സർഗാത്മക വിദ്യാഭ്യാസ ശിൽപശാല സമാപിച്ചു
മട്ടന്നൂർ: പഠനം സർഗാത്മകമാക്കുന്നതിനുള്ള പുത്തനറിവുകൾ നേടി 'കളിയാണ് കാര്യം' എന്ന പേരിൽ മട്ടന്നൂർ ബി ആർ സി യിൽ നടന്ന സർഗാത്മക വിദ്യാഭ്യാസ ശിൽപശാല സമാപിച്ചു. മട്ടന്നൂർ ബി ആർ സി യുടെ നേതൃത്വത്തിൽ സർഗാത്മക പാഠശാല അധ്യാപക കൂട്ടായ്മയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. വൈവിധ്യമാർന്ന പഠന തന്ത്രങ്ങളുടെ ഫലപ്രദമായ ഉപയോഗത്തിലൂടെ പഠനം ആകർഷകമാക്കുന്നതിനും ക്ലാസ് റൂം സർഗാത്മകമാകുന്നതിനുമുള്ള പരിശീലനമാണ് അധ്യാപകർക്ക് നൽകിയത്. പടവ് ക്രിയേറ്റീവ് തിയറ്ററിലെ എൻ രഘുനാഥൻ, പ്രകാശ് വാടിക്കൽ എന്നിവർ ശിൽപശാലക്ക് നേതൃത്വം നൽകി.
സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോജക്ട് ഒഫീസർ ടി.വി. വിശ്വനാഥൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ബി.പി.ഒ രതീഷ് എ.വി പരിശീലകരെ പൊന്നാടയണിയിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ.പി അംബിക, ഡയറ്റ് ലക്ചറർ ഇ.വി സന്തോഷ് കുമാർ, എം.കെ നജ്മ, ശ്രീജിത്ത് കെ.കെ, ഉനൈസ് എം, രഞ്ജിത്ത് കുമാർ, വി.കെ. സജിത്ത്, പി.വി സഹീർ എന്നിവർ സംസാരിച്ചു.
No comments:
Post a Comment