Tuesday, June 1, 2021

ഉപജില്ലാതല സ്കൂൾ പ്രവേശനോത്സവം

 ഉപജില്ലാതല സ്കൂൾ പ്രവേശനോത്സവം

മട്ടന്നൂർ: മട്ടന്നൂർ ഉപജില്ലാതല സ്കൂൾ പ്രവേശനോത്സവം കെ.കെ ശൈലജ ടീച്ചർ എം എൽ എ ഉദ്ഘാടനം ചെയ്തു. (ഉദ്ഘാടന പ്രസംഗം മുഴുവനായി കേള്‍ക്കാം) മട്ടന്നൂർ എം.ടി.എസ്. ഗവ.യു.പി സ്കൂളിൽ ഓൺലൈനായി (ഗൂഗ്ള്‍ മീറ്റ്) നടന്ന ചടങ്ങിൽ നഗരസഭാ അധ്യക്ഷ പി. അനിതാ വേണു അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ പി.വി ധനലക്ഷ്മി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.വി ബാബു, ഡയറ്റ് അധ്യാപകൻ ഇ.വി സന്തോഷ്കുമാർ, ബി.പി.സി ശ്രീജിത്ത് കെ കെ, പ്രഥമാധ്യാപക സമിതി സെക്രട്ടറി എം മനോജൻ, പ്രമാധ്യാപകൻ എം.പി ശശിധരൻ, ട്രെയിനർ ഉനൈസ് എം, പി.ടി.എ പ്രസിഡണ്ട് എ.കെ ശ്രീധരൻ, മദർ പി.ടി.എ പ്രസിഡണ്ട് കെ.കെ ലിനി, സ്റ്റാഫ് പ്രതിനിധികളായ ബേബി മനോജ,  ശ്രീജിത്ത് കുമാർ എം എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...