Monday, June 22, 2020

'വൈറ്റ് ബോർഡ് ' ജില്ലാതല ഉദ്ഘാടനം

'വൈറ്റ് ബോർഡ് ' ജില്ലാതല ഉദ്ഘാടനം
  ഓൺ ലൈൻ പഠനത്തിന്റെ ഭാഗമായി കൈറ്റ് വിക്ടേഴ്സ് ചാനൽ സംപ്രേഷണം ചെയ്യുന്ന ക്ലാസുകൾ അതേപടി പിന്തുടരാൻ കഴിയാത്ത ഭിന്നശേഷി വിദ്യാർത്ഥികൾക്ക് വേണ്ടി സമഗ്ര ശിക്ഷ പ്രത്യേക പരിശീലന പരിപാടിക്ക് രൂപം നൽകുന്നു.
  'വൈറ്റ് ബോർഡ് ' എന്ന പേരിലുള്ള ഈ പദ്ധതി വഴി അനുരൂപീകരണം സാധ്യമാവുന്ന വിധത്തിൽ 168 പഠന വീഡിയോകൾ തയ്യാറായി. ഒന്നു മുതൽ ഏഴുവരെ ക്ലാസുകളിലെ എല്ലാ വിഷയങ്ങൾക്കും പ്രത്യേകം പഠനസാമഗ്രികൾ ഉണ്ടാവും. ഓട്ടിസം, സെറിബ്രൽ പാൾസിയുള്ള കുട്ടികൾ, കാഴ്ച, കേൾവി, ബുദ്ധിപരിമിതിയുള്ളവർ പഠന വൈകല്യമുള്ളവർ എന്നിങ്ങനെ ആറ് വിഭാഗങ്ങളിലുള്ള കുട്ടികൾക്ക് വേണ്ടിയാണ് വീഡിയോകൾ തയ്യാറാക്കിയിട്ടുള്ളത്.
  3493 ഭിന്നശേഷി കുട്ടികളെ ഉൾപ്പെടുത്തി 126 റിസോഴ്സ് അധ്യാപകരുടെ നേതൃത്വത്തിൽ രൂപീകരിച്ച വാട്സാപ് ഗ്രൂപ്പുകളിലൂടെ, രക്ഷിതാക്കൾ മുഖേനയാണ് ഈ ക്ലാസുകൾ നൽകുക. തിങ്കളാഴ്ച മുതൽ കുട്ടികൾക്ക് ഈ സൗകര്യം ലഭിക്കും.
  വൈറ്റ് ബോര്‍ഡിന്റെ കണ്ണൂര്‍ ജില്ലാതല ഉദ്ഘാടനം മട്ടന്നൂര്‍ ബി ആര്‍ സിയില്‍ വെച്ച് നഗരസഭാ ചെയര്‍ പേഴ്സണ്‍ പി അനിതാ വേണുവിന്റെ അധ്യക്ഷതയില്‍ ബഹു.കേരള ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.  കണ്ണൂര്‍ ഡി ഡി ഇ മനോജ് മണിയൂര്‍, കണ്ണൂര്‍ ഡയറ്റ് പ്രിന്‍സിപ്പാള്‍, കെ വിനോദ് കുമാര്‍, എസ് എസ് കെ ജില്ലാ പ്രോജക്ട് കോ ഓഡിനേറ്റര്‍ ടി പി വേണുഗോപാലന്‍, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓഡിനേറ്റര്‍ പി വി പ്രദീപന്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എ പി അംബിക, ഡയറ്റ് ലക്ചറര്‍ ഇ വി സന്തോഷ് കുമാര്‍, കൈറ്റ് ജില്ലാ കോ ഓഡിനേറ്റര്‍ കെ ബൈജു എന്നിവര്‍ സംസാരിച്ചു. എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ടി വി വിശ്വനാഥന്‍ സ്വാഗതവും ബി പി സി ശ്രീജിത്ത് കെ കെ നന്ദിയും പറഞ്ഞു. ബി ആര്‍ സി ട്രെയിനര്‍ എം ഉനൈസ് ചടങ്ങ് ഏകോപിപ്പിച്ചു.


No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...