Saturday, September 23, 2017

PEC

പഞ്ചായത്ത് വിദ്യാഭ്യാസ സമിതി പരിശീലനവും പഞ്ചായത്ത് പ്രസിഡന്റിനുളള ആദരവും
തെരുർ: മട്ടന്നൂർ ബി ആർ സി യുടെ ആഭിമുഖ്യത്തില്‍ കീഴല്ലൂർ പഞ്ചായത്ത് വിദ്യാഭ്യാസ സമിതി പരിശീലനം  തെരുർ യു പി സ്കൂളിൽ വെച്ചു നടന്നു .

പഞ്ചായത്ത് മെമ്പർ ഭാനുമതിയുടെ അധ്യക്ഷതയിൽ പ്രസി‍ഡന്റ് എം രാജൻ ഉദ്‌ഘാടനം ചെയ്തു. ബി പി ഒ രതീഷ് എ വി പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡന്റ് അനില പി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ കെ പ്രഭാകരൻ , ഹെഡ്മിസ്ട്രസ്സ് വാസന്തി കെ കെ, ട്രെയിനർ ശ്രീജിത്ത് കെ കെ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിന് പഞ്ചായത്ത് ചുമതലയുള്ള ട്രെയിനർ എം ഉനൈസ് സ്വാഗതവും സി ആർ സി കോർഡിനേറ്റർ എം പി വിനോദ് നന്ദിയും പറഞ്ഞു. മുഴുവൻ പ്രതിനിധികളും സജീവമായി ചർച്ചയിൽ പങ്കെടുത്തു. ട്രെനർമാരായ എം ഉനൈസ്, ശ്രീജിത്ത് കെ കെ എന്നിവർ പരിശീലനത്തിന് നേതൃത്വം നല്‍കി .

പ്രസി‍ഡന്റിനെ ആദരിച്ചു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുളള പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച നേതൃത്വം നല്‍കി കീഴല്ലൂര്‍ പഞ്ചായത്തിനെ മട്ടന്നൂര്‍ ഉപജില്ലയിലെ ഏറ്റവും കൂടുതല്‍ കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്ക് എത്തിച്ച പഞ്ചായത്ത് എന്ന പദവിക്ക് അര്‍ഹമാക്കിയ പ്രസിഡന്റ് എം രാജനെ ആദരിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ പി അംബിക ടീച്ചർ പൊന്നാട അണിയിച്ചാണ് ആദരിച്ചത്. 'തിരികെ തിരുമുററത്തേക്ക്' എന്ന പ്രചരണ പരിപാടി പഞ്ചായത്തില്‍ നല്ല രീതിയില്‍ നടപ്പാക്കിയതാണ് ഈ മുന്നേറ്റത്തിന് കാരണം.


കൂടുതല്‍ ചിത്രങ്ങള്‍ ഗാലറിയില്‍

No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...