പഠനോത്സവ പ്രചരണത്തിന് വ്യത്യസ്ത രീതി, കലവറനിറക്കല്‍ ഘോഷയാത്ര
കേരളീയ വേഷമണിഞ്ഞ സ്ത്രീകള്‍ ബാനറിനു പിന്നില്‍ രണ്ടുവരികളിലായി അണിനിരന്നു. കൈയ്യിലും തലയിലും കടലാസ് കുട്ടകളില്‍ വിവിധ സാധനങ്ങള്‍. പല നിറത്തിലുളള മുത്തുക്കുടകളും ബലൂണുകളും പിടിച്ച് നില്‍ക്കുന്ന കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും... മുഖം മൂടിയണിഞ്ഞ വിവിധ രൂപങ്ങള്‍... വാദ്യമേളത്തിന്റെ അകമ്പടിയോടെ കലവറ നിറക്കല്‍ ഘോഷയാത്ര പുറപ്പെടുകയായി...
മട്ടന്നൂര്‍ ഉപജില്ലയിലെ നിടുകുളം കോവൂര്‍ എല്‍ പി സ്കൂളിന്റെ പഠനോത്സവത്തിന് മുന്നോടിയായാണ് കലവറ നിറക്കല്‍ ഘോഷയാത്ര നടത്തിയത്. പഠനോത്സവത്തിനാവശ്യമായ പേപ്പറുകള്‍, മാര്‍ക്കര്‍ പേനകള്‍, സ്കെച്ച് പേനകള്‍, ചാര്‍ട്ട് പേപ്പറുകള്‍, ക്രയോണ്‍സ്, കത്രിക, പശ, കഥാപുസ്തകങ്ങള്‍, ബലൂണുകള്‍ തുടങ്ങി നിരവധി പഠനസാമഗ്രികളാണ് പഠനോത്സവത്തിന്റെ 'കലവറ'യില്‍ നിറച്ചത്. പ്രഥമാധ്യാപിക എം കെ ആശ, പി ടി എ പ്രസിഡന്റ് സി രാജീവന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഫെബ്രുവരി പതിമൂന്നിന് നടക്കുന്ന പഠനോത്സവം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി മോഹനന്‍ ഉദ്ഘാടനം ചെയ്യും.
No comments:
Post a Comment