എല്ലാ വെള്ളിയാഴ്ചയും രാവിലെ 10 മണി മുതല്‍ സ്പീച്ച് തെറാപ്പിയും ഉച്ചയ്ക്ക് ശേഷം ഫിസിയോതെറാപ്പിയും ഉണ്ടായിരിക്കുന്നതാണ്.

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Our Facebook Page

ബ്ലോഗ് വായനക്കണക്ക് 4,00,000 കടന്നിരിക്കുന്നു. സഹകരിച്ച എല്ലാവര്‍ക്കും നന്ദി...

Thursday, October 3, 2019

ഹലോ ഇംഗ്ലീഷ്

ഹലോ ഇംഗ്ലീഷ്
  മട്ടന്നൂർ  സബ്ജില്ലയിലെ ഹലോ ഇംഗ്ലീഷ് ടീച്ചര്‍ ഫോറം 25-09-2019, 26-09-2019 തിയ്യതികളിലായി മട്ടന്നൂർ ബി ആര്‍ സി ഹാളില്‍ വെച്ച് നടന്നു. 26-09-2019 ന് മട്ടന്നൂർ  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അധ്യക്ഷതയില്‍ മട്ടന്നൂർ മുനിസിപ്പാലിറ്റി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൺ  ശ്രീമതി പ്രസീന ഉദ്ഘാടനം ചെയ്തു. ബിപിഒ എ.വി രതീഷ് , ട്രെയിനര്‍ ജോസഫ് പി വി എന്നിവർ സംസാരിച്ചു. 
 രണ്ടു ബാച്ചുകളിലായി നടന്ന  ഹലോ ഇംഗ്ലീഷ് ഓറിയന്റേഷന്‍ ക്ലാസില്‍ മട്ടന്നൂർ സബ് ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി 76 ടീച്ചേഴ്‌സ് പങ്കെടുത്തു.  ഹലോ ഇംഗ്ലീഷ് പരിശീലനം തങ്ങളുടെ ക്ലാസുകള്‍ കൈകാര്യം ചെയ്യുതില്‍ കൂടുതല്‍ ശക്തി ലഭിക്കുതിന് കാരണമായി അവർ ഏകസ്വരത്തില്‍ അഭിപ്രായപ്പെട്ടു.  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ രക്ഷാധികാരിയായും ബി പി ഓ ചെയർമാനായും ജോസഫ് പി.വി സബ്ജില്ലാ കോർഡിനേറ്ററുമായി 2 ഇംഗ്ലീഷ് ടീച്ചേഴ്സ് ഫോറം രൂപീകരിച്ചു. കൂടാതെ രണ്ട് കൺവീനര്‍മാര്‍ 6 ജോയിന്‍ കൺവീനര്‍മാര്‍ എന്നിവരെയും തെരഞ്ഞെടുത്തു. അടുത്ത ഇംഗ്ലീഷ് ടീച്ചേഴ്‌സ് ഫോറം കൂടിചേരല്‍ 23-10-2019 പഞ്ചായത്ത് ഹാളില്‍ വെച്ച് നടത്തുവാന്‍  ധാരണയുണ്ടായി.  ട്രെയിനര്‍മാരായ ജോസഫ്  പിവി., ഉനൈസ് എം എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി നല്‍കി.


No comments:

Post a Comment