Tuesday, January 7, 2020

യു എസ്.എസ് അധ്യാപകര്ക്ക് ഏകദിന പരീശീലനം

യു എസ് .എസ് അധ്യാപകര്‍ക്ക് ഏകദിന  പരീശീലനം

 കണ്ണൂര്‍ ഡയറ്റിന്‍റെ ആഭിമുഖ്യത്തില്‍ മട്ടന്നൂര്‍ ഉപജില്ലയിലെ യു.പി.വിദ്യാലയങ്ങളിലെ യു.എസ്.എസ്. കോ-ഓര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ക്ക് ഓറിയന്‍റേഷന്‍ ക്ലാസ്സ് നടത്തി. യു.എസ്.എസ്. പരീക്ഷയെ സംബന്ധിച്ചും വിവിധ വിഷയങ്ങളെക്കുറിച്ചും അധ്യാപകര്‍ക്ക് പരിശീലനം നല്‍കി. ബി.പി.ഒ. രതീഷ് എ വിയുടെ അധ്യക്ഷതയില്‍ ഡയറ്റ് ലക്ചറര്‍ ഇ.പി.സന്തോഷ്കുമാര്‍ പരിശീലനം ഉദ്ഘാടനം ചെയ്തു. 27 അധ്യാപകര്‍ പരിശീലനത്തില്‍ പങ്കെടുത്തു.ഡയറ്റ് ലക്ചറര്‍ സന്തോഷ്, ബി.ആര്‍.സി. ട്രെയിനര്‍ ഉനൈസ്, അധ്യാപകരായ എം.വി.നവീഷ്, ഷെറീന.എസ്. എന്നിവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...