ഭാഷോത്സവം
കൂടാളി പഞ്ചായത്ത്
മട്ടന്നൂർ BRC യുടെ നേതൃത്വത്തിൽ കൂടാളി ഗ്രാമ പഞ്ചായത്ത് തല ഭാഷോത്സവം കൂടാളി ഗ്രാമ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ചു. കുട്ടികളുടെ ഭാഷാ നൈപുണികളായ എഴുത്തും, വായനയും മെച്ചപ്പെടുത്തു ന്നതിനു വേണ്ടി സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രവർത്തനമായിരുന്നു വായനച്ചങ്ങാത്തം. ഇതിന്റെ ഭാഗമായി വായനച്ച ങ്ങാത്തം വായനശാലകളിൽ,വീട്ടുമുറ്റ വായന സദസ്സ് തുടങ്ങിയ തുടർ പ്രവർത്തനങ്ങളും നടന്നു വരുന്നു. കുട്ടികളിലെ വായനാശീലം വളർത്തി യെടുക്കുന്നതിനും സർഗ്ഗാത്മക രചനകൾ പരിപോഷിപ്പിക്കുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. വായനാച്ചങ്ങാത്തത്തിന്റെ ഭാഗ മായി കുട്ടികളും രക്ഷിതാക്കളും നടത്തിയ സ്വതന്ത്ര രചനകൾ വായിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഉള്ള വേദിയായി ഭാഷോത്സവം സംഘടിപ്പിച്ചു. കൂടാളി പഞ്ചായത്ത് തല ഭാഷോത്സവം കൂടാളി ഗ്രാമ പഞ്ചായത് പ്രസിഡന്റ് ശ്രീമതി പി കെ ഷൈമ പരിപാടി ഉ ദ്ഘാടനം ചെയ്തു. ശ്രീ പി പദ്മനാഭൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മട്ടന്നൂർ ബി ആർ സി ട്രൈനെർ പ്രീജിത്ത് മാണിയൂർ സ്വാഗതം ആശംസിച്ചു.
ശ്രീമതി ശ്രീകല പി. സി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, ശ്രീ വസന്ത ടീച്ചർ വികസനകാര്യ ചെയർപേഴ്സൺ, , ശ്രീ ദിവാകരൻ ധനകാര്യ ചെയർമാൻ, പ്രസാദ് മാസ്റ്റർ എംപ്ലിമെന്റിങ് ഓഫീസർ കൂടാളി, ശൈലജ കെ വി സി ആർ സി കൺവീനർ കൂടാളി, നന്ദി ഷിൻജിത കെ സംസാരിച്ചു. അദ്ധ്യാപകനും എഴുത്തുകാരനും, കവിയുമായ ശ്രീ മുകുന്ദൻ പുലരി കുട്ടികളുമായി സംവദിച്ചു. കൂടാളി ഗ്രാമ പഞ്ചായത്തിലെ 13 വിദ്യാല യങ്ങളിൽ നിന്നും രക്ഷിതാക്കളും കുട്ടികളുമടക്കം 55 പേർ പരിപാടിയിൽ പങ്കാളികളായി.
No comments:
Post a Comment