Thursday, May 30, 2019

ആയിത്തറ മമ്പറം പ്രവേശനോത്സവത്തിന്റെ ഒരുക്കത്തിലേക്ക്...

ആയിത്തറ മമ്പറം പ്രവേശനോത്സവത്തിന്റെ ഒരുക്കത്തിലേക്ക്...


  ആയിത്തറ മമ്പറം എന്ന ഗ്രാമം ഒരു ഉത്സവാഘോഷത്തിന് ഒരുങ്ങുകയാണ്. ഒരു ജില്ലയുടെ മുഴുവൻ ശ്രദ്ധയാകർഷിക്കുന്ന "ജില്ലാതല പ്രവേശനോത്സവത്തിന് " ഈ വിദ്യാലയം വേദിയാവുന്ന പ്രഖ്യാപനം കഴിഞ്ഞ ദിവസമാണുണ്ടായത്. പ്രീ - പ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെയുള്ള വിദ്യാർഥികൾ പഠിക്കുന്ന, കഴിഞ്ഞ 13 വർഷമായി SSLC പരീക്ഷയിൽ 100 % വിജയം നേടുന്ന ഈ വിദ്യാലയം പ്രവേശനോത്സവത്തിന് തിരഞ്ഞെടുക്കപ്പെട്ടത് തന്നെ ഒരു സാമൂഹിക അംഗീകാരമായാണ് നാട്ടുകാർ കാണുന്നത്. 6 ന് കാലത്ത് ബഹു: പുരാവസ്തു - തുറമുഖ വകുപ്പ് മന്ത്രി ശ്രീ.രാമചന്ദ്രൻ കടന്നപ്പള്ളിയാണ് ഉദ്ഘാടനം നിർവ്വഹിക്കുന്നത്. ജനപ്രതിനിധികൾ -വിദ്യാഭ്യാസ-സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. വിദ്യാർഥികളുടെ വിവിധ സംസ്കാരിക പരിപാടികൾ - ഘോഷയാത്ര - മികവ് പ്രദർശനങ്ങൾ - ഘോഷയാത്ര എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. 5 ന് വൈകീട്ട് വാദ്യ ഘോഷാദികളുടെ അകമ്പടിയോടെയുള്ള വിളംബര ജാഥ നടത്തും. ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, SPC, JRC, ഗൈഡ്സ് ഉൾപ്പെടെയുള്ള വിദ്യാർഥികൾ വിളംബര ജാഥയിൽ അണിനിരക്കും. പരിമിതികളിൽ നിന്ന് ഒരു ഗ്രാമം മനസ്സ് തുറക്കുകയാണ്, അറിവിന്റെ സൂര്യവെളിച്ചത്തിലേക്ക്, സങ്കല്പങ്ങളുടെ നിറ നിലാവിലേക്ക് ആഹ്ലാദത്തോടെ കടന്നു വരുന്ന വിദ്യാർഥികളെ കണ്ണൂരിനു വേണ്ടി സ്വീകരിക്കാൻ, പൊതു വിദ്യാഭ്യാസത്തിന്റെ നന്മ കൂട്ടായ്മയുടെ വിജയമാണ്... ഉത്സവമാണ് എന്ന മഹത്തായ സന്ദേശം പകരാൻ...നിങ്ങളുണ്ടാവണം മനസ്സുകൊണ്ടും സാന്നിധ്യം കൊണ്ടും ഈ അറിവിന്റെ ഉത്സവത്തിന് സാക്ഷിയാവാൻ....

No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...