Friday, November 29, 2019

ലോക ഭിന്നശേഷി വാരാചരണം-വിളംബര ജാഥ

ലോക ഭിന്നശേഷി വാരാചരണം-വിളംബര ജാഥ നടത്തി 


ലോക ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി മട്ടന്നൂർ ബിആർസി യുടെ നേതൃത്വത്തിൽ വിളംബരജാഥ നടത്തി.  'ഭാവി ഞങ്ങൾക്കും പ്രാപ്യമാണ് ' എന്നതാണ് നവംബർ 27 മുതൽ ഡിസംബർ 3 വരെ 'ഒന്നാകാം ഉയരാം' എന്ന പേരിലുള്ള പരിപാടിയുടെ ഇപ്രാവശ്യത്തെ മുദ്രാവാക്യം. രചനാമത്സരങ്ങൾ,  സ്കൂളുകളിൽ പ്രത്യേക അസംബ്ലി, കുട്ടികളുടെ വിവിധ കലാപരിപാടികൾ, രക്ഷിതാക്കൾക്ക് ബോധവത്ക്കരണം, ദീപശിഖാ പ്രയാണം എന്നിവ വാരാചരണത്തിന്റെ  ഭാഗമായി ഒരുക്കിയിട്ടുണ്ട്. മട്ടന്നൂർ എം ടി എസ് ജി യുപി സ്കൂൾ  ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച വിളംബരജാഥ മട്ടന്നൂർ നഗരസഭ അധ്യക്ഷ അനിത വേണു ഫ്ലാഗ് ഓഫ് ചെയ്തു. മട്ടന്നൂർ മുനിസിപ്പൽ വൈസ് ചെയർമാൻ പി പുരുഷോത്തമൻ,  മട്ടന്നൂർ എ. ഇ. ഒ.  എ പി  അംബിക,  മട്ടന്നൂർ ബി പി ഒ  രതീഷ് എ വി, ബി ആർ സി അംഗങ്ങൾ, എൻ സി സി,  ജെ ആർ സി, മറ്റു കുട്ടികൾ എന്നിവർ പങ്കെടുത്തു. ബാൻഡ് മേളത്തിന്റെയും  മുത്തുക്കുടകളുടെയും അകമ്പടിയോടെ നടന്ന വിളംബര ജാഥ മട്ടന്നൂർ ബസ് സ്റ്റാൻഡിൽ സമാപിച്ചു.

No comments:

Post a Comment

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...