Wednesday, March 1, 2023

ക്രാഫ്റ്റ് 2023

                                                     ക്രാഫ്റ്റ് 2023

    സമഗ്രശിക്ഷാ കേരളം മട്ടന്നൂര്‍ ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ ക്രാഫ്റ്റ് 2023 ശില്‍പശാല മമ്പറം ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി സ്കൂളില്‍ വെച്ച് 2023 ഫെബ്രുവരി 25,27,28 തീയ്യതികളില്‍ നടന്നു. മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി. പ്രീത.സി. അധ്യക്ഷത വഹിച്ച ചടങ്ങില്‍   പ്രസിഡണ്ട് ശ്രീ. പി.സി. ഗംഗാധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ശ്രീ.സുനില്‍.വി, സീനിയര്‍ അസിസ്റ്റന്‍റ് ശ്രീമതി. ഷീജ പൊനോന്‍ എന്നിവര്‍ സംസാരിച്ചു.  എട്ടാം ക്ലാസില്‍ തെരഞ്ഞെടുത്ത 34 കുട്ടികള്‍ക്കാണ് പരിശീലനം നല്‍കിയത്. പാഠഭാഗവുമായി ബന്ധപ്പെടുത്തി കൃഷി, ക്രാഫ്റ്റ്, പാചകം എന്നിവയെക്കുറിച്ചുള്ള പരിശീലനം, മെറ്റല്‍ എന്‍ഗ്രേവിങ്ങ്, കൃഷിയിലെ ഗ്രോബേഗ് സാധ്യതകള്‍, നല്ല ഭക്ഷണശീലങ്ങള്‍ എന്നിവയെക്കുറിച്ച് ക്ലാസ് നല്‍കി.


No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...