Wednesday, February 13, 2019

പഠനോത്സവം:വിളംബര ജാഥ

പഠനോത്സവം: വിളംബര ജാഥ

    പഠനോത്സവം വിളംബരം ചെയ്ത് മാലൂർ പനമ്പറ്റ ന്യൂ യു പി സ്കൂൾ ജാഥ നടത്തി. ഫെബ്രുവരി 14നു പഠന മികവുകളുടെ ഉത്സവം നാടിനു സമർപ്പിക്കും. മാലൂർ സിറ്റിയിൽ നിന്നും ആരംഭിച്ച വിളംബര ജാഥയിൽ കുട്ടികൾ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർഥികൾ- അധ്യാപകർ, നാട്ടുകാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. സ്കൂളിലെ നാസിക് ബാന്റ് സംഘത്തിന്റെ അകമ്പടിയോടെ മുത്തുക്കുടയും, വിഭവങ്ങളടങ്ങിയ താലവും, വിവിധ വേഷങ്ങളും രൂപങ്ങളും യാത്രയ്ക്ക് മിഴിവേകി. പൊതു വിദ്യാലയങ്ങൾ നാടിന്റെ നന്മകൾ പൂക്കുന്ന ഇടങ്ങളാണെന്ന് ഈ കൂട്ടായ്മകൾ നമ്മെ ഓമ്മപ്പെടുത്തുന്നു.

No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...