ഭിന്നശേഷി വാരാചരണം
ഈ വർഷത്തെ ഭിന്നശേഷി വാരാചരണം നവംബർ 27 മുതൽ ഡിസംബർ 3 വരെ നടക്കുകയാണ്. "ഒന്നാകാം ഉയരാം" എന്നതാണ് വാരാചരണത്തിൻെറ മുദ്രാവാക്യം. ഇതിന്റ പ്രചാരണത്തിൻെറ ഭാഗമായി എല്ലാ കുട്ടികൾക്കുമായി സ്കൂൾതല ചിത്ര - പോസ്റ്റർ രചനാ മത്സരങ്ങൾ സംഘടിപ്പക്കേണ്ടതാണ്.
LP, UP - പോസ്റ്റർ രചന
വിഷയം - 'ഭിന്ന ശേഷി സൗഹൃദ സമൂഹം'
HS, HSS - ചിത്ര രചന.
വിഷയം - 'കൈത്താങ്ങ്'.
മത്സരങ്ങൾ നടത്തി നവംബർ 28 ന് വൈകീട്ട് 5 മണിക്ക് മുൻപായി ആദ്യ മൂന്ന് സ്ഥാനക്കാരുടെ സൃഷ്ടികളും പേരും BRC യിൽ എത്തിക്കേണ്ടതാണ്. ബ്ലോക്ക് തലത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന മികച്ച സൃഷ്ടികൾക്കു ഡിസംബർ 3 ന് നടക്കുന്ന ലോകഭിന്നശേഷി ദിനാചരണ പരിപാടിയിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്യുന്നതായിരിക്കും...
ഭിന്നശേഷി വാരാചരണം-സ്കൂള്‍തല പരിപാടികള്‍- ഡിസംബര്‍-2(തിങ്കള്‍)
- സ്കൂളില്‍ പ്രവേശനം നേടിയ എന്നാല്‍ വിദ്യാലയത്തില്‍ എത്തിച്ചേരാന്‍ കഴിയാത്ത കുട്ടികളെ സ്കൂളില്‍ എത്തിക്കുകയും മററ് കുട്ടികള്‍ സമ്മാനങ്ങള്‍ (പൂവ്, പുസ്തകം, മററുളളവ...) നല്‍കി സ്വീകരിക്കുകയും ചെയ്യുക.
- ഭിന്നശേഷി കുട്ടികള്‍ നേതൃത്വം നല്‍കുന്ന ഭിന്നശേഷി സൗഹൃദ അസംബ്ലി നടത്തുക.
- ലോകഭിന്നശേഷി ദിനാചരണ സന്ദേശം വായിക്കുക. ഭിന്നശേഷി കുട്ടികളുടെ മികച്ച പ്രകടനങ്ങളുടെ അവതരണം/ ഭിന്നശേഷിദിനാചരണത്തിന്‍റെ പ്രാധാന്യം ഉള്‍ക്കൊളളുന്ന തരത്തിലുളള പ്രകടനങ്ങള്‍, കുട്ടികളുടെ പരിപാടികള്‍.
- പ്രവര്‍ത്തനങ്ങളില്‍ സ്കൂളുമായി ബന്ധപ്പെടുന്ന ജനപ്രതിനിധികള്‍, പി.ടി.എ.അംഗങ്ങള്‍, രക്ഷാകര്‍ത്താക്കള്‍, മുഴുവന്‍ അധ്യാപകര്‍ എന്നിവരുടെ സാന്നിധ്യം ഉറപ്പുവരുത്തുക.
No comments:
Post a Comment