Thursday, June 6, 2019

ജില്ലാതല പ്രവേശനോത്സവം ഉദ്ഘാടനം

ജില്ലാതല പ്രവേശനോത്സവം ഉദ്ഘാടനം
 പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം മമ്പറം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷിന്റെ അധ്യക്ഷതയില്‍ പുരാവസ്തു തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. പ്രവേശനോത്സവ ഗാനത്തിന് ദൃശ്യാവിഷ്കാരമൊരുക്കി വര്‍ണാഭമായ നൃത്തവിരുന്നോടു കൂടിയാണ് ചടങ്ങ് ആരംഭിച്ചത്. കുട്ടികളും വിശിഷ്ടാതിഥികളും ചേര്‍ന്ന് നടത്തിയ അക്ഷരവിത്ത് നടല്‍ പരിപാടിക്ക് വ്യത്യസ്തത പകര്‍ന്നു. കുട്ടികള്‍ക്കുളള പാഠപുസ്തകം, പഠനോപകരണം, യൂനിഫോം എന്നിവ വിതരണം ചെയ്തു.
ജില്ലാതല മികവ് ഉള്‍പ്പെടുത്തിയ ജില്ലാതല പവലിയന്‍, സ്കൂള്‍ തല മികവുകളുടെ പ്രദര്‍ശനം എന്നിവ ഒരുക്കി.  എഴുത്തുകാരന്‍ വിനോയ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അശോകന്‍, മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡന്റ് കെ പ്രസീത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ ഷീല, വാര്‍ഡ് മെമ്പര്‍ തലക്കാടന്‍ ഭാസ്കരന്‍, ദേശീയ ഫുട്ബോള്‍ താരം സി കെ വിനീത്, ആർ ഡി ഡി ജി എസ് ശിവന്‍, ഡയറ്റ് പ്രിന്‍സിപ്പാള്‍ പി യു രമേശന്‍, എസ് എസ് കെ ജില്ലാ പ്രോജക്ട് ഓഫീസര്‍ കെ ആര്‍ അശോകന്‍, തലശ്ശേരി ഡി ഇ ഒ വി എ ശശീന്ദ്രവ്യാസ്, ഡയറ്റ് ഫാക്കൽറ്റി ഇ വി സന്തോഷ് കുമാർ, മട്ടന്നൂർ എ ഇ ഓ എ പി അംബിക, പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ദിലീപന്‍ കെ ഇ, ബി പി ഓ രതീഷ് എ വി, കുന്നുമ്പ്രോന്‍ വാസു, കെ കെ മുകുന്ദന്‍ മാസ്റ്റര്‍, പ്രജില്‍ കെ വി, പി ടി എ പ്രസിഡന്റ് പി ബാബു, പി അബ്ദുള്‍ റഷീദ്, എന്‍ കനകമണി, പി വി ശ്രീജിത്ത്, ഹെഡ്മാസ്റ്റര്‍ കെ എം സുനില്‍ കുമാര്‍ എന്നിവര്‍ സംബന്ധിച്ചു. 

No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...