ഭിന്നശേഷി ദിനാചരണം
മട്ടന്നൂര്‍ ബി ആര്‍ സിയുടെ നേതൃത്വത്തില്‍ ലോകഭിന്നശേഷി ദിനം സമുചിതമായി ആചരിച്ചു. മഹാദേവ ഹാളില്‍ നടന്ന പരിപാടി വാര്‍ഡ് കൗണ്‍സിലര്‍ പി വി ധനലക്ഷ്മിയുടെ അധ്യക്ഷതയില്‍ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി പ്രസീന ഉദ്ഘാടനം ചെയ്തു. ബി പി ഒ എവി രതീഷ്, MTSGUPS പ്രഥമാധ്യാപകന്‍ പി എം അംബുജാക്ഷന്‍, ട്രെയിനര്‍ ശ്രീജിത്ത് കെ കെ, പി ടി എ പ്രസിഡന്റ് ശ്രീധരന്‍ എന്നിവര്‍ സംബന്ധിച്ചു.
ചിത്രകാരന്‍ ദേവന്‍മാസ്റ്ററുടെ കൂടെ കുട്ടികള്‍ ക്യാന്‍വാസില്‍ ചിത്രം വരച്ചു. ജി വി എച്ച് എസ് എസ് എടയന്നൂരിലെ റാഷിദ് മാസ്റ്റര്‍ തളരാത്ത മനസ്സ് എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. തുടര്‍ന്ന് റിസോഴ്സ് അധ്യാപകരുടെ നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന കളികളും ഉനൈസ് മാസ്റ്ററുടെ നേതൃത്വത്തില്‍ കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. രക്ഷിതാക്കള്‍ക്ക് ഭിന്നശേഷി കുട്ടികളുടെ പരിചരണത്തെക്കുറിച്ചു ബോധവത്ക്കരണ ക്ലാസ്സ് നടത്തി. വൈകുന്നേരം നടന്ന സമാപന സമ്മേളനം നഗരസഭാ ആരോഗ്യ സ്ററാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റോജയുടെ അധ്യക്ഷതയില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ പി അനിതാവേണു ഉദ്ഘാടനം ചെയ്തു. പങ്കെടുത്ത കുട്ടികള്‍ക്കുളള സമ്മാനങ്ങള്‍ എ ഇ ഒ എ പി അംബിക വിതരണം ചെയ്തു. റിസോഴ്സ് ടീച്ചര്‍ ഷാജികുമാര്‍, ഐ ഇ ഡി സി കണ്‍വീനര്‍ പി വി ജോസഫ്, മട്ടന്നൂര്‍ ഹൈസ്കൂള്‍ അധ്യാപക പ്രതിനിധി സി വി ഷീല എന്നിവര്‍ സംസാരിച്ചു.
കൂടുതല്‍ ഫോട്ടോസ് ഗാലറിയില്‍
No comments:
Post a Comment