Wednesday, February 16, 2022

ബോധവല്‍ക്കരണ ക്ലാസ്സ്‌

 ബോധവല്‍ക്കരണ ക്ലാസ്സ്‌   പ്രതിഭാകേന്ദ്രങ്ങളില്‍

             

   12/2/2022 ശനിയാഴ്ച എളമ്പാറ പ്രതിഭകേന്ദ്രത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. പ്രസ്തുത പരിപാടി പഞ്ചായത്ത്‌ മെമ്പർ ശ്രീമതി പി ലേഖയുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി. മിനി കെ വി ഉദ്ഘാടനം ചെയ്തു.സി ആർ സി കോ ഓർഡിനേറ്റർ ഷിഞ്ചിത കെ സ്വാഗതവും സി ആർ സി കോ ഓർഡിനേറ്റർ ജസീല കെ നന്ദിയും പറഞ്ഞു. സൈക്കോളജിക്കൽ കൗൺസിലർ ഡോ. ജിതോയ് പി കെ ക്ലാസ്സ്‌ കൈകാര്യം ചെയ്തു. ദൈനദിനജീവിതത്തിൽ പാലിക്കേണ്ട മൂല്യബോധങ്ങളെ കുറിച്ചും, ഇന്നത്തെ സാഹചര്യത്തിൽ സമൂഹത്തിൽ എങ്ങനെ ജീവിക്കണം എന്നതിനെ കുറിച്ചും,വിദ്യാഭാസത്തിന്റെ ലക്ഷ്യങ്ങളെ കുറിച്ചും ഡോ വിശദീകരിച്ചു.12 കുട്ടികളും 3 രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.

No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...