എല്ലാ വെള്ളിയാഴ്ചയും രാവിലെ 10 മണി മുതല്‍ സ്പീച്ച് തെറാപ്പിയും ഉച്ചയ്ക്ക് ശേഷം ഫിസിയോതെറാപ്പിയും ഉണ്ടായിരിക്കുന്നതാണ്.

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Our Facebook Page

ബ്ലോഗ് വായനക്കണക്ക് 4,00,000 കടന്നിരിക്കുന്നു. സഹകരിച്ച എല്ലാവര്‍ക്കും നന്ദി...

Tuesday, March 14, 2023

ഭാഷോത്സവം

 ഭാഷോത്സവം

            പൊതു വിദ്യാഭ്യാസം സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ മട്ടന്നൂർ ഉപജില്ലാ  ഭാഷോത്‌സവം മട്ടന്നൂർ ബി ആർസി ഹാളിൽ സംഘടിപ്പിച്ചു. കുട്ടികളുടെ ഭാഷാ നൈപുണികളായ എഴുത്തും, വായനയും മെച്ചപ്പെടു ത്തുന്നതിനു വേണ്ടി സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രവർത്തനമായിരുന്നു വായനച്ചങ്ങാത്തം. ഇതിന്‍റെ ഭാഗമായി വായനച്ച ങ്ങാത്തം വായനശാലകളിൽ, വീട്ടുമുറ്റ വായന സദസ്സ്  തുടങ്ങിയ തുടർ പ്രവർത്തനങ്ങളും നടന്നു വരുന്നു. കുട്ടികളിലെ വായനാ ശീലം വളർത്തിയെടുക്കുന്നതിനും സർഗ്ഗാത്മക രചനകൾ പരിപോഷിപ്പിക്കുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. വായനാച്ചങ്ങാത്തത്തിന്‍റെ ഭാഗമായി കുട്ടികളും രക്ഷിതാക്കളും നടത്തിയ സ്വതന്ത്ര രചനകൾ വായിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഉള്ള വേദിയായി ഭാഷോത്സവം സംഘടിപ്പിച്ചു.  മട്ടന്നൂർ ഉപജില്ലാ ഭാഷോത്സവം മട്ടന്നൂർ മുനിസിപ്പൽ ചെയർമാൻ എം ഷാജിത്ത് മാസ്റ്റർ  ഉദ്ഘാടനം ചെയ്തു. ഇരിട്ടി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം രതീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മട്ടന്നൂർ ബി ആർ സി ബി പി സി
പി കെ ജയതിലകൻ സ്വാഗതം ആശംസിച്ചു. DPO സബിത്ത് സർ സാന്നിധ്യം അറിയിച്ചു സംസാരിച്ചു. ശ്രീജിത്ത്‌ മാസ്റ്റർ, എ കെ ബീന, പ്രീജിത്ത് മാണിയൂർ എന്നിവർ സംസാരിച്ചു.  എഴുത്തുകാരായ പ്രസാദ് കൂടാളി, Dr. അപർണ, ശിവപ്രസാദ് പെരിയച്ചൂർ എന്നിവർ മോഡറേറ്റർ മാരായി.

4 comments:

  1. Alligator watch bands radiate elegance and luxury and give every wristwatch a touch of individuality. They are made of premium alligator leather and offer sturdiness, comfort, and a classic appearance.

    ReplyDelete
  2. Watch this - https://www.milanostraps.com/

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. There are various types of explainer videos for Saas, including animated explainer videos that use engaging visuals and motion graphics to simplify complex concepts. Additionally, screencast explainer videos showcase the software in action, providing a hands-on demonstration of its features and functionalities.

    ReplyDelete