Monday, February 11, 2019

പഠനോത്സവം മെച്ചപ്പെടുത്താനുളള സൂചകങ്ങള്‍

 പഠനോത്സവം മെച്ചപ്പെടുത്താനുളള സൂചകങ്ങള്‍
1. പൊതു സമൂഹത്തിന് വിദ്യാലയങ്ങളുടെ അക്കാദമിക നിലവാരം ബോധപ്പെടുന്നതിന് പര്യാപ്തമായിരുന്നോ?
2. രക്ഷിതാക്കളിൽ ആത്മവിശ്വാസം ഉണർത്താൻ കഴിഞ്ഞോ?
           
3. കുട്ടികള്‍ ഉയർന്ന ശേഷികൾ നേടിയതിന്റെ തെളിവുകളായി അവതരണങ്ങൾ മാറിയോ?      
4. അധ്യാപകർ പരിശീലിപ്പിച്ച കാര്യങ്ങൾ ഓർത്തു പറയുന്ന രീതിയിലുള്ള അവതരണങ്ങളായിരുന്നോ?       
5. സദസ്സിന് കുട്ടികളുമായി സംവദിക്കാൻ അവസരം ഒരുക്കിയിരുന്നോ?          
6. ഇംഗ്ലീഷ്, മലയാളം, ഗണിതം, ശാസ്ത്രം, സാമൂഹിക ശാസ്ത്രം തുടങ്ങിയ വിഷയങ്ങൾക്ക് പ്രാതിനിധ്യം നൽകിയോ?      
7. ഐ.ടി സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള അവതരണങ്ങൾ കുട്ടികൾ നടത്തിയോ?
8. കുട്ടികളുടെ അവതരണത്തെ വിലയിരുത്തി മികവ് പ്രോത്സാഹിപ്പിക്കുന്നതിനും  വിശദീകരിക്കുന്നതിനും ചുമതലക്കാരുണ്ടായിരുന്നോ?         
9. എല്ലാ ക്ലാസുകൾക്കും, എല്ലാ കുട്ടികള്‍ക്കും  പ്രാതിനിധ്യം നൽകിയോ?        
10. പഠനത്തെളിവുകൾ പ്രദർശിപ്പിച്ചോ?
11. അധ്യാപകര്‍ക്ക് അഭിമാനവും തൃപ്തിയുമുണ്ടായോ?
12. ഉദ്ഘാടനം, സമാപനം, നടത്തിപ്പ് ഇവയിൽ കുട്ടികളുടെ പങ്ക് ഉണ്ടായോ?

No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...