ഗണിത വിജയം വീട്ടിലും വിദ്യാലയത്തിലും
പാഠഭാഗത്തിലും നിത്യജീവിതത്തിലും ഗണിതം മധുരമാക്കാന്‍ സമഗ്ര ശിക്ഷ കേരള മട്ടന്നൂർ ബി ആർ സി യുടെ നേതൃത്വത്തിൽ ഗണിത വിജയം അധ്യാപക പരിശീലനം നടന്നു.
ഗണിത വിജയം വീട്ടിലും വിദ്യാലയത്തിലും ഉപജില്ലാതല ഉദ്ഘാടനം മട്ടന്നൂർ ബി പി സി ജയതിലകൻ സാറിന്റെ അധ്യക്ഷതയിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി പ്രസീന പി നിർവഹിക്കുന്നു. ബി ആർ സി ട്രെയിനർ ഹരീന്ദ്രൻ.കെ സ്വാഗതഭാഷണം നടത്തി. സി ആർ സി കോഡിനേറ്റർ ജസീല നൗഫൽ, ആദർശ് എന്നിവർ സംസാരിച്ചു. ബി ആർ സി ട്രെയിനർ ഹരീന്ദ്രൻ.കെ, ആദർശ് സി പി, നീതു പി വി (കല്ലൂർന്യൂയു.പിസ്കൂൾ) എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.ആകര്‍ഷകമായ നിരവധി പ്രവര്‍ത്തനങ്ങളുമായാണ് ഗണിത വിജയം പദ്ധതിക്ക് തുടക്കമായത്. ആകര്‍ഷകമായ നിരവധി പ്രവര്‍ത്തനങ്ങളുമായാണ് ഗണിത വിജയം പദ്ധതിക്ക് തുടക്കമായത്. എല്ലാ ഗണിത പ്രവര്‍ത്തനങ്ങളും പഠനോപകരണങ്ങള്‍ ഉപയോഗിച്ച് ചെയ്യുമ്പോള്‍ ആഴത്തില്‍ ഉറപ്പിച്ചുനിര്‍ത്താനാണ് ലക്ഷ്യമിടുന്നത്. ഗൃഹാന്തരീക്ഷത്തിലും ഗണിതാശയങ്ങള്‍ കുട്ടികളിലേക്ക് പകരാന്‍ അവസരങ്ങളുണ്ടെന്ന ഓര്‍മപ്പെടുത്തല്‍ രക്ഷിതാക്കളെ ബോധ്യപ്പെടുത്താൽ സ്കൂൾ തലത്തിലും പരിശീലനം നല്‍കുന്നു.
No comments:
Post a Comment