുറുമാണി മനോജ്, മാങ്ങാട്ടിടം: ആയിത്തറ മമ്പറം ഗവ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസീത, കീഴല്ലൂര്‍: തെരൂര്‍ യു പി സ്കൂളില്‍ എം രാജന്‍, വേങ്ങാട്: EKNSG ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പ്രിന്‍സിപ്പാള്‍ ഉത്തമന്‍ നെയ്യന്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു.



No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...