Monday, February 4, 2019

സ്‌ക്കൂൾ പഠനോത്സവം

കൂടാളി യു.പി. സ്‌ക്കൂൾ പഠനോത്സവം


   കൂടാളി യു.പി. സ്‌ക്കൂൾ പഠനോത്സവം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ ബൈജു ഉദ്ഘാടനം ചെയ്തു. കൂടാളി പഞ്ചായത്തംഗം എം.ഷൈന അധ്യക്ഷയായി. പി.ടി.എ പ്രസിഡണ്ട് പ്രസാദ് കൂടാളി, ബി.ആർ.സി. ട്രെയിനർ കെ.കെ. ശ്രീജിത്ത് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ഊർജ സംരക്ഷണ പ്രവർത്തനത്തിന് സംസ്ഥാന അവാർഡ് നേടിയ പൂർവ വിദ്യർത്ഥി പി.കെ.ബൈജുവിനെ ഹെഡ്മിസ്ട്രസ്സ് കെ രാജിക  പൊന്നാട അണിയിച്ച് ആദരിച്ചു. പരിപാടിക്ക് കെ.രാജിക സ്വാഗതവും കെ.പവിത്രൻ നന്ദിയും പറഞ്ഞു. തുടർന്ന് വിശിഷ്ടാതിഥികളും രക്ഷിതാക്കളും കുട്ടികൾ ഒരുക്കിയ പ്രദർശന ഹാൾ സന്ദർശിച്ചു. വിവിധ വിഷയങ്ങളിലെ മികവിന്റെ അവതരണങ്ങൾ നടന്നു. നൂറിലധികം രക്ഷിതാക്കൾ പങ്കെടുത്തു.

No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...