ഉല്ലാസ ഗണിതം: ബി.ആർ.സി.തല ഉദ്ഘാടനം
മട്ടന്നൂർ: ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികളുടെ ഗണിത പഠനം ഉല്ലാസകരമാക്കുന്നതിനുള്ള ഉല്ലാസ ഗണിതം പരിപാടിയുടെ ബിആർസി തല ഉദ്ഘാടനം കാര എൽ.പി സ്കൂളിൽ വെച്ച് നടന്നു. മുപ്പതിൽപരം പഠനോപകരണങ്ങൾ വെച്ച് കുട്ടികളുടെ ഗണിത നിലവാരം ഉയർത്തുക എന്നതാണ് പരിപാടിയിലൂടെ ലഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ ഒന്നാം ക്ലാസിലെ 23 കുട്ടികളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. ദിവസവും ഓരോ മണിക്കൂർ വീതമാണ് ഉല്ലാസ ഗണിത പ്രവർത്തനങ്ങൾ നടത്തുക. സ്കൂളുകളിലേക്കാവശ്യമായ കിറ്റുകൾ സമഗ്ര ശിക്ഷാ കേരള സൗജന്യമായി നൽകും. പി ടി എ പ്രസിഡന്റ് വി. കെ അശോകന്റെ അധ്യക്ഷതയിൽ വാർഡ് കൗൺസിലർ കെ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബി പി ഒ രതീഷ് എ വി, ട്രെയിനർ ശ്രീജിത്ത് കെ കെ, സ്‌മേര ദേവൻ അനുശ്രീ ടി.എം, പ്രസീത. സി, സുനോജ്. വി എന്നിവർ സംസാരിച്ചു.
No comments:
Post a Comment