Tuesday, May 28, 2019

ജില്ലാതല പ്രവേശനോത്സവം

ജില്ലാതല പ്രവേശനോത്സവം 
മമ്പറം ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്കൂളില്‍
 2019-20 വര്‍ഷത്തെ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം  മമ്പറം ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ വെച്ചു നടക്കും. ഉദ്ഘാടന പരിപാടി വിജയിപ്പിക്കുന്നതിനു വേണ്ടി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.ടി. റംല ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പ്രസീത അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ  തലക്കാടൻ ഭാസ്കരൻ, കെ.ഷിബു, എം. ഷീന, വിദ്യാഭ്യാസ ഉപഡയറക്ടര്‍ നിർമ്മലാദേവി, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശശീന്ദ്ര വ്യാസ്, ഡയറ്റ് പ്രിന്‍സിപ്പാള്‍ പി യു രമേശന്‍, സമഗ്ര ശിക്ഷാ കേരള ജില്ലാ പ്രോജക്ട് ഓഫീസര്‍ കെ ആര്‍ അശോകന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ കെ രവി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എ പി അംബിക, ബി പി ഓ രതീഷ് എ വി തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പാൾ ഇൻചാർജ് ദിലീപൻ മാസ്റ്റര്‍ സ്വാഗതവും പ്രധാന അധ്യാപകൻ കെ.എം.സുനിൽകുമാർ നന്ദിയും പറഞ്ഞു.

No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...