Friday, January 10, 2020

ചരിത്രച്ചുമര്‍, ആലോചനാ യോഗം

ചരിത്രച്ചുമര്‍, ആലോചനാ യോഗം


സമഗ്രശിക്ഷാ കേരളം പഴശ്ശി ഗവ എല്‍ പി സ്കൂളിന് അനുവദിച്ച  ചരിത്രച്ചുമര്‍ പദ്ധതിയുടെ ആലോചനാ യോഗം സ്കൂളില്‍ വെച്ച് നടന്നു. കേരളവര്‍മ പഴശ്ശി രാജാവിന്റെ ജീവചരിത്രം സ്കൂളിന്റെ ചുമരില്‍ ആലേഖനം ചെയ്യുന്നതാണ് ചരിത്രച്ചുമര്‍. വാര്‍ഡ് കൗണ്‍സിലര്‍ മിനിയുടെ അധ്യക്ഷതയില്‍ നഗസഭാ ചെയര്‍പേഴ്സണ്‍ പി അനിതാവേണു ആലോചനാ യോഗം ഉദ്ഘാടനം ചെയ്തു.  ബി പി ഒ രതീഷ് എവി സ്വാഗതം പറഞ്ഞു. ബി ആര്‍ സി ട്രെയിനര്‍ ശ്രീജിത്ത് കെ കെ ചരിത്രച്ചുമര്‍ പ്രൊപ്പോസല്‍ അവതരിപ്പിച്ചു.
മുന്‍ നഗരസഭാ ചെയര്‍മാന്‍ കെ ഭാസ്കരന്‍ മാസ്റ്റര്‍ പരിപാടിയുടെ അവതരണം നടത്തി. എകെ സുരേഷ്കുമാര്‍, പി പ്രസീന, എം ഉനൈസ്, പി.വി ജോസഫ്,  സരസ്വതി ടീച്ചര്‍, പി ശ്രീധരന്‍, കെ അരുണ്‍ജിത്ത്, ജോയ് കുമാര്‍, കെ സജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 2940 സ്ക്വയര്‍ ഫീറ്റില്‍ തയ്യാറാക്കുന്ന ചിത്രങ്ങള്‍ ഫെബ്രുവരി മാസത്തില്‍ പൂര്‍ത്തിയാകും.

No comments:

Post a Comment

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...