Saturday, March 4, 2023

                ഭാഷോത്സവം - കീഴല്ലൂർ  പഞ്ചായത്ത്

        സമഗ്രശിക്ഷാ കേരളം മട്ടന്നൂർ ബി ആർ സി യുടെ നേതൃത്വത്തിൽ തെരൂർ മാപ്പിള എൽ പി സ്കൂളിൽ നടന്ന കീഴല്ലൂർ ഗ്രാമപഞ്ചായത്ത്തല ഭാഷോത്സവം പ്രസിഡൻറ് കെ വി മിനി ഉദ്ഘാടനം ചെയ്തു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.കെ ജിഷ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.കെ കൗലത്ത്, ഷബീർ എടയന്നൂർ സർട്ടിഫിക്കറ്റ് വിതരണം നടത്തി. ബാലസാഹിത്യകാരൻ ലതീഷ് കീഴല്ലൂർ മോഡറേറ്ററായിരുന്നു.  ചെറുകഥാകൃത്ത് സി.പി അഷ്റഫ് കുട്ടികളുമായും രക്ഷിതാക്കളുമായും അഭിമുഖം നടത്തി.ബി ആർ സി ട്രൈനർ, എ.കെ ബീന, സി ആർ സി കോ-ഓഡിനേറ്റർ പി.സുഭാഷ്, വി.കെ നൗഷാദ്, എ.സി നാരായണൻ മാസ്റ്റർ, പി.കെ.സി മുഹമ്മദ്, സി.പി തങ്കമണി, പി.വി സഹീർ തുsങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് പരിധിയിലെ വിദ്യാലങ്ങളിൽ നിന്നും സാഹിത്യ മേഖലയിൽ അഭിരുചിയുള്ള കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി പിന്തുണയും പ്രോത്സാഹനവും നൽകുന്നതാണ് പദ്ധതി.



No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...