മൊഴി - 2019
രക്ഷാകര്‍തൃ ശാക്തീകരണം പരിപാടി 2019-20
രക്ഷാകര്‍തൃ ശാക്തീകരണം പരിപാടി 2019-20
എല്‍.പി,യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്. വിഭാഗത്തില്‍പ്പെട്ട ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ്സ് മട്ടന്നൂര്‍ ബി.ആര്‍.സിയില്‍ വെച്ച് 18-01-2020 ന് നടന്നു. ബഹുമാനപ്പെട്ട ബി.പി.ഒ രതീഷ് മാഷിന്‍റെ അധ്യക്ഷതയില്‍ മട്ടന്നൂര്‍ മുന്‍സിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.പ്രസീന ഉദ്‌ഘാടനം ചെയ്തു. എം.ടി. എസ്.ജി.യു.പി.സ്കൂള്‍ പ്രഥമാധ്യാപകൻ ശ്രീ.ശശിധരന്‍ മാഷ് ആശംസയര്‍പ്പിച്ച് സംസാരിച്ചു. ട്രെയിനര്‍ ജോസഫ്.പി.വി. സ്വാഗതവും റിസോഴ്സ് ടീച്ചര്‍ ഷാജി മാഷ് നന്ദിയും പറഞ്ഞു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് സുമ, പരിവാര്‍ ജില്ലാപ്രസിഡണ്ട് ശ്രീ.വിനോദ് എന്നിവര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു.
No comments:
Post a Comment