Thursday, February 7, 2019

പഠനോത്സവം

പഠനോത്സവം മാങ്ങാട്ടിടം പഞ്ചായത്തുതല ഉദ്ഘാടനം


   വിദ്യാലയ പ്രവർത്തനങ്ങളും കുട്ടികൾ നേടിയ പഠന നേട്ടങ്ങളും സമൂഹത്തിന് നേരിട്ടറിയുന്നതിനു വേണ്ടിയുള്ള പഠനോത്സവത്തിന്റെ മാങ്ങാട്ടിടം പഞ്ചായത്തുതല ഉദ്ഘാടനം ആയിത്തറ നോർത്ത് എൽ.പി സ്കൂളിൽ നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് കെ. പ്രസീതയുടെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആർ ഷീല ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷാ മട്ടന്നൂർ ബി.പി.ഒ രതീഷ് എ വി പഠനോത്സവ വിശദീകരണം നടത്തി.
വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യാ ലക്ഷ്മി കെ, വാർഡ് മെമ്പർ കെ.ഷിബു ബി.ആർ.സി ട്രെയിനർമാരായ ഉനൈസ് എം, ശ്രീജിത്ത് കെ.കെ,   ഹെഡ്മിസ്ട്രസ് ജസ്സി കെ, പി.ടി.എ പ്രസിഡണ്ട് കെ അരവിന്ദാക്ഷൻ, മാനേജർ ഷുഹൈബ് കൊതേരി, ഷാജിത പി, ആഷ് കിരൺ സുനിൽ, പി റീജ എന്നിവർ സംസാരിച്ചു. പഠന നേട്ടങ്ങളുമായി ബന്ധപ്പെട്ടുള്ള കുട്ടികളുടെ അവതരണങ്ങളും വിദ്യാഭ്യാസ പ്രദർശനവും നടന്നു.

No comments:

Post a Comment

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...