Friday, December 27, 2019

വർണ്ണശലഭങ്ങൾ സഹവാസ ക്യാമ്പ്

"വർണ്ണ ശലഭങ്ങൾ" ക്യാമ്പിന് തുടക്കമായി
 മട്ടന്നൂർ: ഭിന്നശേഷി വിദ്യാർത്ഥികളുടെ സാമൂഹ്യ ഉൾച്ചേർക്കൽ പരിപാടിയുടെ ഭാഗമായി മട്ടന്നൂർ ബി ആർ സി നടത്തുന്ന ദ്വിദിന സഹവാസ ക്യാമ്പിന് മട്ടന്നൂർ ഹൈസ്കൂളിൽ തുടക്കമായി. "വർണ്ണ ശലഭങ്ങൾ"  എന്ന പേരിൽ നടക്കുന്ന സഹവാസ ക്യാമ്പ് ഭിന്നശേഷി പ്രതിഭ ആര്യാ പ്രകാശും മട്ടന്നൂർ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ അനിതാ വേണുവും ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ സത്യേന്ദ്രനാഥ്   ആര്യ പ്രകാശിനെ പൊന്നാടയണിയിച്ച് ആദരിച്ചു. മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജയ,ഹെഡ്മാസ്റ്റർ യതീന്ദ്രദാസ്, ബി.പി.ഒ രതീഷ് എ.വി എന്നിവർ ക്യാമ്പിന്റെ  കൊടിയേറ്റം നടത്തി. താളവാദ്യങ്ങളുടെ അകമ്പടി യോടെയായിരുന്നു ഉദ്ഘാടനം നടത്തിയത്. 
 കരവിരുത്,വർണ്ണപ്പമ്പരം,പാവക്കൂത്ത്,വരയും കുറിയും എന്നീ മൂലകളിൽ ആയാണ് വ്യത്യസ്ത പ്രവർത്തനങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്. ഒന്നാം ദിവസം വൈകുന്നേരത്തോടെ വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ പൂർത്തിയാ ക്കുകയും രാത്രി ക്യാമ്പ് ഫയർ നടത്തുകയും ചെയ്യും.  രണ്ടാം ദിവസം യോഗ പരിശീലനം,സർഗ്ഗാത്മക നാടക ശില്പശാല, നാടൻ കളികൾ, അരങ്ങ്  തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ശേഷം വൈകുന്നേരത്തോടു കൂടി ക്യാമ്പ് സമാപിക്കും.

No comments:

Post a Comment

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...