ഉല്ലാസഗണിതം
വീട്ടിലും വിദ്യാലയത്തിലും
കണക്കില്‍ കുതിക്കാന്‍ ഉല്ലാസഗണിതം വീട്ടിലും വിദ്യാലയത്തിലും ഒരുക്കമായി. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായായി പ്രൈമറി തലത്തിലുള്ള കുട്ടികളിൽ അടിസ്ഥാന ഗണിത ശേഷികൾ വികസിപ്പിക്കുന്നതിനായി വിനോദത്തിലൂടെ വിജ്ഞാനത്തിലേയ്ക്ക് കുട്ടികളെ നയിക്കുന്ന കർമ്മപദ്ധതിയാണിത്. എല്ലാ കുട്ടികളെയും ഗണിതത്തിൽ തൽപരരാക്കുകയും ഓരോ കുട്ടിയുടേയും പഠനവേഗത വർദ്ധിപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഒന്ന്, രണ്ട് ക്ലാസ്സിലെ എല്ലാ കുട്ടികൾക്കും ഗണിതത്തോട് ഇഴുകിച്ചേരാൻ മുത്തുകൾ, സ്മൈലി ബോളുകൾ, ബഹുവർണ ടോക്കണുകൾ, ചിത്രകാർഡുകൾ, സങ്കലന വ്യാഖ്യാന കാർഡുകൾ, ഗെയിം ബോർഡുകൾ, ഡൈസുകൾ തുടങ്ങി ആകർഷകമായ പഠനോപകരണങ്ങൾ രൂപപ്പെടുത്തിയിട്ടുണ്ട്. ഗണിതാശയങ്ങൾ കൂട്ടുകാരോടൊപ്പം കളിച്ചുപഠിക്കാനാണ് ഇതിലൂടെ അവസരമൊരുങ്ങുന്നത്. ഇതിനാവശ്യമായ പഠന കിറ്റുകൾ എസ്എസ് കെ നൽകും. കുട്ടികൾക്ക് സ്വയം പഠിക്കാൻ അവസരമൊരുക്കുകയും ഗണിതശേഷികൾ പൂർണമായും ആർജ്ജിക്കാൻ വഴിയൊരുക്കുകയുമാണ് ഉല്ലാസഗണിതം.
ഉല്ലാസഗണിതം ബി.ആര്‍.സി.തല പരിശീലനം 12-01-2022, 13-01-2022 തീയ്യതികളില്‍ മട്ടന്നൂര്‍ ബി.ആര്‍.സി.ല്‍ വെച്ച് നടന്നു. മട്ടന്നൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ശ്രീമതി അനിതാ വേണു പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ശ്രീ.ജയതിലകന്‍ പി.കെ. സ്വാഗതം പറഞ്ഞു. എം.ടി.എസ്. ജി.യു.പി.സ്കൂള്‍ അധ്യാപകന്‍ ശ്രീ. ശ്രീജിത്ത് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ബി.ആര്‍.സി. ട്രെയിനര്‍ ശ്രീ.ഹരീന്ദ്രന്‍ കൂലി ആശംസയും പ്രീജിത്ത് മാണിയൂര്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment